Malayalam
തന്ത്രങ്ങൾ പിഴച്ച് ഡോക്ടർ; പിടിവിടാതെ ജാസ്മിൻ ; ബിഗ് ബോസ് സീസൺ ഫോറിലെ ശക്തർ; ദില്‍ഷ വീഴുമോ വാഴുമോ?: ബിഗ് ബോസ് ചർച്ചകൾക്ക് ചൂട് കൂടുന്നു!
തന്ത്രങ്ങൾ പിഴച്ച് ഡോക്ടർ; പിടിവിടാതെ ജാസ്മിൻ ; ബിഗ് ബോസ് സീസൺ ഫോറിലെ ശക്തർ; ദില്‍ഷ വീഴുമോ വാഴുമോ?: ബിഗ് ബോസ് ചർച്ചകൾക്ക് ചൂട് കൂടുന്നു!
തുടക്കത്തില്‍ തന്നെ ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ കൊമ്പു കോര്‍ത്ത മത്സരാര്‍ത്ഥികളാണ് ഡോക്ടര്‍ റോബിനും ജാസ്മിനും. പാവ കളി ഗെയിമിനിടെ ഡോക്ടര്‍ ചതിയിലൂടെ ജയിക്കാന്‍ നോക്കിയെന്നതാണ് ജാസ്മിനെ ഡോകടര്‍ക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത്. ഇരുവരും തമ്മില്‍ ശക്തമായ വാക് പോരും നടന്നിരുന്നു. ഇതിന് ശേഷം പരസ്പരം പിന്നാലെ കൂടിയിരിക്കുകയാണ് ഇരുവരും.
ബിഗ് ബോസ് വീട്ടിലേക്ക് ഒരു ലോഡ് തന്ത്രങ്ങളുമായി കടന്നു വന്ന മത്സരാര്‍ത്ഥിയാണ് ഡോക്ടര്‍ റോബിന്‍. അത് വാക്ക് കൊണ്ടും പ്രവര്‍ത്തി കൊണ്ടും റോബിന്‍ തെളിയിച്ചു കഴിഞ്ഞു. തുടക്കത്തില്‍ തന്നെ സഹ മ്ത്സരാര്‍ത്ഥികളുടെ വിശ്വാസം നഷ്ടപ്പെട്ട റോബിന്‍ ഇതിനിടെ മറ്റൊരു തന്ത്രം പുറത്തെടുത്തതായാണ് താരങ്ങളും സോഷ്യല്‍ മീഡിയയും ചൂണ്ടിക്കാണിക്കുന്നത്.
ഡോക്ടര്‍ ദില്‍ഷയുടെ അടുത്ത് ലവ് സ്ട്രാറ്റജി ഇറക്കുന്നതായാണ് നിമിഷയും ജാസ്മിനും കഴിഞ്ഞ ദിവസം നടത്തിയ വിലയിരുത്തല്‍. ഇതേക്കുറിച്ച്് ഇരുവരും ഇന്നലെ ബ്ലെസ്ലിയുമായി സംസാരിക്കുകയും ചെയ്തു. ബ്ലെസ്ലിയും ഇത് ശരിയാണെന്ന് പറഞ്ഞിരുന്നു. ഇന്നിതാ ഡോക്ടറുടെ തന്ത്രം ദില്‍ഷയെ നേരിട്ട് അറിയിച്ചിരിക്കുകയാണ് ജാസ്മിന്‍.
‘ഡോക്ടറെക്കുറിച്ച് നിനക്ക് അറിയാലോ. എന്ത് ചെയ്തും ജയിക്കുക എന്നതാണ് അയാളുടെ ലക്ഷ്യം. അതിനോട് എനിക്ക് പ്രശ്‌നമില്ല. പക്ഷെ അതിനായി അയാള്‍ തിരഞ്ഞെടുത്തിരിക്കുന്ന മാര്‍ഗമാണ് എനിക്ക് ഇത്രയും ദേഷ്യം വരുന്നത്. മിണ്ടാതിരുന്നൂടേ എന്ന് ചോദിക്കാം. പക്ഷെ ഞാന്‍ ഇരിക്കില്ല. ഇപ്പോള്‍ ഇയാള്‍ക്ക് നില്‍ക്കാന്‍ പറ്റില്ല. ഇനി നില്‍ക്കാനുള്ള ഏറ്റവും മികച്ച സ്ട്രാറ്റജി എന്നത് പ്രണയമാണ്’ എന്നാണ് ജാസ്മിന്‍ ദില്‍ഷയോട് പറഞ്ഞത്. ഡോക്ടറുടെ ആ തന്ത്രം നടക്കില്ലെന്ന് ദില്‍ഷ പറയുന്നുണ്ട്.
