Connect with us

ബൈജു പൗലോസ് ഇല്ലാതായാൽ മാത്രമേ താൻ രക്ഷപ്പെടുകയുള്ളുവെന്ന് ദിലീപ് വിശ്വസിക്കുന്നു! ബൈജു പൗലോസിനെ കൊല്ലാൻ തീരുമാനിച്ചു! ദിലീപിൻ്റെ പ്ലാൻ ബി ഇങ്ങനെ

News

ബൈജു പൗലോസ് ഇല്ലാതായാൽ മാത്രമേ താൻ രക്ഷപ്പെടുകയുള്ളുവെന്ന് ദിലീപ് വിശ്വസിക്കുന്നു! ബൈജു പൗലോസിനെ കൊല്ലാൻ തീരുമാനിച്ചു! ദിലീപിൻ്റെ പ്ലാൻ ബി ഇങ്ങനെ

ബൈജു പൗലോസ് ഇല്ലാതായാൽ മാത്രമേ താൻ രക്ഷപ്പെടുകയുള്ളുവെന്ന് ദിലീപ് വിശ്വസിക്കുന്നു! ബൈജു പൗലോസിനെ കൊല്ലാൻ തീരുമാനിച്ചു! ദിലീപിൻ്റെ പ്ലാൻ ബി ഇങ്ങനെ

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഓരോ ദിവസവും നിർണായക വിവരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കേസിലെ തുടരന്വേഷണം സംബന്ധിച്ച റിപ്പോർട്ട് ഈ മാസം 14 ന് സമർപ്പിക്കണമെന്നാണ് അന്വേഷണ സംഘത്തിന് ഹൈക്കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. ഇനി വെറും 10 ദിവസം മാത്രമാണ് റിപ്പോർട്ട് സമർപ്പിക്കാൻ ശേഷിക്കുന്നത്.

കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചെങ്കിലും ദിലീപിനെതിരെ പരമാവധി തെളിവുകൾ കണ്ടെത്തി ജനപ്രിയ നായകനെ ഊരാക്കുടുക്കിലാക്കാനുള്ള നീക്കത്തിലാണ് പോലീസ്. ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചനാ നടത്തിയ കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരുന്നു. അന്വേഷണ സംഘത്തലവന്‍ ബെജു പൗലോസിനെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ക്വട്ടേഷന്‍ നല്‍കി. ബൈജു പൗലോസ് സഞ്ചരിച്ച കാര്‍ അപകടപ്പെടുത്താനായിരുന്നു ക്വട്ടേഷന്‍. ക്വട്ടേഷന്‍ ഏകോപിപ്പിച്ചത് ശരത്താണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ദിലീപ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ്ബൈജു പൗലോസ്. മലയാളികൾക്കെല്ലാം സുപരിചിതനായ ഉദ്യോഗസ്ഥനാണ് അദ്ദേഹം. ചുരുങ്ങിയ കാലം കൊണ്ടാണ് കേരള പോലീസിലെ മിടുക്കൻമാരുടെ നിരയിലേക്ക് അദ്ദേഹം ഉയർന്നത്.ദിലീപ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡി ജി പി എസ്. ശ്രീജിത്തിൻ്റെ വിശ്വസ്തനാണ് അദ്ദേഹം.പെരുമ്പാവൂർ സിഐ ആയിരിക്കെയാണ് അദ്ദേഹം നടിയെ ആക്രമിച്ച കേസിൻെറ അന്വേഷണത്തിനെത്തുന്നത്.

നടിയെ ആക്രമിച്ച കേസ് പണം തട്ടാൻ പൾസർ സുനിയും സംഘവും നടത്തിയ ഗൂഢാലോചന എന്ന നിലയിൽ എഴുതിതള്ളാനായിരുന്നു ആദ്യത്തെ ശ്രമം. ഇതിനുള്ള ചില നീക്കങ്ങൾ ദിലീപ് തന്നെയാണ് നടത്തിയത്. നടിയെ ആക്രമിച്ച കേസിൻ്റെ ഒരു എപ്പിസോസിലും വരാതിരിക്കാൻ ദിലീപ് കിണഞ്ഞു പരിശ്രമിച്ചിരുന്നു. പോലീസ് സേനയിൽ തന്നെയുള്ള ചില വിശ്വസ്തരെ ഉപയോഗിച്ചായിരുന്നു ദിലീപിൻ്റെ നീക്കങ്ങൾ.എന്നാൽ ബൈജു പൗലോസ് അവ ഓരോന്നായി വെട്ടി നീക്കി.കേസന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതോടെ വെറുതെ ഇരിക്കാൻ ബൈജു തയ്യാറായില്ല.കുറ്റപത്രം സമർപ്പിച്ചെങ്കിലും അദ്ദേഹം സമാന്തരമായ അന്വേഷണം തുടർന്നു. അന്ന് അന്വേഷണ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ നടി ആക്രമണ കേസ് വിട്ടപ്പോഴും ഇദ്ദേഹം വെറുതെയിരുന്നില്ല. കേസിൽ ദിലീപിനെ ക്യത്യമായി കണക്റ്റ് ചെയ്തില്ലെങ്കിൽ കോടതിയിൽ ഊരി പോകുമെന്ന കാര്യത്തിൽ പൗലോസിന് ഉറപ്പുണ്ടായിരുന്നു.ഇതിനു വേണ്ടി തദേഹം ചില ന്യായാധിപൻമാരുടെ സേവനവും നേടിയിരുന്നു.

