News
‘കാഴ്ചക്കാരന്റെ കണ്ണിലാണ് സൗന്ദര്യം. അതിനാലാണ് ഞാന്‍ എന്റെ മുടി മുഴുവന്‍ മൊട്ടയടിച്ച് ദൈവത്തിന് സമര്‍പ്പിച്ചത്’; പ്രസവത്തിന് മുന്നോടിയായി തല മൊട്ടയടിച്ച് സഞ്ജന ഗല്‍റാണി
‘കാഴ്ചക്കാരന്റെ കണ്ണിലാണ് സൗന്ദര്യം. അതിനാലാണ് ഞാന്‍ എന്റെ മുടി മുഴുവന്‍ മൊട്ടയടിച്ച് ദൈവത്തിന് സമര്‍പ്പിച്ചത്’; പ്രസവത്തിന് മുന്നോടിയായി തല മൊട്ടയടിച്ച് സഞ്ജന ഗല്‍റാണി
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നിക്കി ഗല്‍റാണിയുടെ സഹോദരിയാണ് സഞ്ജന ഗല്‍റാണി. തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി. മോഡലിംഗ് രംഗത്ത് നിന്നാണ് സഞ്ജന സിനിമയിലേയ്ക്ക് എത്തുന്നത്. അഭിനയത്തില്‍ സജീവമായിരുന്ന താരം അടുത്തിടെയാണ് താന്‍ ഗര്‍ഭിണിയാണെന്നുള്ള സന്തോഷം ആരാധകരെ അറിയിച്ചത്.
ഗര്‍ഭിണിയാണെന്ന് അറിയിച്ചതിന് പിന്നാലെ സഞ്ജന വിവാഹ മോചിതയാകാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തയും പരന്നിരുന്നു. ആരെയും അറിയിക്കാതെയാണ് നടി വിവാഹിതയായത്. അതുകൊണ്ടു തന്നെ ഡോ. അസീസുമായുള്ള സഞ്ജനയുടെ വിവാഹം നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. വിവാഹ വേഷത്തോട് സാമ്യമുള്ള വസ്ത്രം ധരിച്ച് നില്ക്കുന്ന സഞ്ജനയുടെ ചിത്രം പുറത്തെത്തിയതോടെയാണ് വിവാഹ വാര്‍ത്ത പുറംലോകമറിഞ്ഞത്.
ഇപ്പോഴിതാ പ്രസവത്തിന് മുന്നോടിയായി തല മൊട്ടയടിച്ചിരിക്കുകയാണ് സഞ്ജന ഗല്‍റാണി. താന്‍ കടന്നുവന്ന വഴികളില്‍ ഒപ്പം കൂടെ സഞ്ചരിച്ച് തുണയായി നിന്ന ദൈവത്തിനുള്ള നന്ദി സൂചനകമായാണ് തല മൊട്ടയടിച്ചത് എന്നാണ് സഞ്ജന കുറിച്ചത്. ‘കാഴ്ചക്കാരന്റെ കണ്ണിലാണ് സൗന്ദര്യം. അതിനാലാണ് ഞാന്‍ എന്റെ മുടി മുഴുവന്‍ മൊട്ടയടിച്ച് ദൈവത്തിന് സമര്‍പ്പിച്ചത്. ഞാന്‍ ദൈവത്തില്‍ സമര്‍പ്പിച്ച പ്രാര്‍ഥന നിറവേറ്റുകയായിരുന്നു ഇതുവഴി.’
‘ഒരുപാട് കഷ്ടപ്പാടുകളിലൂടെ കടന്നുപോയ ശേഷം ജീവിതം വീണ്ടും മനോഹരമായിരിക്കുന്നു. എന്റെ ജീവിതത്തിന്റെ ഈ ഘട്ടത്തില്‍ എനിക്ക് ദൈവത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഇത് എന്റെ സോഷ്യല്‍ മീഡിയ വര്‍ക്കിന്റെ ബ്രാന്‍ഡ് അംഗീകാരമാകട്ടെ അല്ലെങ്കില്‍ എന്റെ കുഞ്ഞ് എന്റെ ജീവിതത്തിലേക്ക് ഉടന്‍ വരട്ടെ എന്നതാകട്ടെ എന്തുതന്നെയായാലും എന്റെ നന്ദി ദൈവത്തോട് പ്രകടിപ്പിക്കാന്‍ ഞാന്‍ കണ്ടെത്തിയ വഴി ഇതായിരുന്നു’ എന്നായിരുന്നു സഞ്ജനയുടെ കുറിപ്പ്.
