Malayalam
ചേട്ടത്തിയുടെ മകൾ ഋതുമതിയായി ;അമ്മയുടെ കുറവ് അറിയിക്കാതെ ചടങ്ങ് നടത്തി സൗഭാഗ്യ! ആ സന്തോഷം കണ്ട് കണ്ണും മനസും നിറഞ്ഞുവെന്ന് ആരാധകര്‍!
ചേട്ടത്തിയുടെ മകൾ ഋതുമതിയായി ;അമ്മയുടെ കുറവ് അറിയിക്കാതെ ചടങ്ങ് നടത്തി സൗഭാഗ്യ! ആ സന്തോഷം കണ്ട് കണ്ണും മനസും നിറഞ്ഞുവെന്ന് ആരാധകര്‍!
ഡാന്സിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരരായി മാറിയ താരദമ്പതികളാണ് അര്‍ജുനും സൗഭാഗ്യയും. ടിക് ടോകിലൂടെയായാണ് ഇവര്‍ തങ്ങള്‍ക്ക് അഭിനയിക്കാനും കഴിയുമെന്ന് തെളിയിച്ചത്. റീല്‍സ് വീഡിയോയുമായും ഇവരെത്താറുണ്ട്. ചക്കപ്പഴത്തില്‍ ശിവനെന്ന കഥാപാത്രത്തെ അവതരിപ്പിച്ചും അര്ജുന് ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചക്കപ്പഴത്തില്‍ ശിവന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതും അര്‍ജുനായിരുന്നു. പരമ്പരയില്‍ നിന്നും പിന്‍വാങ്ങിയെങ്കിലും അര്‍ജുനോടുള്ള സ്നേഹം ആരാധകര്‍ ഇപ്പോഴും അതേപോലെ നിലനിര്‍ത്തുന്നുണ്ട്. അര്‍ജുന്റെ കുടുംബത്തിലെ സന്തോഷനിമിഷങ്ങളുടെ ചിത്രങ്ങളും വീഡിയോയും വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.അനുക്കുട്ടി ഋതുമതിയായതിന്റെ സന്തോഷമായിരുന്നു സൗഭാഗ്യയും അര്‍ജുനും പങ്കിട്ടത്. കുടുംബാംഗങ്ങളെല്ലാം ചേര്‍ന്നായിരുന്നു ചടങ്ങുകളെല്ലാം നടത്തിയത്. മഞ്ഞള്‍ തേപ്പിച്ച് കുളിപ്പിക്കാനും പിന്നീടുള്ള ചടങ്ങുകളിലുമെല്ലാം അര്‍ജുനും സജീവമായിരുന്നു. സാരിയണിഞ്ഞ് മുല്ലപ്പൂവ് വെച്ച് സുന്ദരിയായുള്ള അനുവിനേയും വീഡിയോയില്‍ കാണിച്ചിരുന്നു.
ഏത് ചടങ്ങായാലും മൈലാഞ്ചി വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നയാളാണ് ഞാന്‍. ഇത്തവണ അനുവിനായി ഡിസൈന്‍ തിരഞ്ഞെടുത്തത് ഞാനാണെന്നും സൗഭാഗ്യ പറഞ്ഞിരുന്നു. ഏത് ആഘോഷമായാലും എനിക്ക് മെഹന്ദി നിര്‍ബന്ധമാണ്. കണ്ടിട്ട് കൊതിയാവുന്നുണ്ട്. കുഞ്ഞുള്ളോണ്ടാണ്, അല്ലെങ്കില്‍ ഞാനും ഇട്ടേനെയെന്നായിരുന്നു സൗഭാഗ്യ പറഞ്ഞത്.സാരിക്ക് പുറമെ ലെഹങ്കയിലും അനു എത്തിയിരുന്നു. കുടുംബാംഗങ്ങളെല്ലാം അനുവിന്റെ സന്തോഷനിമിഷങ്ങള്‍ക്ക് സാക്ഷിയാവാനെത്തിയിരുന്നു. സദാസമയവും അര്‍ജുനും സൗഭാഗ്യയും അനുവിനൊപ്പമുണ്ടായിരുന്നു.