ബൈജു തൻ്റെ ടീമിനെ തിരഞ്ഞടുത്തത് വലിയ ജാഗ്രതയോടെയാണ്.പണത്തിലും സ്വാധീനത്തിലും വഴങ്ങുന്ന ആരെയും അദ്ദേഹം ടീമിൽ ഉൾപ്പെടുത്തിയില്ല. ഇൻ്റഗ്രിറ്റിക്കാണ് പ്രഥമ പരിഗണന നൽകിയത്.ദിലീപാകട്ടെ പണം എറിഞ്ഞു കളിക്കാൻ മിടുക്കനായിരുന്നു. ബൈജുവിനെ വലയിലാക്കാൻ ദിലീപ് പരമാവധി ശ്രമിച്ചു. എന്നാൽ ബൈജു പൗലോസ് വീണില്ല. ഇത് കേരള പോലീസിലെ എല്ലാ ഉദ്യോഗസ്ഥർക്കും അറിയാം.

ഇനി പറയുന്നതാണ് ദൈവത്തിൻ്റെ കളിയെന്ന് വിശ്വസിക്കേണ്ടത്. ബൈജു പൗലോസിനെ വകവരുത്താൻ ദിലീപ് തീരുമാനിച്ചു. കാവ്യയ്ക്കും അറിവുണ്ടായിരുന്നുവെന്ന് ദിലീപിന്‍റെ സുഹൃത്തായ ‘ഇക്ക’ എന്ന് വിളിക്കുന്ന ശരത്തിനെ ചോദ്യം ചെയ്തതില്‍ നിന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ക്വട്ടേഷന്‍ ബാംഗ്ലൂരിലാണ് കൊടുത്തത്. ബൈജു പൗലോസിന്‍റെ കാര്‍ നമ്പറും ക്വട്ടേഷന്‍ സംഘത്തിന് കൊടുത്തിരുന്നു. ഈ കൊല ആസൂത്രണം ചെയ്തത് ശരത്താണെന്നും പറയുന്നു. ദിലീപിന്‍റെ ഡ്രൈവറായിരുന്ന അപ്പുണ്ണിയാണ് ക്വട്ടേഷന്‍ സംഘത്തിന് വാഹനത്തിന്റെ നമ്പര്‍ കൈമാറിയത്.

അന്വേഷണത്തിൻ്റെ ഭാഗമായി ബൈജു ബംഗളുരുവിൽ എത്തുമ്പോൾ കൊല്ലാനയിരുന്നു പദ്ധതി. ബംഗളുരുവിൽ എത്തിയിെല്ലെങ്കിൽ കേരളത്തിലെത്തുമ്പോൾ ചെയ്യണം.
ഇതിനായി കോടികൾ നൽകാൻ ദിലീപ് തയ്യാറായിരുന്നു. ബംഗളുരു സംഘം ദിലീപിന് വിശ്വസ്തരായിരുന്നു. ഇതിൽ മലയാളികൾ ഉണ്ടായിരുന്നില്ലെന്നാണ് സൂചന. പൾസർ സുനിക്ക് നൽകിയ ക്വട്ടേഷൻ പാളിയതോടെ മലയാളികൾക്ക് ക്വട്ടേഷൻ കൊടുക്കുന്നത് ദിലീപ് നിർത്തിയിരുന്നു. കാറിടിപ്പിച്ച് കൊല്ലാനായിരുന്നു പദ്ധതി.

2017 ൽ ഇറങ്ങിയ വില്ലൻ സിനിമയാണ്.ദിലീപ് മാതൃകയാക്കിയത്. മഞ്ജു വാര്യരായിരുന്നു നായിക. മാത്യു മാഞ്ഞൂരാൻ എന്ന വിരമിച്ച പോലീസുദ്യോഗസ്ഥനായാണ്. മോഹൻലാൽ ഇതിൽ അഭിനയിച്ചത്. മൂന്നു പേരുടെ കൊലപാതകങ്ങൾ അന്വേഷിക്കാനാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. നീലിമ മാത്യു എന്ന കഥാപാത്രത്തെയാണ് ഇതിൽ മഞ്ജു വാര്യർ അവതരിപ്പിച്ചത്. ഇതിൽ മോഹൻലാൽ എന്ന പോലീസുദ്യോഗസ്ഥൻ്റെ ഭാര്യ യായ നീലിമയെയും മകളെയും ട്രക്കിടിപ്പിച്ച് കൊല്ലുന്ന ഒരു രംഗമുണ്ട്.ഇതേ രീതി ബൈജുവിന് പ്രയോഗിക്കാനാണ് ദിലീപ് ലക്ഷ്യമിട്ടതെന്ന് കരുതുന്നു. വില്ലൻ സിനിമയുടെ പാറ്റേണിൽ പോലീസുകാരെ കൊല്ലാനായിരുന്നത്രേ പ്ലാൻ.

