നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സീമ ജി നായര്‍. അഭിനയത്തില്‍ മാത്രമല്ല, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും തിളങ്ങി നില്‍ക്കുകയാണ് താരം. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് അന്തരിച്ച നടി ശരണ്യ ശശിയ്ക്കൊപ്പം അവസാനം വരെയും കൂടെ നിന്നത് സീമ തന്നെയായിരുന്നു.
നിരവധി സഹായങ്ങളാണ് ശരണ്യയ്ക്ക് വേണ്ടി സീമ നടത്തിയിരുന്നത്. എ്നനാല് ഇപ്പോഴിതാ സീമയുടെ ഒരു കുറിപ്പാണ് വൈറലായി മാറുന്നത്.പോലീസ് ഉദ്യോഗസ്ഥയായ ജെസ്സിലയെ കുറിച്ചാണ് സീമ പറയുന്നത്.
സീമ ജി നായരുടെ കുറിപ്പ്,
എന്റെ പ്രിയപ്പെട്ട ജെസ്സില… ദൃഢനിശ്ചയത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായ പോലീസ് ഉദ്യോഗസ്ഥ.. നന്ദുമഹാദേവയിലൂടെയാണ് ജെസ്സിയിലേക്ക് എത്തുന്നത്… ഒരു ബസ്സപകടത്തിലൂടെ ഗുരുതരപരിക്കുകളോടെ ആറുമാസത്തോളം തളര്‍ന്നു കിടപ്പിലായപ്പോളും മന:ധൈര്യത്തോടെ ജീവിതത്തിലേക്കു എഴുന്നേറ്റ് നടന്നവള്‍… ആ അപകടത്തിന്റെ ആഘാതം മാറുന്നതിനു മുന്നേ ‘അര്‍ബുദം’ കൂട്ടുകാരനായെത്തി…
തളരാന്‍ ഒരുക്കമല്ലാത്ത ജെസ്സിയുടെ ജീവന്റെ പാതിയായി പോലീസുദ്യോഗസ്ഥനായ അഭിലാഷ് എത്തിയപ്പോള്‍ ഏതു പ്രതിസന്ധിയെയും തരണം ചെയ്തു ജീവിച്ചേ മതിയാവൂ എന്ന തീരുമാനത്തില്‍ അവരെത്തി. ജാതിയുടെയും മതത്തിന്റെയും അതിര് വരമ്പുകള്‍ ലംഘിച്ചു… ഇന്ന് ജാതിക്കും മതത്തിനും വേണ്ടി തമ്മില്‍ തല്ലി ചാകാന്‍ നില്ക്കുന്നവരുടെ മുന്നില്‍ മാതൃക ദമ്പതികളായി അവര്‍ ജീവിക്കുന്നു… പക്ഷെ പരീക്ഷണങ്ങള്‍ ഇന്നും തുടരുന്നു… ജെസ്സിക്ക് ഇന്ന് വീണ്ടും സര്‍ജറിയാണ്…
ഓരോ അനുഭവങ്ങളും വീണ്ടും അവള്‍ക്കു കരുത്താവുന്നു… ജോലിയോടുള്ള ആത്മാര്‍ത്ഥതയും അര്‍പ്പണ ബോധവും കണക്കിലെടുത്തു 2019 ല്‍ പോലീസ് മെഡലും ലഭിച്ച എന്റെ പ്രിയപ്പെട്ട അനുജത്തിക്കിരിക്കട്ടെ ഇന്നത്തെ എന്റെ സല്യൂട്ട്… ജെസ്സിയെ പോലുള്ളവരെ കാണുമ്പോളാണ് ഏതു പ്രതിസന്ധിയെയും മറികടക്കാന്‍ കരുത്തുണ്ടാവുന്നത്.. ശിവന് പാര്വതിയെന്നോണം തന്റെ ജീവന്റെ പാതി പകുത്തു കൊടുത്തു ജീവന്റെ ജീവനായി കൂടെ നില്ക്കുന്ന പ്രിയപ്പെട്ട അഭിലാഷിനു ഹൃദയത്തില്‍ നിന്നുള്ള ഒരു വലിയ കൂപ്പ്കൈ…
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ആടുജീവിതം. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നടന് ലഭിച്ചിരുന്നു....
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
പ്രശസ്ത സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കരൾ രോഗത്തെ തുടർന്നാണ് നടൻ...
15 വർഷത്തിന് ശേഷം മോഹൻലാൽ- ശോഭന കോമ്പോ ഒരുമിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തിയാണ് ചിത്രത്തിന്റങെ സംവിധാനം. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം...