Malayalam
ആ ഒരു വാചകം മതി, ഒരു രാമന്‍പിളളയ്ക്കും ദിലീപിനെ രക്ഷിക്കാനാകില്ല;ഗുല്‍ഷന്‍ ആരാണെന്ന് മലയാള സിനിമയിലെ കൊച്ച് കുട്ടികള്‍ക്ക് പോലും അറിയാം ; സംവിധായകൻ പറയുന്നു
ആ ഒരു വാചകം മതി, ഒരു രാമന്‍പിളളയ്ക്കും ദിലീപിനെ രക്ഷിക്കാനാകില്ല;ഗുല്‍ഷന്‍ ആരാണെന്ന് മലയാള സിനിമയിലെ കൊച്ച് കുട്ടികള്‍ക്ക് പോലും അറിയാം ; സംവിധായകൻ പറയുന്നു
നടിയെ ആക്രമിച്ച കേസിൽ ഓരോ ദിവസം പുറത്തു വരുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ്. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തൽ വന്നതോടെ കേസിൽ പുതിയ വഴിതിരുവ സംഭവിച്ചിരിക്കുകയാണ്.
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ജയിലിൽ നിന്നും അയച്ച ഒരു കത്തിന് പിന്നാലെയാണ് നടൻ ദിലീപ് ഈ കേസിലേക്ക് എത്തുന്നത്. .കഴിഞ്ഞ ദിവസമാണ് പൾസർ സുനിയുടെ കത്തിന്റെ ഒറിജിനൽ ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തത്. ഇപ്പോൾ പൾസർ സുനിയുടെ ഈ കത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് ദിലീപ് അനുകൂലികൾ വാദിക്കുന്നു.
ജയിലിലുളള പൾസർ സുനി എങ്ങനെയാണ് കത്തിന്റെ ഫോട്ടോസ്റ്റാറ്റ് അമ്മയുടെ കയ്യിൽ കൊടുത്തത് എന്ന് നിർമ്മാതാവ് സജി നന്ത്യാട്ട് ചോദിക്കുന്നു.റിപ്പോർട്ടർ ചാനൽ ചർച്ചയിലെ സജി നന്ത്യാട്ടിന്റെ വാക്കുകള്‍ ഇങ്ങനെ: ”പള്‍സര്‍ സുനിയുടെ അമ്മയുടെ കയ്യില്‍ ലഭിച്ച കത്ത് ഫോട്ടോസ്റ്റാറ്റാണ്. ജയിലിനുളളില്‍ ഫോട്ടോസ്റ്റാറ്റ് മെഷീന് ഉണ്ടോ. ഇത് നല്ലൊരു നാടകമാണ്. ഈ ഫോട്ടോസ്റ്റാറ്റ് എങ്ങനെ കിട്ടി എന്നത് അറിയണമല്ലോ. ഇതൊക്കെ കോടതിയില്‍ തെളിയിച്ചാല്‍ നല്ലത്.
എന്ന പോലീസ് കസ്റ്റഡിയില്‍ രണ്ട് ഇടി ഇടിച്ചാല്‍ രാജീവ് ഗാന്ധിയെ കൊന്നത് ഞാനാണെന്ന് വരെ സമ്മതിച്ച് പോകും”.കോടതിയില്‍ നിന്നും നിയമപരമായി ഉപയോഗിക്കാന്‍ സാധിക്കുന്ന രേഖകള്‍ മാത്രമാണ് ദിലീപിന്റെ ഫോണിലേക്ക് അയച്ച് കൊടുത്തത്. ദിലീപിന്റെ അടുത്ത സുഹൃത്തില്‍ നിന്നാണ് ഇക്കാര്യം അറിഞ്ഞത്. അഭിഭാഷകന്റെ ഫോണ്‍ ഓഫായപ്പോള്‍ ദിലീപിന്റേതിലേക്ക് അയച്ചതാണ്. ദിലീപുമായി നേരിട്ട് ബന്ധപ്പെടാന്‍ ഒരു ചാന്‍സും ഇല്ല. അവര്‍ക്ക് പറയാനുളളത് അവര്‍ കോടതിയില്‍ പറയും.ഓരോ രോഗത്തിനും ഓരോ ലക്ഷണങ്ങള്‍ ഉണ്ടല്ലോ. നടിയെ ആക്രമിച്ച കേസില്‍ തെളിവുകള്‍ ഒന്നും ഇല്ലെന്ന് ഓരോ ദിവസവും സമര്‍ത്ഥിച്ച് കൊണ്ടിരിക്കുകയാണ്. അത് കേള്‍ക്കുമ്പോള്‍ സന്തോഷിക്കുന്നൊന്നുമില്ല. ദിലീപ് എന്റെ പെങ്ങടെ മോന് ഒന്നും അല്ലല്ലോ. അമിത സന്തോഷമൊന്നും ഇല്ല. സമചിത്തതയോടെ നോക്കിക്കാണുന്നു. ദിലീപ് തെറ്റുകാരന്‍ ആണെങ്കില്‍ ശിക്ഷിക്കണം. നിങ്ങള്‍ എന്തൊക്കെയാണ് പറയുന്നത്. ആദ്യം ദിലീപ് കേന്ദ്രത്തിന്റെ ആളായിരുന്നു, പിന്നെ പോലീസിന്റെ ആളായിരുന്നു, പിന്നെ സിനിമ മൊത്തം ദിലീപിന്റെ കയ്യിലായിരുന്നു. ചിലര്‍ പറയുന്നു സിബിഐ കൊള്ളില്ല കേരള പോലീസ് മതിയെന്ന്.
