Malayalam
ബിഗ് ബോസിലേക്ക് ജാനകി; വൈൽഡ് കാർഡ് എൻട്രിയിലൂടെ തിരിച്ചുവരാൻ ഒരുങ്ങി താരം; കണ്ണിൽ ചോര ഇല്ലാത്ത വീടാണോ? ; ജാനകി തിരികെയെത്തണോ?: ബിഗ് ബോസ് വിശേഷം!
ബിഗ് ബോസിലേക്ക് ജാനകി; വൈൽഡ് കാർഡ് എൻട്രിയിലൂടെ തിരിച്ചുവരാൻ ഒരുങ്ങി താരം; കണ്ണിൽ ചോര ഇല്ലാത്ത വീടാണോ? ; ജാനകി തിരികെയെത്തണോ?: ബിഗ് ബോസ് വിശേഷം!
ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ നിന്നും ആദ്യം പുറത്തായ മത്സരാര്‍ത്ഥിയാണ് ജാനകി സുധീർ. ഒരാഴ്ച മാത്രമാണ് ബിഗ് ബോസ് വീട്ടിൽ ജാനകി നിന്നത്. എന്നാൽ, വീട്ടിനുള്ളിൽ ജാനകി മറക്കാൻ ആവാത്ത ഒരു ഓർമ്മയായി. പ്രക്ഷകരും അതുപോലെ തന്നെ ഏറ്റെടുത്ത താരമാണ് ജാനകി.
ആദ്യ ആഴ്ചയിൽ തന്നെ എലിമിനേഷൻ നടത്തിയതിൽ നല്ല പരിഭവം പ്രേക്ഷകർക്ക് ഉണ്ട്. ഇപ്പോഴിതാ തന്റെ ബിഗ് ബോസ് അനുഭവങ്ങള്‍ പങ്കുവെച്ചു കൊണ്ട് എത്തുകയാണ് ജാനകി സുധീര്‍. ഒരു പ്രമുഖ എന്റർടൈൻമെന്റ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ജാനകി മനസ് തുറന്നത്.
ബിഗ് ബോസ് വീട്ടില്‍ തനിക്ക് ഏറ്റവും ഇഷ്ടമുള്ള മത്സരാര്‍ത്ഥി ധന്യ ചേച്ചിയാണെന്നാണ് ജാനകി പറയുന്നത്. അത് ലാലേട്ടനോടും ജാനകി പറഞ്ഞിരുന്നു. ജാനകി പറഞ്ഞ വാക്കുകൾ വായിക്കാം…
” ജീവിതത്തില്‍ ഒരുപാട് അനുഭവങ്ങളുളള വ്യക്തിയാണ്. വേറെ ആരിലും അത് കണ്ടില്ല. പലരും മുഖംമൂടിയിട്ട് ഓവര്‍ ആക്കി നടക്കുന്നത് പോലെയാണ് തോന്നിയത്. അവിടെ കണ്ടതില്‍ ഏറ്റവും സിന്‍സിയര്‍ ആയി തോന്നിയ ആളും ധന്യ ചേച്ചിയാണ്. ഇന്റിമസി തോന്നിയത് പുള്ളിക്കാരിയോട് മാത്രമാണെന്നും ജാനകി പറയുന്നു.
ജാനകിയുടെ തിരിച്ചുവരവ് പലരും ആവശ്യപ്പെടുന്ന ഒന്നാണ്. വൈല്‍ഡ് കാര്‍ഡ് പ്രതീക്ഷിക്കുന്നുവോ എന്ന ചോദ്യത്തിന് നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്നായിരുന്നു ജാനകി നല്‍കിയ മറുപടി. കിട്ടിയാല്‍ തീര്‍ച്ചയായും പോകുമെന്നും താരം പറയുന്നു. എല്ലാവരും പറയുന്നത് എന്റെ റീ എന്‍ട്രി വേണമെന്നാണ്. ഒരാഴ്ച കൊണ്ട് ഇത്രയും പേര് എന്നെ സ്‌നേഹിക്കുന്നുണ്ടല്ലോ. അത് വലിയ കാര്യമാണെന്നും ജാനകി അഭിപ്രായപ്പെടുന്നു.
