Malayalam
പ്രണയം വിവാഹത്തിലേക്ക് എത്തിയില്ല. ഇടയ്ക്ക് വെച്ച് രണ്ട് വഴിക്ക് പിരിഞ്ഞ് പോയി. സാഹചര്യം കൊണ്ട് പിരിയേണ്ടി വന്നതാണ് ; മനസ്സ് തുറന്ന് അനു ജോസഫ്
പ്രണയം വിവാഹത്തിലേക്ക് എത്തിയില്ല. ഇടയ്ക്ക് വെച്ച് രണ്ട് വഴിക്ക് പിരിഞ്ഞ് പോയി. സാഹചര്യം കൊണ്ട് പിരിയേണ്ടി വന്നതാണ് ; മനസ്സ് തുറന്ന് അനു ജോസഫ്
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അനു ജോസഫ്. അനു എന്ന പേരിനേക്കാളും സത്യഭാമ എന്ന പേരായിരിക്കും മലയാളികൾക്ക് സുപരിചിതം . കൈരളി ടിവിയിലെ കാര്യം നിസാരം എന്ന പരിപാടിയിൽ അനു ജോസഫ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരായിരുന്നു സത്യഭാമ എന്നത്. അഭിനയം മാത്രമല്ല തൻ നല്ല ഒരു അവതാരക കൂടിയാണ് എന്ന് തെളിയിച്ചിട്ടുണ്ട് അനു
കുടെതെ സോഷ്യല്‍മീഡിയയില്‍ സജീവമായ അനു യൂട്യൂബ് ചാനലും തുടങ്ങിയിട്ടുണ്ട്. യാത്രകളും പാചകവും സുഹൃത്തുക്കള്‍ക്കൊപ്പമുള്ള നിമിഷങ്ങളുമൊക്കെയായി ഒട്ടേറെ വിശേഷങ്ങളാണ് താരം പങ്കുവെക്കാറുള്ളത്. പൂച്ചകളോട് പ്രത്യേകമായൊരു ഇഷ്ടമുണ്ട് അനുവിന്. സുഹൃത്തും അനുവും ചേര്‍ന്ന് പൂച്ചകളെ വളര്‍ത്തുന്നുണ്ട്. ഫ്ളവേഴ്സ് ഒരുകോടിയിൽ പങ്കെടുത്തപ്പോഴായിരുന്നു അനു തന്റെ പ്രണയത്തെക്കുറിച്ചും ഹോബിയെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമെല്ലാം തുറന്നുപറഞ്ഞത്.
ചിത്രലേഖയെന്ന സീരിയലായിരുന്നു ആദ്യമായി ചെയ്തത്. മിന്നുകെട്ടാണ് കരിയര്‍ ബ്രേക്കായി മാറിയത്. സിനിമകളില്‍ നിന്നുള്ള അവസരങ്ങളും അപ്പോള്‍ കിട്ടിയിരുന്നു. ആ സമയത്താണ് പാഠം ഒന്ന് ഒരു വിലാപം ചെയ്തത്. കുറേ പടങ്ങളും ചെയ്തു. അത്യാവശ്യം ആളുകള്‍ തിരിച്ചറിഞ്ഞ് തുടങ്ങി. സിനിമയേക്കാളും കൂടുതല്‍ റീച്ച് തന്നത് സീരിയല്‍ തന്നെയായിരുന്നു. നാട്ടില്‍ച്ചെല്ലുമ്പോള്‍ ആളുകള്‍ തിരിച്ചറിയുന്നത് സന്തോഷമായിരുന്നു.
അതേപോലെ തന്നെ സാമ്പത്തികമായി അച്ഛനെ സഹായിക്കാന്‍ പറ്റുന്നുവെന്നുള്ളതും സന്തോഷമാണ്. അന്നും ഇന്നും ഒരേ പോലെ തന്നെയാണ് ജീവിക്കുന്നത്. ആവശ്യത്തിന് വേണ്ടിയുള്ള കാര്യങ്ങള്‍ക്ക് മാത്രമേ പണം ചെലവഴിക്കൂ. അനാവശ്യ ആഡംബരങ്ങളൊന്നും എനിക്കില്ലെന്നും അനു ജോസഫ് പറഞ്ഞിരുന്നു.
