News
തന്നെ കാത്തിരുന്ന ഫോട്ടോഗ്രാഫര്‍മാരോട് പൊട്ടിത്തെറിച്ച് കങ്കണ റണാവത്ത്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
തന്നെ കാത്തിരുന്ന ഫോട്ടോഗ്രാഫര്‍മാരോട് പൊട്ടിത്തെറിച്ച് കങ്കണ റണാവത്ത്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

വിവാദ പ്രസ്താവനകളിലൂടെ ഇടയ്ക്കിടെ വിമര്‍ശനങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും ഇടനല്കാറുള്ള താരമാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. താരത്തിന്റെതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. ഇപ്പോഴിതാ കങ്കണയുടേതായി പുറത്തെത്തിയിരിക്കുന്ന വീഡിയോ ആണ് വൈറലായി മാറുന്നത്.
തന്റെ വീട്ടിലെത്തിയ തന്നെ കാത്തിരിക്കുന്ന ഫോട്ടോഗ്രാഫര്‍മാരെ കണ്ടപ്പോള്‍ അവരോട് പൊട്ടിത്തെറിക്കുന്ന കങ്കണയെ ആണ് വീഡിയോയില്‍ കാണുന്നത്. സെക്യുരിറ്റി ഗാര്‍ഡിനൊപ്പം കാറില്‍ വന്നിറങ്ങിയ ശേഷമാണ് കങ്കണ മുന്നില്‍ നിന്നവരോട് ക്യാമറ ഓഫ് ചെയ്യാനും എന്തിനാണ് ഇങ്ങോട്ടേയ്ക്ക് വരുന്നതെന്നും ആരോപിച്ച് പ്രശ്നമുണ്ടാക്കിയത്.
എന്നാല്‍ കങ്കണയുടെ പ്രതികരണത്തിന് സമ്മിശ്ര അഭിപ്രായമാണ് വരുന്നത്. കുറച്ച് പേര് കങ്കണയെ പിന്തുണച്ച് സംസാരിക്കുമ്പോള്‍ കുറച്ച് പേര് കങ്കണയ്ക്കെതിരെ രൂക്ഷ വിമര്‍ശനവും ഉന്നയിക്കുന്നുണ്ട്. എന്തായാലും ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുകയാണ്.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. ഇപ്പോഴിതാ അനിരുദ്ധ് വിവാഹിതനാകുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഹൈദരാബാദ് സൺറൈസേഴ്സ് ടീം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
ലോകേഷ്-കാർത്തി കൂട്ടുക്കെട്ടിൽ പുറത്തെത്താനിരിക്കുന്ന കൈതി 2 ല്‍ അനുഷ്ക ഷെട്ടി എത്തുന്നുവെന്ന് വിവരം. എന്നാൽ ഇതിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകണം ഇല്ല....
ഹർഷ്വർധൻ റാണെയും സോനം ബജ്വയും അഭിനയിക്കുന്ന ‘ഏക് ദീവാനേ കി ദീവാനീയത്’ എന്ന ചിത്രത്തിന്റെ പാക്കപ്പ് പാർട്ടിയ്ക്കിടെ ഹീലിയം ബലൂണുകൾക്ക് തീപിടിച്ചു....
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ നടൻ സൽമാൻ ഖാനും ഇന്ത്യൻ സൂപ്പർക്രോസ് റേസിങ് ലീഗും മുംബൈയിൽ നടത്താനിരുന്ന പരിപാടി റദ്ദാക്കിയതായി...