ബാലചന്ദ്ര കുമാറിന്റെ ഒറിജിനല്‍ ടാബ് കിട്ടിയാല്‍ പലരും അകത്ത് പോകും.
ബാലചന്ദ്ര കുമാര്‍ അടക്കമുളള എല്ലാവരുടേയും ഫോണുകള്‍ പരിശോധിച്ചാല്‍ ഗൂഢാലോചന പുറത്ത് വരും. നികേഷ് കുമാര്‍ അടക്കമുളളവരുടെ ഫോണുകളും പരിശോധിക്കണം. പലരും അകത്ത് പോകും. എഫ്ഐആര്‍ റദ്ദ് ചെയ്യപ്പെടുന്നില്ലെങ്കില്‍ സിബിഐ അന്വേഷണം വരും എന്നാണ് താന്‍ വിശ്വസിക്കുന്നത്.കാരണം പോലീസിലെ അഞ്ച് പേരെ കൊല്ലാന്‍ തീരുമാനിച്ചെന്ന കേസില്‍ അതേ പോലീസിലെ ആളുകള്‍ തന്നെ അന്വേഷണം നടത്തുമ്പോള്‍ അത് ന്യായമായിരിക്കില്ല എന്ന സാമാന്യ ബോധം നമുക്കുണ്ട്. കോടതി ഏകപക്ഷീയമായിരിക്കണം എന്നാണ് നിങ്ങള്‍ പറയുന്നത്.
ഇതാ ദിലീപിനെതിരെ കുറേ തെളിവുകള്‍, പിടിച്ച് തൂക്കിലേറ്റണം എന്നാണ് പറയുന്നത്.ഒരാള്‍ കുറ്റം ചെയ്തുവെന്ന് കോടതി പറഞ്ഞാല്‍ അയാള്‍ കുറ്റം ചെയ്തവനാണ്. ഒരാള്‍ കുറ്റം ചെയ്തിട്ടില്ലെന്ന് കോടതി പറഞ്ഞാല്‍ നിങ്ങള്‍ പറയും അയാള്‍ സ്വാധീനം കൊണ്ട് രക്ഷപ്പെട്ടു എന്നും സാക്ഷികളെ കൂറുമാറ്റി രക്ഷപ്പെട്ടു എന്നാണ്. സാക്ഷികളെ കൂറു മാറ്റിയതായി പ്രഖ്യാപിക്കുന്നത് പബ്ലിക് പ്രോസിക്യൂട്ടറാണ്. പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് അവരെ ക്രോസ് ചെയ്ത് പൊളിച്ചടുക്കാമായിരുന്നു.
204 സാക്ഷികളില്‍ 20 പേരെ കൂറുമാറി എന്ന് പറഞ്ഞാല്‍ പോലും ബാക്കി 184 പേര് പോരെ. ഒരു വാചകം മതിയല്ലോ. ഒരു രാമന്‍പിളളയ്ക്കും ദിലീപിനെ രക്ഷിക്കാനാകില്ല. ഗുല്‍ഷന്‍ ആരാണെന്ന് മലയാള സിനിമയിലെ കൊച്ച് കുട്ടികള്‍ക്ക് പോലും അറിയാം. ദിലീപിന്റെ പടമെന്നല്ല ഏത് പടവും യുഎഇയില്‍ തിയറ്ററുകളില്‍ വിതരണത്തിനെടുക്കുന്നത് അദ്ദേഹമാണ് എന്ന് ആര്‍ക്കാണ് അറിയാത്തത്. ഗുല്‍ഷനെ കുറിച്ച് പുകമറ സൃഷ്ടിക്കുകയാണ്.
ABOUT DILEEP
