Malayalam
കാവ്യ മാധവനെ ഉടന്‍ ചോദ്യം ചെയ്യും, ചോദ്യം ചെയ്യല്‍ തിങ്കളാഴ്ച രാവിലെ 11 മണിയ്ക്ക്
കാവ്യ മാധവനെ ഉടന്‍ ചോദ്യം ചെയ്യും, ചോദ്യം ചെയ്യല്‍ തിങ്കളാഴ്ച രാവിലെ 11 മണിയ്ക്ക്
നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യ മാധവനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് വിവരം. ഈ വരുന്ന തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരിക്കും ചോദ്യം ചെയ്യലെന്നാണ് അറിയാന്‍ കഴിയുന്ന വിവരം. നിലവില്‍ ചെന്നൈയിലാണ് കാവ്യയുള്ളത്. നാളെയോടെ കാവ്യ തിരിച്ചെത്തുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം.
കഴിഞ്ഞ ദിവസം തന്നെ നടിയെ ആക്രമിച്ച കേസില്‍ കാവ്യയ്ക്കും പങ്കുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിനെ സാധൂകരിക്കുന്ന വിധത്തിലുള്ള ഡിജിറ്റല്‍ തെളിവുകളും അന്വേഷണ സംഘം കോടതിയില്‍ ഹാജരായിരുന്നു. കാവ്യയാണ് സംഭവങ്ങള്‍ക്ക് പിന്നിലെന്ന തരത്തില്‍ സുരാജ് സംസാരിക്കുന്ന ഓഡിയോയും പുറത്ത് വന്നതോടെ കാവ്യയെ ചോദ്യം ചെയ്യാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ് അന്വേഷണ സംഘം.
കാവ്യയും സുഹൃത്തുക്കളും തമ്മിലുണ്ടായ വൈരമാണ് സംഭവങ്ങള്‍ക്ക് കാരണമെന്നാണ് സുരാജ് ശരത്തിനോട് പറയുന്നത്. കാവ്യയെ കുടുക്കാന്‍ കൂട്ടുകാരികള്‍ ശ്രമിച്ചിരുന്നെന്നും സൂരജ് പറയുന്നു. ‘കൂട്ടുകാര്‍ക്ക് തിരിച്ച് ‘പണി’ കൊടുക്കാന്‍ കാവ്യ ശ്രമിച്ചു. കാവ്യയെ കുടുക്കാന്‍ വേണ്ടി നടത്തിയ ശ്രമത്തിലാണ് ദിലീപ് കുടുങ്ങിയത്. ജയിലില്‍ നിന്ന് വന്ന കോള്‍ നാദിര്‍ഷ എടുത്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ഇല്ലെങ്കില്‍ കാവ്യ മാത്രമാണ് കുടുങ്ങുക.
ഡി സിനിമാസ്, ഗ്രാന്റ് പ്രൊഡക്ഷന്‍സ് എന്നീ ഓഫീസുകളും ദിലീപിന്റെ സഹോദരന് അനൂപിന്റെ വീടുണ്ടായിട്ടും മെമ്മറി കാര്‍ഡ് ലക്ഷ്യയുടെ ഓഫീസിലാണ് എത്തിയത്. അത് എന്തുകൊണ്ടാണെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസിലാകും. ദിലീപിനെ വിവാഹം ചെയ്തതാണ് കാവ്യയുടെ കൂട്ടുകാരുടെ വൈരാഗ്യത്തിന് കാരണം.’ ദിലീപിന് ഇത് സമ്മതിക്കാന്‍ വിഷമം ആണെന്നും സുരാജ് ശരത്തിനോട് പറയുന്നു.
