Connect with us

ഭാഗ്യനക്ഷത്രമായിരുന്ന മഞ്ജു വാര്യര്‍ ദിലീപിന്റെ ജിവീതത്തില്‍ നിന്നും ഇറങ്ങി പോയതോടെയാണ് ദിലീപിന്റെ തകര്‍ച്ച ആരംഭിച്ചത്, ദിലീപും കാവ്യയും ഉടന്‍ തന്നെ വേര്‍പിരിയുന്നുവെന്ന് പല്ലിശ്ശേരി

Malayalam

ഭാഗ്യനക്ഷത്രമായിരുന്ന മഞ്ജു വാര്യര്‍ ദിലീപിന്റെ ജിവീതത്തില്‍ നിന്നും ഇറങ്ങി പോയതോടെയാണ് ദിലീപിന്റെ തകര്‍ച്ച ആരംഭിച്ചത്, ദിലീപും കാവ്യയും ഉടന്‍ തന്നെ വേര്‍പിരിയുന്നുവെന്ന് പല്ലിശ്ശേരി

ഭാഗ്യനക്ഷത്രമായിരുന്ന മഞ്ജു വാര്യര്‍ ദിലീപിന്റെ ജിവീതത്തില്‍ നിന്നും ഇറങ്ങി പോയതോടെയാണ് ദിലീപിന്റെ തകര്‍ച്ച ആരംഭിച്ചത്, ദിലീപും കാവ്യയും ഉടന്‍ തന്നെ വേര്‍പിരിയുന്നുവെന്ന് പല്ലിശ്ശേരി

നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക ദിവസങ്ങളാണ് കടന്നു പോകുന്നത്. ഇതിനോടകം നിരവധി തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു കഴിഞ്ഞു. എന്നാല്‍ ഇപ്പോഴിതാ ഈ കേസിന്റെ തുടക്കം മുതല്‍ക്കെ ദിലീപിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരുന്ന വ്യക്തിയാണ് പല്ലിശ്ശേരി. അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെ വീണ്ടും ചില വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ്. ചിലര്‍ക്ക് സന്തോഷവും ചിലര്‍ക്ക് നിരാശയും വിഷമവും നല്‍കുന്ന വാര്‍ത്തയാണിതെന്ന് പറഞ്ഞാണ് പല്ലിശ്ശേരി പറഞ്ഞ് തുടങ്ങുന്നത്.

ദിലീപും കാവ്യാ മാധവും വേര്‍പിരിയുന്നുവെന്നാണ് പല്ലിശ്ശേരി പറയുന്നത്. എന്നാല്‍ ഇതില്‍ എത്രത്തോളം സത്യം ഉണ്ടെന്ന് തനിക്ക് അറിയില്ലെന്നും പല്ലിശ്ശേരി പറയുന്നു. വെറുതേ പറയുന്നതോ സൗന്ദര്യപിണക്കം കൊണ്ടാ അല്ല, അവരുടെ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ജ്യോത്സ്യന്മാരില്‍ നിന്നുമെല്ലാം അറിഞ്ഞ കാര്യങ്ങളില്‍ നിന്നുമാണ് വേര്‍പിരിയാന്‍ തീരുമാനിച്ചത്. ഇരുവര്‍ക്കും ദോഷങ്ങളുള്ളതു കൊണ്ട് വേര്‍പിരിയുമ്പോള്‍ സാമ്പത്തികമായിട്ടും ശാരീരികമായിട്ടും എന്തെങ്കിലും ദോഷമുണ്ടെങ്കില്‍ അതെല്ലാം തന്നെ പോയിക്കിട്ടും. ഭാവിയില്‍ അവര്‍ക്ക് അത് ഗുണമാകും ചെയ്യുന്നതെന്നുമാണ് ദിലീപുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നതെന്നാണ് പല്ലിശ്ശേരി പറയുന്നത്.

ദിലീപ് ഒന്നുമല്ലാത്ത ഒരു പാവപ്പെട്ട കുടുംബത്തില്‍ ജനിച്ചയാളാണ്. സല്ലാപം എന്ന സിനിമ ഇല്ലായിരുന്നുവെങ്കില്‍ മഞ്ജു വാര്യര്‍ ദിലീപിന്റെ ജീവിതത്തിലേയ്ക്ക് വരുമായിരുന്നില്ല. കാരണം സല്ലാപത്തിലെ നായകനും നായികയും ദിലീപും മഞ്ജു വാര്യരും ആയിരുന്നില്ല. മഞ്ജു വാര്യര്‍ നായികയായി എത്തിയ ആദ്യ സിനിമയായിരുന്നു സല്ലാപം. സാക്ഷ്യം എന്ന ചിത്രത്തിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. ലോഹിതദാസിന്റെ രചനയില്‍ സുന്ദര്‍ദാസാണ് സല്ലാപം സംവിധാനം ചെയ്തത്. ഇന്നും പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്ന ചിത്രങ്ങളില്‍ ഒന്നു കൂടിയാണ് ഈ ചിത്രം. യഥാര്‍ത്ഥത്തില്‍ മഞ്ജു വാര്യര്‍ ആയിരുന്നില്ല ഈ ചിത്രത്തില്‍ നായികയാകേണ്ടിയിരുന്നത്. അക്കാലത്ത് തിളങ്ങി നിന്നിരുന്ന നടി ആനിയെ ആണ് നായികയായി പരിഗണിച്ചിരുന്നത്. നായകനായി പരിഗണിച്ചിരന്നതോ വിനീതിനെയും എന്നാണ് ലോഹിതദാസിന്റെ പങ്കാളിയായ സിന്ധു പറയുന്നത്.

