Malayalam
അതിജീവിതയുടെ പരാതിയില്‍ ദിലിപീന്റെ അഭിഭാഷകര്‍ക്ക് നോട്ടീസ് അയക്കും, ബാര്‍ കൗണ്‍സില്‍ യോഗം വിളിച്ച് ചര്‍ച്ചയ്‌ക്കൊടുവില്‍ നടപടി
അതിജീവിതയുടെ പരാതിയില്‍ ദിലിപീന്റെ അഭിഭാഷകര്‍ക്ക് നോട്ടീസ് അയക്കും, ബാര്‍ കൗണ്‍സില്‍ യോഗം വിളിച്ച് ചര്‍ച്ചയ്‌ക്കൊടുവില്‍ നടപടി
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് വേണ്ടി കോടതിയില്‍ ശക്തമായ വാദമുഖങ്ങള്‍ ഉന്നയിക്കുന്ന വ്യക്തിയാണ് ദിലീപിന്റെ വക്കീല്‍ രാമന്‍പ്പിള്ള. മുമ്പും പ്രമാദമായ പല കേസുകളിലും രാമന്‍ വക്കീലിന്റെ മിടുക്ക് കണ്ടിട്ടുണ്ടെങ്കിലും നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ വക്കാലത്ത് ഏറ്റെടുത്തതോടെയാണ് രാമന്‍ വക്കീലിനെ കുറിച്ച് കൂടുതല്‍ പറഞ്ഞ് കേള്‍ക്കാന്‍ തുടങ്ങിയത്. തന്റെ കക്ഷികളെ രക്ഷിക്കാന്‍ അഹോരാത്രം ശ്രമിച്ച് കേസിന്റെ ഓരോ നൂലിഴകള്‍ കീറി മുറിച്ച് അളന്ന് പഠിച്ചിട്ടേ രാമന്‍പ്പിള്ള എന്ന ക്രിമിനല്‍ ല്വായര്‍ കോടതിയുടെ പടിക്കെട്ടുകള്‍ കയറാറുള്ളൂ. ദിലീപിന്റെ കേസില്‍ മാത്രമല്ല രാമന്‍പ്പിള്ളയുടെ അതിബുദ്ധികള്‍ ഫലം കണ്ടിട്ടുള്ളത്.
പോളക്കുളം കേസിലും, ടിപി കേസിലും, ഫ്രാങ്കോ മുളയ്ക്കല്‍ കേസിലുമെല്ലാം രാമന്‍പ്പിള്ളയുടെ മാസ്റ്റര്‍ ബ്രെയിന്‍ കാണം. ചുരുക്കിപ്പറഞ്ഞാല്‍ കോടികളുമായി രാമന്‍പ്പിള്ളയെ കാണാന്‍ എത്തുന്നവര്‍ക്ക് നിരാശയോടെ മടങ്ങേണ്ടി വരില്ല. നടി ആക്രമിക്കപ്പെട്ട കേസിലും പ്രതിഭാഗം തോല്‍ക്കുമെന്ന അവസ്ഥ എത്തിയപ്പോഴാണ് രാമന്‍പ്പിള്ള വക്കീലിന്റെ വരവ്. വക്കീലിനെ ഈ കേസില്‍ ദിലീപിന് വേണ്ടി വാദിക്കാന്‍ വെച്ചത് ഭാര്യ കാവ്യ തന്നെയായിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ ബാര്‍ കൗണ്‍സില്‍ നടപടിക്ക് സാധ്യത. അതിജീവിതയുടെ പരാതിയില്‍ ദിലിപീന്റെ അഭിഭാഷകര്‍ക്ക് നോട്ടീസ് അയക്കുമെന്ന് ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെഎന്‍ അനില്‍ കുമാര്‍ പ്രതികരിച്ചു. ‘അഡ്വ.രാമന്‍ പിള്ള ഉള്‍പ്പെടെയുള്ള അഭിഭാഷകര്‍ക്ക് നോട്ടീസ് അയക്കും. ഇവരോട് വിശദീകരണം ചോദിക്കും. അഭിഭാഷകരുടെ വിശദീകരണം അതിജീവിതയ്ക്ക് കൈമാറും. അതിന്മേല്‍ അതിജീവിതയ്ക്ക് പറയാനുള്ളത് വീണ്ടും കേള്‍ക്കും,’ ശേഷം ബാര്‍ കൗണ്‍സില്‍ യോഗം വിളിച്ച് ചര്‍ച്ചയ്‌ക്കൊടുവില്‍ നടപടിയെടുക്കുമെന്നും ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കി.
