മോഹന്‍ലാല്‍ നായകനായി 2000 ല്‍ റിലീസായ ചിത്രമായിരുന്നു ദേവദൂതന്. സിബി മലയില്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. തിയേറ്ററില്‍ ചിത്രം പരാജയപ്പെട്ടുവെങ്കിലും മിനിസ്ക്രീനിലേയ്ക്ക് എത്തിയപ്പോള്‍ ചിത്രത്തിന് ഏറെ ജനപ്രതീയാണ് കൈവന്നത്. ഇപ്പോഴിത ചിത്രത്തിലെ നായകനായി മോഹന്‍ലാലിനെ അല്ല ആദ്യം നിശ്ചയിച്ചിരുന്നത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവായ സിയാദ് കോക്കര്‍.
‘രഘുനാഥ് പലേരി ദേവദൂതന്റെ കഥ പറഞ്ഞപ്പോള്‍ തമിഴ് നടന് മാധവനെയായിരുന്നു ആദ്യം നായകനാക്കി നിശ്ചയിച്ചിരുന്നത്. പക്ഷെ ആ സമയത്തു മണിരത്നം സംവിധാനം ചെയ്ത അലൈപായുതേ എന്ന സിനിമ വലിയ വിജയം നേടിയതോടെ മാധവന്റെ ഡേറ്റ് പ്രശ്നമായി.
‘പിന്നെ ആരെ നായകനാകും എന്ന ആശയ കുഴപ്പത്തില്‍ നില്ക്കുന്ന സമയത്താണ് ഒരു ബന്ദ് ദിവസം യാദൃശ്ചികമായി മോഹന്‍ലാലുമായി സമയം ചിലവിടാന്‍ കഴിയുന്നതും ഈ കഥ അദ്ദേഹത്തോട് പറയുന്നതും. കഥ കേട്ട ഉടന്‍ തന്നെ ഈ ചിത്രം താന്‍ ചെയ്യാമെന്ന് അദ്ദേഹം പറയുകയായിരുന്നു എന്നും പിന്നെ വേറൊന്നും നോക്കാതെ മോഹന്‍ലാലിനെ നായകനാക്കി മുന്നോട്ടു നീങ്ങുകയായിരുന്നു.’ സ്റ്റാന്‍ ആന്‍ഡ് സ്റ്റൈലിന് നല്കിയ അഭിമുഖത്തില്‍ സിയാദ് കോക്കര്‍ പറഞ്ഞു.
മോഹന്‍ലാല്‍, ജയപ്രദ, മുരളി, ജഗതി ശ്രീകുമാര്‍, ജനാര്ദ്ദനന്, വിനീത് കുമാര്‍, വിജയ ലക്ഷ്മി, ജഗദീഷ്, ലെന തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങള്‍ അണിനിരന്ന ചിത്രമായിരുന്നു ദേവദൂതന്. വിദ്യാസാഗര്‍ ഈണമിട്ട ഇതിലെ ഗാനങ്ങള്‍ എല്ലാം തന്നെ ഇന്നും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരമാണ്.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...