ആ ലോക്ക് സീന്‍ ചിത്രീകരിച്ച് കഴിഞ്ഞ ശേഷം തനിക്ക് നേരിയ ചൂട് അനുഭവപ്പെട്ടു, ടെസ്റ്റ് നോക്കിയപ്പോള്‍ കൊവിഡ് പോസിറ്റീവ്; കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അശോക് സെല്വന്

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് അശോക് സെല്വന്. വെങ്കട് പ്രഭുവിന്റെ സംവിധാനത്തിലൊരുങ്ങിയ മന്മദ ലീലൈ എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ഇതിന്റെ പ്രൊമോഷന്റെ ഭാഗമായി താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.
ഷൂട്ടിങിന് ഇടയില്‍ വെച്ച് കൊവിഡ് ബാധിച്ചതിനെ കുറിച്ചാണ് നടന് സംസാരിക്കുന്നത്. സംയുക്ത ഹെജ്ഡെ നായികയായി എത്തിയ ചിത്രം അഡേള്‍ട്ട് കോമഡി ചിത്രമാണ്. ചിത്രത്തില്‍ ചില ലിപ് ലോക്ക് രംഗങ്ങളും ഉണ്ട്. ഇതേ കുറിച്ച് സംസാരിക്കവെയാണ് അത് ചിത്രീകരിച്ച സാഹചര്യത്തെ കുറിച്ചും അശോക് സെല്വന് പറഞ്ഞത്.
ചിത്രത്തില്‍ സംയുക്ത ഹെജ്ഡെയുമായുള്ള ഒരു ലിപ് ലോക്ക് സീന്‍ ഉണ്ടായിരുന്നു. ആ രംഗം ചിത്രീകരിച്ച് കഴിഞ്ഞ ശേഷം തനിക്ക് നേരിയ ചൂട് അനുഭവപ്പെട്ടു. ടെസ്റ്റ് നോക്കിയപ്പോള്‍ കൊവിഡ് പോസിറ്റീവ്. റിസള്‍ട്ട് വന്ന ഉടനെ ആദ്യം വിവരം അറിയിച്ചത് സംയുക്തയെ ആണ്. എന്നാല്‍ ഭാഗ്യത്തിന് സംയുക്ത ഉള്‍പ്പടെ സെറ്റില്‍ ആര്‍ക്കും എന്നില്‍ നിന്ന് രോഗം പടര്‍ന്നിട്ടില്ല.
താന്‍ വെങ്കട് പ്രഭുവിന്റെ കടുത്ത ആരാധകനാണ്. അതിനാല്‍ മന്മദ ലീലൈ എന്ന സിനിമ ഒരു പരീക്ഷണ ചിത്രമാണ് എന്ന് അറിഞ്ഞിട്ടും ഉടന്‍ ഏറ്റെടുക്കുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു. അതേസമയം, ഹോസ്റ്റല്‍ എന്ന പുതിയ ചിത്രത്തിന്റെ റിലീസിന് വേണ്ടി കാത്തിരിയ്ക്കുകയാണ് ഇപ്പോള്‍ നടന്. നനിത്തം ഒരു വാനം എന്ന പേരില്‍ തമിഴില്‍ ഒരുങ്ങുന്ന സിനിമ കൂടിയുണ്ട് ആകാശം എന്ന പേരില്‍ മലയാളത്തിലും എത്തുന്നുണ്ട്.