Malayalam
ആന്റണി പെരുമ്പാവൂരിനെ ആര്‍ക്കും അങ്ങനെ മാറ്റി നിര്‍ത്താന്‍ കഴിയില്ല, ആന്റണി പെരുമ്പാവൂരും ഫിയോക്കുമായുള്ള പ്രശ്നം പരിഹരിക്കാന്‍ താന്‍ മുന്‍കൈ എടുക്കും എന്ന് സുരേഷ് കുമാര്‍
ആന്റണി പെരുമ്പാവൂരിനെ ആര്‍ക്കും അങ്ങനെ മാറ്റി നിര്‍ത്താന്‍ കഴിയില്ല, ആന്റണി പെരുമ്പാവൂരും ഫിയോക്കുമായുള്ള പ്രശ്നം പരിഹരിക്കാന്‍ താന്‍ മുന്‍കൈ എടുക്കും എന്ന് സുരേഷ് കുമാര്‍
ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ, നടനായും നിര്‍മ്മാതാവായും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് ആന്റണി പെരുമ്പാവൂര്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹത്തിന്റെ പേര് വാര്‍ത്തകളില്‍ നിറയുകയാണ്. ഇപ്പോഴിതാ അദ്ദേഹത്തെ ഫിയോക്കില്‍ നിന്നും മാറ്റി നിര്‍ത്തുന്ന നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് കുമാര്‍.
ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ആന്റണി പെരുമ്പാവൂരിനെ ആര്‍ക്കും അങ്ങനെ മാറ്റി നിര്‍ത്താന്‍ കഴിയില്ല. തിയേറ്റര്‍ ഉടമകള്‍ക്ക് നിരവധി സിനിമകള്‍ നല്‍കിയിട്ടുള്ള വ്യക്തിയല്ലേ അദ്ദേഹം.
ഫിയോക്കില്‍ നിന്നും ആന്റണി പെരുമ്പാവൂരിനെ മാറ്റി നിര്‍ത്തുന്നതിനോട് തനിക്ക് യോജിപ്പില്ല. സംഘടന പ്രതിനിധികള്‍ പൊതുവേദികളില്‍ ഉപയോഗിക്കുന്ന വാക്കുകളില്‍ ശ്രദ്ധ വേണം. അത്തരം ശ്രദ്ധ ചെലത്തിയാല് പല പ്രശ്നങ്ങളും ഒഴിവാക്കാന്‍ കഴിയും.
ആന്റണി പെരുമ്പാവൂരും ഫിയോക്കുമായുള്ള പ്രശ്നം പരിഹരിക്കാന്‍ താന്‍ മുന്‍കൈ എടുക്കും എന്നും സുരേഷ് കുമാര്‍ പറഞ്ഞു. മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിലുള്ള സംസാരം ആരുടെ ഭാഗത്തു നിന്നും ഉണ്ടാവാന്‍ പാടില്ല. ദുല്‍ഖര്‍ സല്‍മാന്റെ വിലക്കും ഫാന്‍സ് ഷോ നിരോധനവും പിന്‍വലിച്ച ഫിയോകിന്റെ നടപടിയെ സുരേഷ് കുമാര്‍ സ്വാഗതം ചെയ്തു.
അതേസമയം, ആന്റണി പെരുമ്പാവൂരിനെ ഫിയോകില്‍ നിന്ന് പുറത്താക്കും മുമ്പ് രണ്ട് തവണ ചിന്തിക്കണമെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന് കേരളത്തില്‍ ഇരുപതോളം തിയേറ്ററുകളുണ്ട്. അത്തരം ഒരു വ്യക്തിയെ പുറത്താക്കും മുന്നേ ഫിയോക്ക് രണ്ട് തവണ ചിന്തിക്കേണ്ടതായിരുന്നു എന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
‘നമുക്ക് അന്നേ അറിയാമായിരുന്നു നാലോ അഞ്ചോ വര്‍ഷമേ ഉണ്ടാകുവെന്ന്. അഞ്ച് വര്‍ഷമായപ്പോള്‍ അവര്‍ തമ്മില്‍ തല്ലി തീര്‍ന്നു. ആദ്യം സ്ഥാപക നേതാവായ ആന്റണി പെരുമ്പാവൂരിനെ അവര്‍ പുറത്താക്കി. അദ്ദേഹം ഒരു നിര്‍മ്മാതാവും വിതരണക്കാരനും 20ഓളം തിയേറ്ററുകളുടെ ഉടമയുമാണ്.
അങ്ങനെയുള്ള ഒരാള്‍ ഈപുറത്താക്കാക്കുമ്പോള്‍ രണ്ട് തവണ ചിന്തിക്കേണ്ടതാണ്. ആന്റണി പെരുമ്പാവൂര്‍ എന്നാല്‍ മലയാളം സിനിമയിലെ ഏറ്റവും വലിയ വിതരണക്കാരനാണ്. മോഹന്‍ലാല്‍ എന്ന വന്‍ വൃക്ഷത്തിന്റെ കീഴില്‍ നില്‍ക്കുന്നയാളാണ്. ഇതൊക്കെ പരിചയക്കുറവ് കൊണ്ട് വരുന്ന നടപടികളാണ്’ എന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