രാമന്‍പിള്ള ഉള്‍പ്പെടെയുള്ള അഭിഭാഷകര്‍ നിയമവിരുദ്ധ ഇടപെടലുകള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയും അന്വേഷണം ആവശ്യപ്പെട്ടുമാണ് അതിജീവിത ബാര്‍കൗണ്‍സിലിനെ സമീപിച്ചത്. നടന്‍ ദിലീപിന്റെ അഭിഭാഷകരായ ബി രാമന്‍ പിള്ള, ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്കെതിരെയാണ് അതിജീവിതയുടെ പരാതി.
കേസ് അട്ടിമറിക്കാന്‍ പ്രതികള്‍ക്കു വേണ്ടി അഭിഭാഷകര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നെന്ന ആശങ്കയാണ് പരാതിയില്‍. സാക്ഷികളെ മൊഴിമാറ്റാനും തെളിവ് നശിപ്പിക്കാനും അഭിഭാഷകര്‍ ശ്രമിച്ചതിന്റെ തെളിവുകളും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഭിഭാഷകരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന ആവശ്യമാണ് അതിജീവിത ഉയര്‍ത്തുന്നത്. ഇ-മെയിലായി നല്‍കിയ പരാതി സ്വീകരിക്കാന്‍ കഴിയില്ലെന്ന് ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കിയതിനേത്തുടര്‍ന്ന് അതിജീവിത രേഖാമൂലം പരാതി നല്‍കിയിരുന്നു.
അതേസമയം ഗൂഢാലോചന നടത്തിയെന്ന കേസ് സിബിഐയ്ക്ക് കൈമാറേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. നിലവിലെ അന്വേഷണത്തില്‍ ആര്‍ക്കും പരാതിയില്ല. തുറന്ന മനസോടെയാണ് അന്വേഷണം നടക്കുന്നത്. നിഷ്പക്ഷ അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. അന്വേഷണത്തിലെ കാലതാമസം എഫ്‌ഐആര്‍ റദ്ദാക്കാനുള്ള കാരണമല്ല. ഈ സാഹചര്യത്തില്‍ കേസില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
ഹര്‍ജി പരിഗണിക്കവെ നേരത്തെ സംവിധാകന്‍ ബാലചന്ദ്രകുമാറിന്റെ ഇടപെടലുകളെ കുറിച്ച് ഹൈക്കോടതി ചില ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. തെളിവുകള്‍ കൈയ്യിലുണ്ടായിട്ടും ബാലചന്ദ്രകുമാര്‍ എന്ത് കൊണ്ട് നേരത്തെ പരാതി ഉന്നയിച്ചില്ല എന്നാണ് ഹൈക്കോടതിയുടെ ചോദ്യം. നേരത്തെ പരാതി ഉന്നയിച്ചില്ല എന്നത് ബാലചന്ദ്രകുമാറിന് ദുരുദ്ദേശം ഉണ്ടോ എന്ന സംശയമുണ്ടാക്കില്ലെ എന്നും കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞു. എന്നാല്‍ അത്തരം സംശയങ്ങള്‍ ഈ ഘട്ടത്തില്‍ പ്രസക്തമല്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ നല്‍കി മറുപടി. ഒരു കുറ്റകൃത്യം വെളിപ്പെടുന്നുണ്ടോ എന്നത് മാത്രമാണ് കോടതി നോക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷന്‍ ദിലീപുമായി ബലചന്ദ്രകുമാറിന് വളരെ നേരത്തെ തന്നെ അടുത്ത ബന്ധമുണ്ടെന്നും കോടതിയില്‍ അറിയിച്ചിരുന്നു.