‘ഫേക്ക് ലവ്, അത് നടന്നാല്‍ അവസാനം വരെ നില്‍ക്കാം. നേരത്തെ ഞാനയാളെ നോക്കിയിരുന്നില്ല. ഇപ്പോള്‍ ഞാന്‍ അയാളെ നിരീക്ഷിക്കുന്നത്. രണ്ട് ഓപ്ഷനുകളാണ് മുന്നിലുള്ളത്. ഒന്ന് നിഷ്‌കളങ്കയായിട്ടുള്ള ശാലിനി. പിന്നെ നീ. രണ്ട് തരത്തിലുള്ള വിജയവുമുണ്ട് ചീത്ത തരത്തിലുള്ള വിജയവുമുണ്ട്. അയാള്‍ക്ക് അതൊന്നും വിഷയമല്ല. വിജയം മാത്രമാണ് ലക്ഷ്യം. അയാള്‍ക്ക് ആളുകളെ പറഞ്ഞ് മയക്കാനുള്ള പവറുണ്ട്. ആളുകളെ പറഞ്ഞ് കണ്‍വിന്‍സ് ചെയ്യാനാകും. ഞാനിത് കുറ്റം പറയുന്നതല്ല. ഞാനിത് അയാളുടെ മുഖത്ത് നോക്കി തന്നെ പറഞ്ഞു. ഡോക്ടറുടെ അടുത്ത തന്ത്രം ലവ് ആണ്’ എന്നും ജാസ്മിന്‍ ദില്‍ഷയോടായിയ പറയുന്നുണ്ട്.
അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ ആദ്യത്തെ എവിക്ഷന്‍ നടന്നിരിക്കുകയാണ്. ജാനകി സുധീര്‍ ആണ് ഈ സീസണില്‍ ആദ്യം പുറത്തായിരിക്കുന്നത്. ജെനുവിനായ സമീപനത്തിലൂടേയും എല്ലായിടത്തും എത്തുന്ന പെരുമാറ്റത്തിലൂടെയും ശ്രദ്ധിക്കപ്പെടാന്‍ ജാനകിയ്ക്ക് സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ ജാനകിയുടെ പുറത്താകല്‍ പലര്‍ക്കും അപ്രതീക്ഷിതമായിരുന്നു.
താന്‍ പുറത്താകില്ലെന്നും തന്റെ ഏറ്റവും മികച്ചത് തന്നെ നല്‍കാന്‍ സാധിച്ചിട്ടുണ്ടെന്നും ആത്മവിശ്വാസത്തോടെ ജാനകി പറയുകയും ചെയ്തിരുന്നു. അതിനാല്‍ എവിക്ഷന്‍ ജാനകിയ്ക്കും കൂടെയുള്ളവര്‍ക്കുമെല്ലാം ഒരുപോലെ അമ്പരപ്പിക്കുന്ന വാര്‍ത്തയായിരുന്നു. സോഷ്യല്‍ മീഡിയയിലെ ആരാധകരുടെ പ്രതികരണങ്ങളും ഇത് സൂചിപിക്കുന്നതാണ്. ജാനകിയെ പുറത്താക്കിയത് ശരിയായില്ലെന്നും വൈല്‍ഡ് കാര്‍ഡിലൂടെ ജാനകിയെ തിരികെ കൊണ്ടു വരണമെന്ന് ചിലര്‍ ആവശ്യപ്പെടുന്നുണ്ട്.
ഇതിനിടെ റോബിനും ധന്യയും തമ്മിലുള്ള വാക് പോരിനും ഇന്നത്തെ എപ്പിസോഡ് സാക്ഷ്യം വഹിച്ചു. ബിഗ് ബോസ് വീട്ടില്‍ നാടകീയത തോന്നുന്ന വ്യക്തിയാരെന്ന ചോദ്യത്തിന് ധന്യയുടെ പേരായിരുന്നു റോബിന്‍ നല്‍കിയ മറുപടി. ധന്യ ഫേക്ക് ആണെന്നും റോബിന്‍ പറഞ്ഞു.
ഇതോടെ ധന്യ പ്രതികരണവുമായി എത്തുകയായിരുന്നു. താന്‍ ഫേക്ക് ആണെന്ന് വരുത്ത് തീര്‍ക്കാനായി റോബിന്‍ നന്നായി കഷ്ടപ്പെടുന്നുണ്ടെന്നായിരുന്നു ധന്യയുടെ പ്രതികരണം. ഇരുവരും തമ്മില്‍ പലപ്പോഴായി വാക്ക് തര്‍ക്കമുണ്ടായി. വരും ദിവസങ്ങളില്‍ ഇത് ശക്്തമാകുമെന്നുറപ്പായിരിക്കുകയാണ്.
about bigg boss
