Connect with us

മഞ്ജു കുടുംബാഗങ്ങളെ പോലെ ജോലിക്കാരെ കണ്ടിരുന്നപ്പോള്‍ കാവ്യ വെറും ജോലിക്കാരായാണ് അവരെ കണ്ടിരുന്നത്, കാവ്യ വന്നതോടെ ദിലീപിന് നഷ്ടങ്ങള്‍ മാത്രം.., യഥാര്‍ത്ഥ വില്ലത്തി കാവ്യ തന്നെയോ….!? പുറത്ത് വരുന്ന തെളിവുകള്‍ വിരല്‍ ചൂണ്ടുന്നത്!

Malayalam

മഞ്ജു കുടുംബാഗങ്ങളെ പോലെ ജോലിക്കാരെ കണ്ടിരുന്നപ്പോള്‍ കാവ്യ വെറും ജോലിക്കാരായാണ് അവരെ കണ്ടിരുന്നത്, കാവ്യ വന്നതോടെ ദിലീപിന് നഷ്ടങ്ങള്‍ മാത്രം.., യഥാര്‍ത്ഥ വില്ലത്തി കാവ്യ തന്നെയോ….!? പുറത്ത് വരുന്ന തെളിവുകള്‍ വിരല്‍ ചൂണ്ടുന്നത്!

മഞ്ജു കുടുംബാഗങ്ങളെ പോലെ ജോലിക്കാരെ കണ്ടിരുന്നപ്പോള്‍ കാവ്യ വെറും ജോലിക്കാരായാണ് അവരെ കണ്ടിരുന്നത്, കാവ്യ വന്നതോടെ ദിലീപിന് നഷ്ടങ്ങള്‍ മാത്രം.., യഥാര്‍ത്ഥ വില്ലത്തി കാവ്യ തന്നെയോ….!? പുറത്ത് വരുന്ന തെളിവുകള്‍ വിരല്‍ ചൂണ്ടുന്നത്!

നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്തിഘട്ടത്തില്‍ കേരളക്കരയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും തെളിവുകളുമാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്. ആദ്യം മുതല്‍ക്കെ തന്നെ കേസിന് പിന്നില്‍ ഒരു സ്ത്രീ സാന്നിധ്യം അനുഭവപ്പെട്ടിരുന്നു. തുടക്കത്തില്‍ പള്‍സര്‍ സുനി പിടിയിലായപ്പോഴാണ് മാഡം എന്ന പേര് ഉയര്‍ന്നു വന്നത്. എന്നാല്‍ മാഡത്തിലേയ്ക്ക് എത്താനുള്ള തെളിവുകളൊന്നും തന്നെ അന്വേഷണ സംഘത്തിന് ലഭിക്കാത്തതിനാല്‍ മാഡത്തെ പുറംലോകത്തേയ്ക്ക് എത്തിക്കുവാന്‍ കഴിഞ്ഞിരുന്നില്ല.

എന്നാല്‍ ഇപ്പോഴിതാ മാഡത്തെ കുറിച്ച് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാമാധവനും പങ്കുള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോള്‍ ആ മാഡം കാവ്യ തന്നെ ആണോ എന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. ശാലീനസുന്ദരിയായി.., മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന, നാട്ടിപ്പുറത്തുകാരി കാവ്യയെ മാത്രം മനസില്‍ പ്രതിഷ്ഠിച്ച മലയാളികള്‍ക്ക് ഇത്തരത്തിലൊരു കേസില്‍ കാവ്യയും ഉള്‍പ്പെട്ടിട്ടുണ്ട് എന്നതിനെ കുറിച്ച് ഉള്‍ക്കൊള്ളാന്‍ പോസലും സാധിക്കില്ല.