“ഒരു സിനിമയിൽ അങ്ങനെയുണ്ട്, അതുപോലെ ചെയ്താൽ കുഴപ്പമില്ല എന്ന അർഥത്തിൽ ദിലീപ് സംസാരിക്കുന്നുണ്ട്. ഒരാളെ തട്ടുമ്പോൾ എങ്ങനെ തട്ടണമെന്ന് അദ്ദേഹം കൃത്യമായി പറഞ്ഞു.’– ബാലചന്ദ്രകുമാർ മാധ്യമങ്ങളോടു വ്യക്തമാക്കി. ബൈജു പൗലോസിനോടാണ് ദിലീപിന് ഏറ്റവും ശത്രുതയെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

തനിക്ക് എതിരെ നിൽക്കുന്നവരെയെല്ലാം വക വരുത്താനുള്ള കപ്പാസിറ്റി ദിലീപിനുണ്ടെന്നാണ് ബാലചന്ദ്രകുമാറിൻ്റെ സാക്ഷൃം. വൈരാഗ്യം തീർക്കാൻ ഏതറ്റം വരെയും പോകും. എന്നിട്ട് തൻ്റെ മാത്രം ന്യായങ്ങൾ പ്രവൃത്തിയെ സാധൂകരിക്കും. ഇതാണ് അന്വേഷണ സംഘവും പറയുന്നത്.

മുമ്പും കൊലപാതകങ്ങളിൽ സിനിമകൾ സ്വാധീനിച്ചിട്ടുണ്ട്. ദൃശ്യം സിനിമ നിരവധി കൊലകളെ സ്വാധീനിച്ചിട്ടുണ്ട്. പോലീസുകാരെ കൊല്ലാനായിരുന്നോ അതോ കുടുംബാംഗങ്ങളെ കൊല്ലാനായിരുന്നോ പ്ലാൻ എന്ന് മാത്രം അറിഞ്ഞാൽ മതി. ഇത്തരം ചർച്ചകളാണ് ചുവന്ന സ്വിഫ്റ്റിൽ നടന്നത്. ദിലീപിന്‍റെ ചുവന്ന സ്വിഫ്റ്റ് കാര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു . ദിലീപിന്‍റെ ആലുവയിലെ വീടായ പത്മസരോവരത്തിലെത്തിയാണ് സ്വിഫ്റ്റ് കാര്‍ പോലീ്സ്സ പിടിച്ചെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ തെളിവായതിനാലാണ് ദിലീപിന്‍റെ കാര്‍ കസ്റ്റഡിയിലെടുത്തത്.

അന്വേഷണത്തില്‍ ഏറെ നിര്‍ണ്ണായകമാണ് വെള്ളിയാഴ്ച ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ദിലീപിന്‍റെ ഈ കാര്‍ എന്നാണ് കരുതുന്നത്. പള്‍സര്‍ സുനിയും ബാലചന്ദ്രകുമാറും ദിലീപിന്‍റെ സഹോദരന്‍ അനൂപും സഞ്ചരിച്ച വാഹനമാണിതെന്നാണ് വ്യക്തമാകുന്നത്. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ സുനില്‍ കുമാര്‍ ദിലീപിനയച്ച കത്തിന്‍റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തതിലൂടെയാണ് കാറിനെക്കുറിച്ചുള്ള ചില വിവരങ്ങള്‍ ലഭിക്കുന്നത്. നടന്‍ ദിലീപിനയച്ച കത്തിന്‍റെ യഥാര്‍ത്ഥ പകര്‍പ്പ് കഴിഞ്ഞ ദിവസം കണ്ടെത്തിരുന്നു. കേസന്വേഷണത്തിലെ സുപ്രധാന തെളിവുകളിലൊന്നായി ഇതോടെ കത്തു മാറി.

കോടതി അനുവദിച്ച സമയപരിധിക്കുള്ളില്‍ പരമാവധി തെളിവുകള്‍ കണ്ടെത്തുക എന്ന പരിശ്രമമാണ് പോലീസ് നടത്തുന്നത്. ഏതായാലും ദിലീപ് കുതങ്ങുമെന്ന് തന്നെയാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. അതിനുള്ള ആത്മവിശ്വാസവും അവർക്കുണ്ട്.

ബൈജു പൗലോസ് ഇല്ലാതായാൽ മാത്രമേ താൻ രക്ഷപ്പെടുകയുള്ളുവെന്ന് ദിലീപ് വിശ്വസിക്കുന്നു. കാരണം ബൈജുവിനെ വിലയ്ക്കെടുക്കാൻ ഒരിക്കലും ദിലീപിനാകില്ല.

Continue Reading
You may also like...

More in News

Trending

Recent

To Top