ഈ പുഴയും കടന്ന്, സല്ലാപം എന്നീ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചതോടെയാണ് ദിലീപും മഞ്ജു വാര്യരും അടുപ്പത്തിലാകുന്നത്. അധികം താമസിയാതെ ഇരുവരുടെയും പ്രണയം പൂവിട്ടു. മഞ്ജു അക്കാലത്ത് സൂപ്പര്‍താര പദവിയിലേയ്ക്ക് എത്തിയിരുന്നു. ദിലീപിന് ഇപ്പോള്‍ ഉള്ള പോലെ താരപദവിയുണ്ടായിരുന്നില്ല. ദിലീപിനെ വിവാഹം കഴിക്കാന്‍ താന്‍ ആഗ്രഹിക്കുന്ന വിവരം മഞ്ജു വീട്ടില്‍ പറഞ്ഞു. ദിലീപുമായുള്ള ബന്ധത്തെ മഞ്ജുവിന്റെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തിരുന്നു.

എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പൊന്നും മഞ്ജു കാര്യമാക്കിയിരുന്നില്ല. വീട്ടുകാര്‍ എതിര്‍ത്തപ്പോഴും ദിലീപ്-മഞ്ജു വാര്യര്‍ പ്രണയത്തിനു സിനിമ മേഖലയില്‍ നിന്നു ശക്തമായ പിന്തുണയുണ്ടായിരുന്നു. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയില്‍ മഞ്ജു അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് മലയാളികള്‍ ഏറെ ആഘോഷിച്ച താരവിവാഹം നടക്കുന്നത്. ബിജു മേനോന്‍, കലാഭവന്‍ മണി തുടങ്ങിയ നടന്‍മാര്‍ അന്ന് ദിലീപിന്റെയും മഞ്ജുവിന്റെയും വിവാഹം നടത്താന്‍ മുന്‍കൈ എടുക്കുകയായിരുന്നു. മഞ്ജുവിന്റെ മാതാപിതാക്കള്‍ ശക്തമായി ഇതിനെയെല്ലാം എതിര്‍ത്തിരുന്നു.

ദിലീപ് എന്ന നടന്റെ വളര്‍ച്ച തുടങ്ങുന്നത് മഞ്ജു വാര്യര്‍ ജീവിതത്തിലേയ്ക്ക് എത്തിയതു മുതലായിരുന്നു. മകള്‍ മീനാക്ഷി ജനിച്ചതിനു ശേഷവും ദിലീപിന് വെച്ചടി വെച്ചടി കയറ്റമായിരുന്നു. അക്കാലങ്ങളില്‍ ദിലീപിന് ഇരട്ടവിജയമായിരുന്നുവെന്നും മഞ്ജുവാര്യരും മീനാക്ഷിയുമാണ് ദിലീപിന് സൗഭാഗ്യങ്ങള്‍ കൊണ്ടു വന്നതെന്നുമാണ് ദിലീപുമായി അടുത്ത് നില്‍ക്കുന്നവര്‍ പറയുന്നത്. മഞ്ജുവും ദിലീപും തമ്മില്‍ സൗന്ദര്യ പിണക്കങ്ങളും ചില അസ്വാരസ്യങ്ങളും എല്ലാം ഉണ്ടായിരിക്കാം. അവയെല്ലാം തന്നെ തികച്ചും അവരുടെ സ്വകാര്യ കാര്യങ്ങളാണ്. അതൊന്നും ആകും ചികഞ്ഞ് നോക്കിയിരുന്നില്ല.

