ഇവനും നമ്മളെ പോലെയാണെന്ന് ജാസ്മിനോട് അപര്‍ണ; ഞാന്‍ ഗേ ആണ്! ഒടുവിൽ ബിഗ് ബോസില്‍ അശ്വിന്റെ തുറന്നു പറച്ചില്; തനിക്കിത് നേരത്തെ സംശയമുണ്ടായിരുന്നുവെന്നും എന്നാല്‍ വ്യക്തിപരമായ കാര്യമായതിനാല്‍ ചോദിക്കാതിരുന്നതാണെന്ന് ജാസ്മിന്
ഇത്തവണത്തെ ബിഗ് ബോസ് മലയാളം സീസണ് 4 ൽ പ്രേക്ഷക ശ്രദ്ധ നേടിയ മത്സരാർത്ഥികൾ ഒരാളാണ് അശ്വിന് വിജയ്. ചുരുങ്ങിയ പ്രായത്തിനുള്ളില്‍ കടുത്ത ജീവിത യാഥാര്‍ഥ്യങ്ങളെ നേരിട്ട് മജീഷ്യന്‍ എന്ന നിലയില്‍ ജനശ്രദ്ധ നേടിയ അശ്വിന്റെ ജീവിതകഥ പലരും കേട്ടിട്ടുള്ള ഒന്നാണ്.
ഇപ്പോഴിതാ തന്റെ സെക്ഷ്വല്‍ ഓറിയന്റേഷന്‍ വെളിപ്പെടുത്തിയിരിക്കുകയാണ് അശ്വിന് വിജയ്.. തന് ഗേ ആണെന്നാണ് അശ്വിന് അറിയിച്ചിരിക്കുന്നത്. അപര്‍ണ മള്ബറിയോടായിരുന്നു അശ്വിന് മനസ് തുറന്നത്. പിന്നീട് അശ്വിനും അപര്‍ണയും ചേര്‍ന്ന് ഇതേക്കുറിച്ച് ജാസ്മിനോട് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്.
ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു കൊണ്ട് ജാസ്മിനെ അശ്വിനും അപര്‍ണയും മാറ്റിയിരുത്തുകയായിരുന്നു. ഇവനൊരു കാര്യം പറയാനുണ്ടെന്നാണ് അപര്‍ണ ആദ്യം പറയുന്നത്. നിമിഷയെ കുറിച്ചാണോ എന്നായിരുന്നു ജാസ്മിന് ആദ്യം ചോദിച്ചത്. അങ്ങനെയാണെങ്കില്‍ പറയേണ്ടെന്നും തന്റെ നാവ് സ്ലിപ്പാകുമെന്നും പറയാന്‍ പറ്റാത്തത് പറഞ്ഞു പോകുമെന്നുമായിരുന്നു ജാസ്മിന് പറഞ്ഞത്. എന്നാല്‍ ഇത് നിമിഷയെക്കുറിച്ചല്ലെന്നും തീര്‍ത്തും വ്യക്തിപരമായൊരു കാര്യമാണെന്നും അപര്‍ണ വ്യക്തമാക്കുകയായിരുന്നു.
ഇവനും നമ്മളെ പോലെയാണെന്നായിരുന്നു ജാസ്മിനോട് അപര്‍ണ പറഞ്ഞത്. പിന്നാലെ അശ്വിന് ഗേ ആണെന്ന് അപര്‍ണ ജാസ്മിനെ അറിയിക്കുന്നു. അതെ എന്ന് പറഞ്ഞു കൊണ്ട് അശ്വിന് ജാസ്മിന് കൈ കൊടുക്കുന്നുണ്ട്. ബൈ സെക്ഷ്വല്‍ ആണോ എന്ന് ജാസ്മിന് ചോദിക്കുമ്പോള്‍ അല്ല, സ്ട്രിക്ക്ലി ഗേ ആണെന്ന് അശ്വിന് വ്യക്തമാക്കുന്നുണ്ട്. അതേസമയം തനിക്കിത് നേരത്തെ സംശയമുണ്ടായിരുന്നുവെന്നും എന്നാല്‍ വ്യക്തിപരമായ കാര്യമായതിനാല്‍ ചോദിക്കാതിരുന്നതാണെന്നും ജാസ്മിന് പറയുന്നു. അവനത് തുറന്നു പറഞ്ഞപ്പോള്‍ വളരെയധികം ആശ്വാസമുണ്ടെന്ന് അപര്‍ണ ജാസ്മിനോട് പറയുന്നു. ഇതിലൊന്നും ഒരിക്കലും പേടിക്കേണ്ട കാര്യമില്ലെന്നും പൂര്‍ണ പിന്തുമ നല്കുന്നതായിരിക്കുമെന്നും ജാസ്മിന് വ്യക്തമാക്കുന്നു.
മജീഷ്യനാണ് അശ്വിന്. രണ്ട് റെക്കോര്‍ഡുകളും അശ്വിന്റെ പേരിലുണ്ട്. ഒന്നര വയസ്സില്‍ ഉപേക്ഷിച്ച് പോയ മാനസികരോഗിയായ അമ്മയെ 22 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തിയ മകന് എന്ന നിലയില്‍ അശ്വിന് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അച്ഛന്റെ മരണ ശേഷം അച്ഛമ്മയുടെ തണലില്‍ വളര്‍ന്ന അശ്വിന് ചെറുപ്പകാലത്ത് പട്ടിണിയും ദാരിദ്രവും ഉള്‍പ്പടെ പല ദുരിതങ്ങളും അതിജീവിച്ച ശേഷമാണ് ബിഗ് ബോസില്‍ എത്തിയത്. പതിനേഴാം വയസ്സില്‍ ഹോസ്റ്റലല് വച്ച് പീഡിപ്പിയ്ക്കപ്പെട്ട കാര്യവും അശ്വിന് വെളിപ്പെടുത്തിയിരുന്നു. ബിഗ് ബോസ് വീട്ടിലെ ആദ്യത്തെ ക്യാപ്റ്റനായിരുന്നു അശ്വിന്.
എല്ലാ അര്‍ത്ഥത്തിലും വ്യത്യസ്തകള്‍ നിറഞ്ഞൊരു സീസണാണ് ഇത്തവണ ബിഗ് ബോസ് ഒരുക്കിയിരിക്കുന്നത്.ഇത്തവണ ബിഗ്് ബോസ് വീട്ടിലേക്ക് കടന്നു വന്നവരില്‍ രണ്ട് ലെസ്ബിയന്‍ ഐഡന്റിറ്റിയുള്ളവരുമുണ്ടായിരുന്നു. ജാസ്മിന് മൂസയും അപര്‍ണ മള്‍ബറിയും. തങ്ങളുടെ സ്വത്വത്തെക്കുറിച്ച് തുറന്നു പറഞ്ഞു കൊണ്ട് തന്നെയാണ് അവര്‍ വന്നതും. ഈ തീരുമാനത്തിന് ബിഗ് ബോസിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് പ്രേക്ഷകര്‍ കയ്യടിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ അശ്വിന്റെ തുറന്ന് പറച്ചിൽ
