Connect with us

‘പ്രശസ്ത നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ പഴയകാല രൂപസാദൃശ്യമുള്ള ആളാണോ നിങ്ങള്‍? എങ്കില്‍ നിങ്ങളെ ഞങ്ങള്‍ എടുത്തിരിക്കും’; പോസ്റ്റുമായി സുരേഷ് ഗോപി

Malayalam

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് സുരേഷ് ഗോപി. സോഷ്യല്‍ മീഡിയയിലൂടെ തന്നെ നിരവധി പേരാണ് താരത്തെ പിന്തുടരുന്നത്. താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറാറുള്ളതും. ഇപ്പോഴിതാ താരം ഫേസ്ബുക്കിലൂടെ പങ്കുവെച്ച പോസ്റ്റാണ് വൈറലാകുന്നത്.

‘പ്രശസ്ത നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ പഴയകാല രൂപസാദൃശ്യമുള്ള ആളാണോ നിങ്ങള്‍? എങ്കില്‍ നിങ്ങളെ ഞങ്ങള്‍ എടുത്തിരിക്കും’ എന്നാണ് പോസ്റ്റില്‍ പറയുന്നത്. ബയോഡാറ്റായും ഫോട്ടോയും 2022 ഏപ്രില്‍ 20 ന് മുമ്പായി 9074112427 എന്ന നമ്പരിലേയ്ക്ക് അയക്കണമെന്നും പോസ്റ്റില്‍ പറയുന്നു.

പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഹോ… വല്ല മമ്മൂട്ടി യൊ മറ്റോ ആയിരുന്നേല്‍ ഞാന്‍ വന്നേനെ, എന്റെ ലുക്ക് അണ്ണനെ പോലെയാണ്…അത് കൊണ്ട് ഞാന്‍ വരുന്നില്ല…വെറുതെ എന്തിനാ ചേട്ടനെ ബുദ്ധിമുട്ടിക്കന്നത്.

ടോവിനോ തോമസിനെ വേണമെങ്കില്‍ അറിയിക്കണേ, വല്ല പ്രഥ്വിരാജും ആയിരുന്നേല്‍ ഞാന്‍ വരാരുന്നു, സോറി എനിക്ക് ദുല്‍ഖര്‍ സല്‍മാന്റെ ലുക്ക് ആയിപോയി എന്നു തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് വന്നുകൊണ്ടിരിക്കുന്നത്.

More in Malayalam

Trending