അതേസമയം താന്‍ യാതൊരു ഗെയിം പ്ലാനുമില്ലാതെയാണ് പോയതെന്നും ജാനകി പറയുന്നു. ഞാന്‍ ഞാനായിട്ട് നിക്കണമെന്ന്. പക്ഷെ അവിടെ നിന്നാല്‍ കണ്ണില്‍ ചോരയില്ലാത്ത് ആളായി മാറുമെന്ന് മനസിലായി. ഇതുവരെ ഞാന്‍ ഞാനായിട്ടാണ് നിന്നത്. ഗെയിമിനാണ് പ്രാധാന്യം. മനസാക്ഷിയും പിടിച്ച് നിന്നാല്‍ അങ്ങനെ ഇരിക്കാനെ പറ്റൂ. കുറേ വഴക്കുണ്ടാക്കാം എന്നല്ലാതെ എന്നാണ് ജാനകി പറയുന്നത്.
ഇമോഷണല്‍ ഡ്രാമ കളിച്ചിട്ട് കാര്യമില്ല ബിഗ് ബോസില്‍ എന്നാണ് ജാനകി പറയുന്നത്. അത്ര മണ്ടന്മാരല്ല ഇപ്പോഴത്തെ പ്രേക്ഷകര്‍. അവര്‍ക്ക് ബുദ്ധിയുണ്ട്്. അഭിനയിക്കുന്നത് ആരാണ്, റിയല്‍ ആരാണെന്ന് അവര്‍ക്കറിയാം. ഞാന്‍ ഇത്ര ദിവസമേ നിന്നിട്ടുള്ളൂവെങ്കിലും ഞാനായിട്ട് നിന്നത് കൊണ്ട് എത്ര പേരാണ് മുന്നോട്ട് വന്നത്, എനിക്ക് പേഴ്‌സണലായി മെസേജ് അയച്ചത്. നന്നായി കളിച്ചു,
പുറത്ത് പോകേണ്ടവരല്ല എന്നൊക്കെ പറഞ്ഞു കൊണ്ട് എന്നും ജാനകി പറയുന്നു. ഫൈനല്‍ ഫൈവില്‍ താന്‍ കാണാന്‍ ആഗ്രഹിക്കുന്നത് ആരെയൊക്കെയാണെന്നും ജാനകി പറയുന്നുണ്ട്. ധന്യ ചേച്ചി വരണമെന്ന് ആഗ്രഹമുണ്ട്. നവീന്‍ ചേട്ടന്‍ വരുമായിരിക്കും. പുള്ളി ഇപ്പോള്‍ തന്നെ സേഫ് സോണ്‍ പിടിച്ചു നില്‍ക്കുകയാണ്. റോബിന്‍, ഭയങ്കര ക്രൂക്ക്ഡ് ആണെങ്കിലും ഗെയിം പ്ലാനുള്ള ആളാണ്. സുചിത്ര ചേച്ചി, റോണ്‍സണ്‍ എന്നിവരെയാണ് ജാനകി പറയുന്നത്.
അമ്മയുടെ കല്യാണം നടത്തിക്കൊടുത്തുവെന്ന ജാനകിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇതിന്റെ പേരിലുള്ള മോശം കമന്റുകളെക്കുറിച്ചും ജാനകി മനസ് തുറന്നു. അമ്മ ഇത്രയും നാള്‍ ഞങ്ങള്‍ക്ക് വേണ്ടിയാണ് ജീവിച്ചത്. എനിക്കിപ്പോള്‍ അമ്മയുടെ അടുത്ത് പോയി നിന്ന് അമ്മയെ നോക്കാന്‍ പറ്റുന്നൊരു സാഹചര്യമല്ല.
ചേച്ചിയുടെ കല്യാണവും വൈകാതെ നടക്കും. എന്നു കരുതി അവര്‍ക്കൊരു ഹാപ്പിനെസ് വേണ്ടെ. ഈ പറയുന്നവര്‍ക്ക് അവിടെയിരുന്ന് പറഞ്ഞാല്‍ മതി. എന്റെ അമ്മ ഹാപ്പിയാണ്. ഡാഡി നല്ലൊരു മനുഷ്യനാണ്. അച്ഛനേക്കാള്‍ നന്നായി എന്നെ കെയര്‍ ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. പറയുന്നവര്‍ അവിടെയിരുന്ന് പറയട്ടെ എന്നായിരുന്നു ജാനകിയുടെ പ്രതികരണം.”
about bigg boss
