2022 ലെ ഗ്രാമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സംഗീതരംഗത്തെ ഓസ്കര് എന്നറിയപ്പെടുന്ന പുരസ്കാരമാണ് ഗ്രാമി പുരസ്കാരങ്ങള്‍. ലാസ് വെഗാസിലെ എംജിഎം ഗ്രാന്‍ഡ് മാര്‍ക്വീ ബോള്‍റൂമില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സംഗീതസംവിധായകന് റിക്കി കെജ് പുരസ്കാരം നേടി.
ഇത് രണ്ടാം തവണയാണ് കെജ് പുരസ്കാരം നേടുന്നത്. റോക്ക് ഇതിഹാസം സ്റ്റുവര്‍ട്ട് കോപ്ലാന്‍ഡിനൊമാണ് കെജ് പുരസ്കാരം നേടിയത്. നമസ്തേ എന്ന് പറഞ്ഞാണ് കെജ് സദസ്സിനെ അഭിസംബോധന ചെയ്തത്. ഇവരുടെ ഡിവൈന്‍ ടൈഡ്സ് മികച്ച ആല്‍ബമായി തെരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യയ്ക്ക് അഭിമാനമായി സംഗീത സംവിധായകന് എ.ആര് റഹ്മാന് ചടങ്ങില്‍ അതിഥിയായിരുന്നു. ബ്രൂണോ മാഴ്സിന്റെ നേതൃത്വത്തിലുള്ള സില്‍ക്ക് സോണിക് രണ്ട് പുരസ്കാരങ്ങള്‍ നേടി. ഈ വര്‍ഷത്തെ റിക്കാര്‍ഡും മികച്ച ഗാനത്തിനുള്ള അവാര്‍ഡും ഇവരുടെ ലീവ് ദ ഡോര്‍ ഓപ്പണ്‍ എന്ന ഗാനം സ്വന്തമാക്കി.
പോപ് താരം ഒലിവിയ റോഡ്രിഗോയ്ക്കും കന്യേ വെസ്റ്റിനും പുരസ്കാരം ലഭിച്ചു.മികച്ച പോപ് ഡുവോ/ഗ്രൂപ് പെര്‍ഫോമന്‍സ് വിഭാഗത്തില്‍ ഡോജ കാറ്റ് പുരസ്കാരം നേടി. മികച്ച പുതുമുഖ കലാകാരി, മികച്ച പോപ്പ് സോളോ പ്രകടനം എന്നീ വിഭാഗങ്ങളില്‍ ഒലിവിയ റോഡ്രിഗോ അംഗീകാരം നേടി.
മികച്ച ട്രഡീഷനല്‍ പോപ് വോകല്‍ ആല്‍ബം ലവ് ഫോര്‍ സെയ്ലിനാണ്. ടോനി ബെനറ്റും, ലേഗി ഗാഗയും പുരസ്കാരം സ്വന്തമാക്കി. മികച്ച ആര് ആന്റ് ബി ആല്‍ബം ജാസ്മിന് സള്ളിവന്റെ ഹോക്സ് ടേല്‍സ് ആണ്
മികച്ച റാപ് പര്‍ഫോമന്‍സ് കെന്‍ഡ്രിക് ലമാറിനാണ്. മികച്ച മെലോഡിക് റാപ് പെര്‍ഫോമന്‍സ് വിഭാഗത്തിലെ വിജയി കന്യെ വെസ്റ്റാണ്. ബെസ്റ്റ് ഡാന്‍സ്/ഇലക്ട്രോണിക് റെകോര്‍ഡിംഗ് വിഭാഗത്തില്‍ അലൈവിനാണ് പുരസ്കാരം ലഭിച്ചത്. ഇലക്ട്രോണിക് മ്യൂസിക് വിഭാഗത്തില്‍ ബ്ലാക് കോഫിക്കും, ബെസ്റ്റ് മെറ്റല്‍ പര്‍ഫോമന്‍സ് വിഭാഗത്തില്‍ ‘ദി ഏലിയനി’നും പുരസ്കാരം ലഭിച്ചു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...