അനുവിന്റെ അച്ഛനും അച്ഛമ്മയുമെല്ലാം സന്തോഷത്തോടെയാണ് ആഘോഷങ്ങളില്‍ പങ്കെടുത്തത്.മകള്‍ എന്നതിനും അപ്പുറത്താണ് എനിക്ക് അനു. എന്റെ ഫ്രണ്ടും ബാര്‍ബി ഡോളും വെല്‍വിഷറും സ്റ്റൈലിസ്റ്റുമെല്ലാം അവളാണ്. ഇപ്പോഴും ചേട്ടത്തിയെ മിസ് ചെയ്യാത്തതിന് കാരണം അവളാണ്. ചെറിയ പ്രായത്തില്‍ തന്നെ സഹോദരിയുടേയും അമ്മായിഅമ്മയുടേയും റോളില്‍ എനിക്കവള് സര്‍പ്രൈസ് തരാറുണ്ട് എന്നായിരുന്നു നേരത്തെ അനുവിനെക്കുറിച്ച് സൗഭാഗ്യ പറഞ്ഞത്.
സൗഭാഗ്യയെപ്പോലെ ചെറിയമ്മയെ കിട്ടിയ മകൾ ഭാഗ്യം ചെയ്ത മോൾ. ഈ വീഡിയോ കണ്ടപ്പോൾ മനസിന് വല്ലാത്ത ഒരു സന്തോഷം തോന്നി. എന്നും ഈ കുടുംബം ഈ സന്തോഷത്തോടെ മുന്നോട്ടു പോവട്ടെ. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ. ചേച്ചി വളരെ സന്തോഷം തോന്നുന്നു. ചേച്ചി ആ മോൾക്ക് അമ്മ തന്നെ ആണ്. നല്ലൊരു മനസ്സിന് ഉടമയാണ് ചേച്ചി. ഇത്രയും നല്ലൊരു മകളെ വളർത്തി വലുതാക്കിയ ചേച്ചിയുടെ അമ്മയോട് എനിക്ക് ഇപ്പോൾ ആദരവ് തോന്നുന്നു. ഇന്ന് ഇതുപോലെ ഉള്ളവർ കുറവാണ് സ്വന്തം മക്കളുടെ കാര്യങ്ങൾ തന്നെ നോക്കാൻ നേരം കിട്ടാത്തവർക്കിരിക്കട്ടെ ഈ വീഡിയോ. സൗഭാഗ്യയ്ക്ക് എല്ലാ നന്മകളും നേരുന്നു, തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെയുള്ളത്.
കണ്ണും മനസ്സും നിറഞ്ഞ ഒരു വീഡിയോ. ഒരുപാട് സന്തോഷം തോന്നുന്നു സൗഭാഗ്യയെക്കുറിച്ച് ഓർക്കുമ്പോൾ. ചേച്ചിയുടെ അനുഗ്രഹം എന്നും കൂടെ തന്നെ ഉണ്ടാവും, സ്വന്തം മകളെപ്പോലെ അനുവിനെ നോക്കുന്നതിന്. ആ കുഞ്ഞിന് അമ്മ ഇല്ലാത്ത ഒരു കുറവ് അറിയാതെ എന്നും ചേർത്ത് നിർത്തുന്ന സൗ കുട്ടിക്ക് ഒത്തിരി നന്മകൾ ഉണ്ടാവട്ടെ ഒപ്പം അർജുന്നും. ഈ സമയത്തു അമ്മയുടെ സാന്നിധ്യം പെൺകുട്ടികൾക്ക് പ്രധാനം ആണ്.. പക്ഷെ ആ റോൾ ചെയ്യാൻ ദൈവം തിരഞ്ഞെടുത്തത് സൗഭാഗ്യയെ ആണ്.. അത് ഭംഗിയായി ചെയ്ത.. മോൾടെ സന്തോഷം കണ്ടു കണ്ണ് നിറഞ്ഞു. എന്നും ഇങ്ങനെ സന്തോഷമായി കഴിയാൻ പറ്റട്ടെ. ഈ വീഡിയോ കണ്ട എല്ലാവരുടെയും മനസ് നിറഞ്ഞിട്ടുണ്ട്.
about sowbhagya