എന്നാല്‍ കാവ്യയാണ് യഥാര്‍ത്ഥ വില്ലത്തിയെന്ന തരത്തില്‍ വാര്‍ത്തകള്‍ വരുമ്പോള്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് മൂവിബ്രാന്‍ഡിന്റെ നിരീക്ഷണങ്ങളെ ശരി വയ്ക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. ദിലീപിന്റെ വീട്ടിലെ ചില ജോലിക്കാര്‍, ബിസിനസുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ എന്ന് തുടങ്ങി പേര് വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത ചിലരുടെയും രഹസ്യമൊഴികള്‍ രേഖപ്പെടുത്തിയപ്പോള്‍ ഇവരെല്ലാം പറയുന്നത് ദിലീപ് പാവമാണ് എന്നാണ്. പക്ഷേ…, കാവ്യ അത്ര പാവമല്ലെന്നുമാണ്. ഇരുവരെയും വ്യക്തമായി അറിയാവുന്ന വീട്ടുജോലിക്കാര്‍ക്ക് വരെ കാവ്യയെ ഇഷ്ടമല്ലെന്നാണ് ഇവരുടെ മൊഴിയില്‍ നിന്നും വ്യക്തമാകുന്നത്.

കാവ്യയുടെ വരവ് അവിടുത്തെ ജോലിക്കാര്‍ക്ക് പോലും ഇഷ്ടമായിരുന്നില്ല എന്നാണ് വിവരം. മഞ്ജുവിനെ എല്ലാവരും ചേച്ചി എന്നാണ് വിളിച്ചിരുന്നത്, എന്നാല്‍ കാവ്യയെ മാഡം എന്നും.., മഞ്ജു കുടുംബാഗങ്ങളെ പോലെ ജോലിക്കാരെ കണ്ടിരുന്നപ്പോള്‍ കാവ്യ വെറും ജോലിക്കാരായാണ് അവരെ കണ്ടിരുന്നതെന്നും കാവ്യയുമായി ഒത്തുപോകാന്‍ കഴിയാത്തതിനാല്‍ പലരും അവിടെ നിന്നും പോയെന്നുമാണ് ദിലീപിന്റെ വീട്ടിലെ ജോലിക്കാരനായിരുന്ന ദാസന്‍ പറയുന്നതെന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു.

എന്നാല്‍ ദിലീപിന്റെ വീട്ടിലെ ജോലിക്കാര്‍ക്ക് മാത്രമല്ല, ദിലീപിന്റെ കുടുംബത്തിലുള്ളവര്‍ക്കും സുഹൃത്തുക്കള്‍ക്കു പോലും കാവ്യയെ അത്രയ്ക്ക് അങ്ങോട്ട് ഇഷ്ടമായിരുന്നില്ല എന്ന് വേണം വെള്ളിയാഴ്ച പുറത്തെത്തിയ ഓഡിയോയില്‍ നിന്നും വ്യക്തമാകുന്നത്. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജും ദിലീപിന്റെ കൂട്ടുകാരന്‍ ശരത്തും തമ്മിലുള്ളതാണ് സംഭാഷണം. ഒന്‍പതര മിനിറ്റ് നീളുന്നതാണ് ഓഡിയോ. ഈ ഓഡിയോയിലാണ് ഇതേ കുറിച്ചുള്ള പരാമര്‍ശങ്ങളുള്ളത്.

കേസില്‍ നിര്‍ണായകമായേക്കാവുന്ന തെളിവുകള്‍ക്കൊപ്പം ദിലീപിന് തുടരെ നേരിടുന്ന തിരിച്ചടികളെ പറ്റിയും ശബ്ദരേഖയില്‍ സുരാജ് പറയുന്നുണ്ട്. ദിലീപും കാവ്യയും തമ്മിലുള്ള വിവാഹത്തിന് എന്തെങ്കിലും ദോഷമുണ്ടോയെന്ന് പരിശോധിക്കണമെന്നും ചില പരിഹാര ക്രിയകള്‍ ചെയ്യണമെന്നും ശബ്ദരേഖയില്‍ സുരാജ് പറയുന്നു.