കല്യാണം വേണോ വേണ്ടയോ എന്നാണ്. പ്രണയം വിവാഹത്തിലേക്ക് എത്തിയില്ല. ഇടയ്ക്ക് വെച്ച് രണ്ട് വഴിക്ക് പിരിഞ്ഞ് പോയി. ചില സാഹചര്യം കൊണ്ട് പിരിയേണ്ടി വന്നതാണ്. പ്ലാന്‍ ചെയ്യുന്ന പോലൊന്നും എന്റെ ജീവിതത്തില്‍ നടന്നിട്ടില്ല. അതിനാല്‍ത്തന്നെ എല്ലാം നടക്കുന്ന പോലെ നടക്കട്ടെയെന്നാണ് എന്റെ നിലപാട്. കല്യാണത്തെക്കുറിച്ചോര്‍ത്ത് അമ്മയ്ക്ക് നല്ല പ്രഷറാണ്. ഇടയ്‌ക്കൊരു അറ്റാക്കൊക്കെ വന്നപ്പോള്‍ അമ്മ എന്നോട് എന്നാണ് കല്യാണം എന്നൊക്കെ ചോദിച്ചിരുന്നു.
കൊവിഡ് സമയത്തായിരുന്നു പൂച്ചയെ വളര്‍ത്താന്‍ തുടങ്ങിയത്. ഞാനും എന്റെ ഫ്രണ്ടും കൂടി തുടങ്ങിയതാണ്. ആര്‍ക്കും അതുകൊണ്ടൊരു പ്രശ്‌നവുമുണ്ടായിട്ടില്ല. അധോലോകക്കാരുടെ പേരുകളൊക്കെയാണ് പൂച്ചകള്‍ക്ക് നല്‍കിയിട്ടുള്ളത്. കൂട്ടത്തിലൊരു പൂച്ചയ്ക്ക് 10 ലക്ഷം വരെ വില പറഞ്ഞിരുന്നു. പക്ഷേ, ഞങ്ങള്‍ കൊടുത്തില്ല. സുഹൃത്തായ നയനയുടെ മോന്‍ എന്നെ പൂച്ചാന്റിയെന്നാണ് വിളിക്കുന്നത്. പൂച്ചാണ്ടിയെന്നായി മാറുകയായിരുന്നു അത്. കുറച്ചുകാലം തുണിക്കച്ചവടമൊക്കെയുണ്ടായിരുന്നു. കാര്യം നിസാരം തുടങ്ങിയപ്പോള്‍ ഷോപ്പിലുള്ള ശ്രദ്ധ തുടങ്ങി. ഏതെങ്കിലും ഒന്നില്‍ ശ്രദ്ധിക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ അഭിനയത്തിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു.
അനീഷും ഞാനും ഭാര്യയും ഭര്‍ത്താവുമാണെന്നാണ് പലരും കരുതിയത്. അവര് ശരിക്കും ഭാര്യയും ഭർത്താവുമാണെന്ന് പറഞ്ഞ് പലരും തർക്കിക്കുമായിരുന്നു. പ്രോഗ്രാമിൽ ഒന്നിച്ചല്ലേ, അവർ ജീവിതത്തിലും അങ്ങനെ തന്നെയാണെന്നായിരുന്നു ചിലർ കരുതിയത്. അനീഷും ഭാര്യയും ഒന്നിച്ച് പോവുമ്പോള്‍ ഭാര്യയെ കൊണ്ടുവന്നില്ലേയെന്ന് ചോദിക്കാറുണ്ട്. അത് അവര്‍ക്കൊരു വിഷമവുമായിരുന്നു. കേള്‍ക്കുമ്പോള്‍ ആര്‍ക്കായാലും തോന്നില്ലേയെന്നുമായിരുന്നു അനു ചോദിച്ചത്.
about anu joseph
