Malayalam
ഈ ശിക്ഷ താന്‍ അനുഭവിക്കേണ്ടതല്ല. വേറെ പെണ്ണ് അനുഭവിക്കേണ്ടതാണ്, അവരെ നമ്മള് രക്ഷിച്ചു രക്ഷിച്ചു കൊണ്ട് പോയിട്ട് ഞാന്‍ ശിക്ഷിച്ചിക്കപ്പെട്ടു’; ബാലചന്ദ്രകുമാറിന്റെ കൈവശമുണ്ടായിരുന്ന ഓഡിയോ ടേപ്പിലെ ശബ്ദശകലം ഹൈക്കോടതിയില്‍ ഹാജരാക്കി പൊലീസ്
ഈ ശിക്ഷ താന്‍ അനുഭവിക്കേണ്ടതല്ല. വേറെ പെണ്ണ് അനുഭവിക്കേണ്ടതാണ്, അവരെ നമ്മള് രക്ഷിച്ചു രക്ഷിച്ചു കൊണ്ട് പോയിട്ട് ഞാന്‍ ശിക്ഷിച്ചിക്കപ്പെട്ടു’; ബാലചന്ദ്രകുമാറിന്റെ കൈവശമുണ്ടായിരുന്ന ഓഡിയോ ടേപ്പിലെ ശബ്ദശകലം ഹൈക്കോടതിയില്‍ ഹാജരാക്കി പൊലീസ്
നടി ആക്രമിക്കപ്പെട്ട കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് നീങ്ങുന്ന വേളയില്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സംവിധായകന് ബാലചന്ദ്രകുമാറിന്റെ കൈവശമുണ്ടായിരുന്ന ഓഡിയോ ടേപ്പിലെ ശബ്ദശകലം ഹൈക്കോടതിയില്‍ ഹാജരാക്കി പൊലീസ്. ഈ ശിക്ഷ താന്‍ അനുഭവിക്കേണ്ടതല്ല. വേറെ പെണ്ണ് അനുഭവിക്കേണ്ടതാണെന്ന് ദിലീപ് പറയുന്നതും ഈ ശബ്ദശകലത്തിലുണ്ട് എന്നാണ് വിവരം.
‘അവരെ നമ്മള് രക്ഷിച്ചു രക്ഷിച്ചു കൊണ്ട് പോയിട്ട് ഞാന്‍ ശിക്ഷിച്ചിക്കപ്പെട്ടു’ എന്നും ദിലീപ് ഈ ശബ്ദശകലത്തില്‍ പറയുന്നുണ്ട്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പ്രതി ദിലീപും അഭിഭാഷകനും നിരവധി തവണ കണ്ടതിന്റെ തെളിവുകളും അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കി. അഭിഭാഷകന് സുജേഷുമായി നടത്തുന്ന സംഭാഷണത്തിലൂടെയാണ് ദൃശ്യങ്ങള്‍ ദിലീപ് കണ്ടിരുന്നെന്ന് അന്വേഷണസംഘം കണ്ടെത്തിയത്.
സഹോദരി ഭര്‍ത്താവായ സുരാജിന്റെ ഫോണില്‍ നിന്ന് ദിലീപ് അഭിഭാഷകനോട് നടത്തുന്ന സംഭാഷണമാണ് പൊലീസ് ഹാജരാക്കിയത്. 2019 ഡിസംബര്‍ 19ന് നടന്ന സംഭാഷണമാണ് അന്വേഷണസംഘം ഹാജരാക്കിയത്. ‘അവരെ കേള്‍പ്പിക്കാന്‍ വേണ്ടിട്ടാ, അല്ലാതെ നമ്മളൊക്കെ കണ്ടതല്ലേ’. നമ്മള് പല പ്രാവശ്യം കണ്ടതാ.’ ‘അടിവസ്ത്രം വലിക്കുന്നതൊക്കെ നമ്മള് പല പ്രാവശ്യം കണ്ടതാ’. ‘ജഡ്ജിയുടെ ശ്രദ്ധ ആകര്‍ഷിക്കാനാണ് കോടതിയില്‍ ചോദ്യങ്ങള്‍ ചോദിച്ചത്’.
