Malayalam
വെട്ടിലായി ഭാഗ്യ ലക്ഷ്മി, പോലീസിന്റെ ആ റിപ്പോർട്ട് ! അലറിക്കരഞ്ഞ് ഭാഗ്യ ലക്ഷ്മിയും കൂട്ടരും
വെട്ടിലായി ഭാഗ്യ ലക്ഷ്മി, പോലീസിന്റെ ആ റിപ്പോർട്ട് ! അലറിക്കരഞ്ഞ് ഭാഗ്യ ലക്ഷ്മിയും കൂട്ടരും
യു ടൂബ് ചാനല്‍വഴി അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടർന്ന് ഭാഗ്യലക്ഷ്മി , ആക്റ്റിവിടുകളായ ദിയ സന , ശ്രീലക്ഷ്മി അറക്കൽ എന്നിവർ വിജയ് പി നായര്‍ എന്ന യൂട്യൂബറെ കയ്യേറ്റം ചെയ്തിരുന്നു. അശ്ലീല പരാമര്‍ശം നടത്തി ഇയാൾ ഇപ്പോൾ ജയിലിലാണ് അര്‍ഹിക്കുന്ന ശിക്ഷയും ലഭിച്ചു
അതേസമയം തന്നെ നിയമം കൈയ്യിലെടുത്ത ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കെതിരേയും ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് പൊതു സമൂഹം മുന്നോട്ട് വച്ചത്. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ച ഭാഗ്യലക്ഷ്മിയേയും കൂട്ടരേയും വെട്ടിലാക്കുന്ന റിപ്പോര്‍ട്ടാണ് പോലീസ് നല്‍കിയത്. വീട്ടില്‍ കയറി തല്ലുക, തെറി വിളിക്കുക, മുണ്ട് പറിച്ച് ചൊറിയണം ഇടുക, കരിയോയില്‍ ഒഴിക്കുക തുടങ്ങിയ പല വകുപ്പുകളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. മാത്രമല്ല ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്നും പോലീസ് വാദിക്കുന്നു. എന്തിന്റെ പേരിലായാലും നിയമം കൈയ്യിലെടുത്തവരെ പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. അത് സമൂഹത്തിന് മോശം സന്ദേശം നല്‍കും. അതിനാല്‍ തന്നെ ജാമ്യം നല്‍കരുതെന്നുമാണ് പറയുന്നത്.
കൂട്ടത്തിലെ ഫെമിനിസ്റ്റായ ശ്രീലക്ഷ്മി അറയ്ക്കലിനെ പൂട്ടാനൊരുങ്ങുകയാണ് സോഷ്യൽ മീഡിയ. ശ്രീലക്ഷ്മി അറയ്ക്കലിനെതിരെയും സൈബർ പൊലീസിൽ പരാതി ലഭിച്ചു. ശ്രീലക്ഷ്മി സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ പല വിഡിയോകളും സംസ്കാരത്തിനു ചേരാത്ത അശ്ലീല പരാമർശങ്ങൾ നിറഞ്ഞതാണെന്ന് ആരോപിച്ച് ഫെയ്സ്ബുക് കൂട്ടായ്മയായ മെൻസ് റൈറ്റ്സ് അസോസിയേഷൻ ആണു പരാതി നൽകിയത്. പ്രാഥമിക പരിശോധന കഴിഞ്ഞ ശേഷമേ കേസ് എടുക്കണോയെന്നു തീരുമാനിക്കൂ എന്നു സൈബർ പൊലീസ് ഡിവൈഎസ്പി ടി.ശ്യാംലാൽ പറഞ്ഞു.
അതേസമയം ഇപ്പോഴിതാ ഈ വിഷയത്തില്‍ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചിരിക്കുകയാണ് ഭാഗ്യലക്ഷ്മി. വിജയ് പി.നായര്‍, സംവിധായകന് ശാന്തിവിള ദിനേശ് എന്നിവര്‍ക്കെതിരെയും കേരള പോലീസിന്റെ അനാസ്ഥയ്ക്കെതിരെയുമാണ് കത്തില്‍ പറയുന്നത്. വിജയ് പി നായര്‍ക്ക് മാനസിക പ്രശ്നങ്ങളുള്ള ആളാണെന്ന് തോന്നുന്നു എന്നാണ് പരാതിയെ കുറിച്ചന്വേഷിച്ചപ്പോള്‍ മറുപടി ലഭിച്ചത്. ഇക്കാര്യത്തില്‍ സൈബര്‍ നിയമത്തില്‍ വകുപ്പില്ലെന്നുമാണ് പോലീസ് പറയുന്നത്. സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ അടിയന്തരമായി നിയമ നിര്‍മ്മാണം വേണമെന്നും ഭാഗ്യലക്ഷ്മി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേസില്‍ പോലീസ് റിമാന്‍ഡ് ചെയ്ത വിജയ് പി നായരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം സിജെഎം കോടതി കഴിഞ്ഞ ദിവസം തള്ളിയിട്ടുണ്ട്. പ്രതിക്കെതിരെയുള്ള ആരോപണം ഗുരുതര സ്വഭാവമുള്ളതാണ്, യൂട്യൂബ് വീഡിയിയോയില്‍ ഇയാള്‍ ഉപയോഗിച്ചിട്ടുള്ള ഭാഷ സ്ത്രീക്കെതിരാണ്, എന്നാണ് ജാമ്യാപേക്ഷ തള്ളി സിജെഎം കോടതി നിരീക്ഷിച്ചിരിക്കുന്നത്. എന്തായാലും കോടതി ഭാഗ്യലക്ഷ്മിയുടേയും കൂട്ടരുടേയും ജാമ്യം തള്ളുമോന്ന് കണ്ടറിയാം.