എന്നാല്‍ ചില ഘട്ടം എത്തിയപ്പോള്‍ എല്ലാം പുറത്താകുകയായിരുന്നു. എവിടെയാണ് ദിലീപിന് പിഴച്ചത്? നടി പീഡിപ്പിക്കപ്പെട്ട ആ ദിവസം മുതലാണ് ശരിക്കും ദിലീപിന്റെ തകര്‍ച്ച തുടങ്ങിയതെന്ന് പലരും പറയുന്നു. എന്നാല്‍ അവിടം മുതല്‍ അല്ല, അതിനു മുമ്പേ തന്നെ ദിലീപിന്റെ തകര്‍ച്ച തുടങ്ങിയെന്നാണ് താന്‍ പറയുന്നത്. ദിലീപിന്റെ ഭാഗ്യനക്ഷത്രമായിരുന്ന മഞ്ജു വാര്യര്‍ ദിലീപിന്റെ ജിവീതത്തില്‍ നിന്നും ഇറങ്ങി പോയതോടെയാണ് ദിലീപിന്റെ തകര്‍ച്ച ആരംഭിച്ചതെന്നാണ് ഞങ്ങളെ പോലുള്ളവര്‍ പറയുന്നത്. അതൊരു വിജയത്തിന്റെ തുടക്കമായിരുന്നില്ല.

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിലെ സര്‍വ ശക്തനായി ആയിരുന്നു ദിലീപിന്റെ വളര്‍ച്ച. ആ വളര്‍ച്ചയ്ക്കിടെയാണ് നടി ആക്രമിക്കപ്പെട്ട കേസ് ഉണ്ടായത്. മഞ്ജു പോയ ശേഷം ദിലീപിന്റെ ജീവിതത്തിലേയ്ക്ക് എത്തിയതാകട്ടെ കാവ്യയും. അവിടെയാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്. കോടികള്‍ വാരിയെറിഞ്ഞിട്ട് പോലും മനസമാധാനമില്ല. ജയിക്കുമെന്ന് വിചാരിച്ചിരുന്ന കേസില്‍ ടേണിംഗ് പോയിന്റ് വന്നിരിക്കുന്നു, കുരുക്കിലേയ്ക്ക് പോകുന്നു, ധനനഷ്ടം, മാനനഷ്ടം എന്നിവയെല്ലാം മാത്രമാണ് സംഭവിക്കുന്നത്.

കാവ്യയുടെ വീട്ടുകാരും എടുത്തു ചാടി വിവാഹബന്ധം വേര്‍പ്പെടുത്തേണ്ട എന്ന് പറയുന്നു. എന്നാല്‍ മനസ് കൊണ്ട് വേര്‍പിരിയുകയല്ല, ഈ സാഹചര്യത്തില്‍ ഒരു വേര്‍പിരിയല്‍ ആവശ്യമാണ്. ഒന്നാമത് ഈ കേസുമായി ബന്ധപ്പെട്ട് ജയിലില്‍ പോകുകയാണെങ്കില്‍ ചില പ്രശ്‌നങ്ങളുണ്ടായിരിക്കാം. അപ്പോള്‍ കാവ്യയുടെ പേരില്‍ എഴുതി വെച്ചു എന്ന് പറയപ്പെടുന്ന ചില സ്വത്തുക്കള്‍, നിക്ഷേപങ്ങളെല്ലാം വേര്‍പിരിയുമ്പോള്‍ കാവ്യയുടേത് മാത്രമായി തീരും. അങ്ങനെ തല്‍ക്കാലം വേര്‍പിരിഞ്ഞുകൊണ്ട് പിന്നീടൊരിക്കല്‍ കൂടിച്ചേരാം എന്നാണ് അവര്‍ തമ്മിലുള്ള ധാരണ. അത് സന്തോഷത്തോടെ പിരിയുന്നതല്ല.

അങ്ങനെയെല്ലാം വെച്ച് നോക്കുമ്പോള്‍ ഒരു ഭാഗ്യം കൊണ്ടു വന്ന വാര്യര്‍ പോയിട്ടും മീനാക്ഷി ഇപ്പോഴും ദിലീപിന്റെ കൂടെ നില്‍ക്കുന്നതു കൊണ്ടു മാത്രമാണ് ദിലീപിന് വമ്പന്‍ തകര്‍ച്ചകള്‍ സംഭവിക്കാത്തതെന്നാണ് ചില ജ്യോത്സ്യന്മാര്‍ പറയുന്നതെന്നാണ് പല്ലിശ്ശേരി പറയുന്നത്. തത്ക്കാലം നമുക്ക് വേര്‍പിരിയാം എന്ന് തന്നെ ദിലീപും കാവ്യയും തീരുമാനിക്കും എന്നാണ് ചില അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഇത് ശരിയാണോ തെറ്റാണോ എന്ന് താന്‍ പറയില്ല. ഒരു ബന്ധവും വേര്‍പിരിയരുത് തകരരുത് എന്ന പക്ഷക്കാരനാണ് താന്‍ എന്നു പറഞ്ഞു കൊണ്ടാണ് പല്ലിശ്ശേരി അദ്ദേഹത്തിന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നത്.

More in Malayalam

Trending