‘ജഡ്ജി ശ്രദ്ധിക്കുന്നില്ലെന്ന് സംശയം വന്നപ്പോള്‍ അറ്റന്‍ഷനിലാക്കാനാണ് ചോദ്യങ്ങള്‍ ചോദിച്ചത്.’ ‘ജഡ്ജിയെ ടാക്ഫുള്ളി സ്വാധീനിക്കാനേ കഴിയൂ.’ ഹൈക്കോടതിയില്‍ ഹാജരാക്കിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. ദൃശ്യങ്ങള്‍ ദിലീപ് കണ്ടതിന്റെ തെളിവാണ് ഈ സംഭാഷണമെന്നും ഇരുവരുടെയും ശബ്ദ സാമ്പിള്‍ പരിശോധിക്കണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് ജാമ്യം അനുവദിച്ചത്. വിചാരണ അനന്തമായി നീണ്ടുപോകുന്ന കേസില്‍ പ്രതിയ്ക്ക് ജാമ്യം നല്‍കാതെ ജയിലില്‍ പാര്‍പ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാണ് ഹര്‍ജിയില്‍ വിജീഷ് വാദിച്ചത്. കേസില്‍ സമാന കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട മറ്റു പ്രതികള്‍ക്ക് ഹൈക്കോടതിയും സുപ്രീംകോടതിയും ജാമ്യം നല്‍കിയിട്ടുണ്ടെന്നും വിജേഷ് കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിജീഷിന് ജാമ്യം അനുവദിച്ചത്.
കേസില്‍ ദിലീപുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് വിജീഷ് പറയുന്നത്.എന്നാല്‍ ഈ കേസിനെപ്പറ്റി ഒന്നും അറിയില്ലെന്നും വിജീഷ് പറഞ്ഞു. ജയിലില്‍ നിന്നിറങ്ങിയതിന് ശേഷം വിജേഷിന്റെ ആദ്യ പ്രതികരണമാണ്. നടിയെ ആക്രമിക്കാനുള്ള സംഘത്തില്‍ പള്‍സര്‍ സുനിയോടൊപ്പം അത്താണി മുതല്‍ വിജീഷും വാഹനത്തില്‍ ഉണ്ടായിരുന്നു. കേസില്‍ പള്‍സര്‍ സുനി, വിജീഷ് എന്നിവര്‍ ഒഴികെ ഒഴികെ മറ്റു പ്രതികള്‍ നേരത്തെ ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരന് അനൂപിനെയും സഹോദരീ ഭര്‍ത്താവ് സുരാജിനെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. കേസിലെ സാക്ഷിയായ ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദ സംഭാഷണങ്ങളില്‍ ഇരുവരുടെയും സാന്നിധ്യം ഉള്ളതുകൊണ്ടാണ് ചോദ്യം ചെയ്യല്‍. അനൂപിന്റെയും സുരാജിന്റെയും ചോദ്യം ചെയ്യലിന് ശേഷമാകും കാവ്യാമാധവനെ ചോദ്യം ചെയ്യുക. കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് ഏപ്രില്‍ 15 ന് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം. എന്നാല്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇനിയും സമയം വേണമെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് തുടരന്വേഷണത്തിന് കൂടുതല്‍ സമയം തേടാനാണ് തീരുമാനം.
അതിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം ഫോണ്‍ രേഖകള്‍ ദിലീപ് നശിപ്പിച്ചുവെന്ന് ക്രൈംബ്രാഞ്ച്ര് കണ്ടെത്തി. ഷാര്‍ജ ക്രിക്കറ്റ് അസോസിയേഷന് സിഇഒ ഗാലിഫുമായുള്ള ചാറ്റുകള്‍ പൂര്‍ണമായും നീക്കം ചെയ്തു. മലപ്പുറം സ്വദേശി ജാഫര്‍, തൃശൂര്‍ സ്വദേശി നസീര്‍, എന്നിവരുടേതുള്‍പ്പെടെ 12 ചാറ്റുകളാണ് ദിലീപ് നശിപ്പിച്ചത്. ദിലീപുമായി നിരവധി സാമ്പത്തിക ഇടപാടുകളുള്ള വ്യക്തിയാണ് ഗാലിഫ്. ഇയാള്‍ സിനിമാ മേഖലയിലും നിക്ഷേപം നടത്തിയിട്ടുണ്ട്.