ഇവരുടെ കല്യാണത്തിന് എന്തെങ്കിലും കുഴപ്പമുണ്ടോ എന്നും സുരാജ് ചോദിക്കുന്നു. ദോഷം മാറ്റാന്‍ താലിയൊക്കെ തീയിലിടുന്ന ചടങ്ങുണ്ടെന്നും അത് ചെയ്യണം. ‘ധനനഷ്ടം ഭീകരമാണ്. ജാക് ഡാനിയേലില്‍ പൈസ കിട്ടിയില്ല. അതങ്ങനെ പോയി, ഡിങ്കന്‍ പകുതി വെച്ച് പടം മുടങ്ങി. പ്രൊഡ്യൂസര്‍ കുത്തുപാളയെടുത്തു. എവിടെയൊക്കെ പണം മുടക്കിയോ അതൊക്കെ പോയി. തിയേറ്ററില്‍ നിന്നും വരുമാനം ഇല്ല. എന്തൊക്കെയോ കുഴപ്പം ഇതിനകത്തുണ്ട്. ഇത് ക്ലിയര്‍ ചെയ്യേണ്ടതുണ്ട്,’ രണ്ടു പേരും ഒരുമിച്ചിരുന്ന് പൂജയും മറ്റും ചെയ്യണം. ഇവരുടെ ഇത് മാറ്റണം. ശര്‍മ്മാജിയെ കുറിച്ചും മധുരയില്‍ നിന്നുള്ള ആളുകളുടെ പൂജയെ കുറിച്ചും പറഞ്ഞാണ് സംഭാഷണം അവസാനിപ്പിക്കുന്നത്.

പൊതുവെ ദിലീപ് കടുത്ത ദൈവവിശ്വാസിയാണ് എന്നാണ് വിവരം. ക്ഷേത്രങ്ങളിലും പള്ളികളിലുമെല്ലാമായി നേര്‍ച്ചയും വഴിപാടുകളും എല്ലാം മുടക്കിമില്ലാതെ നടത്താറുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ ഉള്‍പ്പെട്ടതോടെ ഇതൊരല്‍പ്പം കൂടി എന്ന് വേണം കരുതാന്‍. ദിലീപും കുടുംബവും പോകാത്ത അമ്പലങ്ങളും വഴിപാടുകളുമില്ല. കേസിന്റെ നാള്‍ വഴികള്‍ പരിശോധിച്ചാല്‍ പ്രസിദ്ധമായതും അല്ലാത്തതുമായ എല്ലാ ആരാധനാലയങ്ങളിലും പോയിട്ടുള്ള ദിലീപിനെയാണ് കാണാന്‍ കഴിയുന്നത്. അത് മാത്രമല്ല, ദിലീപിന് അല്ലറചില്ലറ കൂടോത്രവും കാര്യങ്ങളും ഉണ്ടെന്നും ചില രഹസ്യസംഭാഷണങ്ങളും ഉണ്ട്.

ദിലീപുമായി അടുത്ത് നില്‍ക്കുന്ന രണ്ട് പേരുടെ സംഭാഷണത്തില്‍ നിന്ന് തന്നെ ഇതിന്റെ ചില സൂചനകള്‍ വ്യക്തമാണ്. താലി തീയിലിടുന്നതും മറ്റും പറയുമ്പോള്‍ ഇവര്‍ പയറ്റി നോക്കാത്ത വഴികളൊന്നും തന്നെയില്ലാ എന്നതാണ് വസ്തുത. എന്ത് തന്നെ ആയാലും വരും ദിവസങ്ങളില്‍ പല വിവരങ്ങളും പുറത്തെത്തുന്നതോടെ കേസില്‍ അത് നിര്‍ണായകമാകുകയും പലരുടെയും മുഖം മൂടികള്‍ അഴിഞ്ഞു വീഴുകയും ചെയ്യും എന്നുള്ള കാര്യം ഉറപ്പാണ്.

More in Malayalam

Trending

Recent

To Top