Malayalam
ടോവിനോ ഭയങ്കര കമ്മിറ്റഡ് ആന്‍ഡ് സിന്സിയര് ആണ് ; ആത്മാര്‍ത്ഥത കൂടിപ്പോയിട്ട് പലതും താങ്ങാന്‍ പറ്റില്ല അവന്, പക്ഷെ ഷെയിന്‍ വളരെ കോംപ്ലിക്കേറ്റഡാണ്; തുറന്ന് പറഞ്ഞ് സിദ്ദിഖ്
ടോവിനോ ഭയങ്കര കമ്മിറ്റഡ് ആന്‍ഡ് സിന്സിയര് ആണ് ; ആത്മാര്‍ത്ഥത കൂടിപ്പോയിട്ട് പലതും താങ്ങാന്‍ പറ്റില്ല അവന്, പക്ഷെ ഷെയിന്‍ വളരെ കോംപ്ലിക്കേറ്റഡാണ്; തുറന്ന് പറഞ്ഞ് സിദ്ദിഖ്
ഇൻ ഹരിഹർ നഗർ എന്ന മുഴുനീള ഹാസ്യ ചിത്രത്തിലൂടെ മലയാള സിനിമയിൽ ചുവടുറപ്പിച്ച താരമാണ് സിദ്ദിഖ് .
സഹനടനായി വില്ലനായി അച്ഛൻ കഥാപാത്രങ്ങളിലും എല്ലാം തിളങ്ങിയ സിദ്ദിഖ് മാലയാളത്തിലെ യുവതാരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ചട്ടുണ്ട് .
ഫഹദ് ഫാസില്‍, പൃഥ്വിരാജ്, ആസിഫ് അലി, വിനീത് ശ്രീനിവാസന്, ടൊവിനോ, നിവിന്‍പോളി, ഷെയ്ന് നിഗം, സണ്ണി വെയ്ന്‍, രജിഷ വിജയന്, മംമ്ത മോഹന്‍ദാസ്, പാര്‍വതി, അന്ന ബെന്‍, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ താരങ്ങള്‍ക്കൊപ്പമെല്ലാം സിദ്ദിഖ് അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ടൊവിനോ തോമസുമൊത്തുള്ള ഒരു അനുഭവം പങ്കുവെക്കുകയാണ് സിദ്ദിഖ്. ടൊവിനോയുടെ കൂടെ താന്‍ ഒരു സിനിമയില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെന്നും പക്ഷേ ടൊവിനോയുമായി തനിക്ക് ഭയങ്കര അടുപ്പമാണെന്നും സിദ്ദിഖ് പറയുന്നു.
ഹി ഈസ് ടൂ ഫ്രാങ്ക്, ടൂ കമ്മിറ്റഡ് ആന്‍ഡ് സിന്സിയര്. അതിന്റേതായ കുഴപ്പങ്ങള്‍ സ്വന്തം അനുഭവിക്കുന്ന ഒരാള്‍ കൂടിയാണ്. ആത്മാര്‍ത്ഥത കൂടിപ്പോയിട്ട് പലതും താങ്ങാന്‍ പറ്റില്ല. പെട്ടെന്ന് വളരെ ടെന്‍സ്ഡ് ആവും. അങ്ങനെയൊന്നും വിചാരിക്കേണ്ട ഇത് എന്ജോയ് ചെയ്യാന്‍ നോക്കേന്ന് ഞാന്‍ എപ്പോഴും അവനോട് പറയാറുണ്ട്.
ടൊവിനോയുടെ ഇപ്പോഴത്തെ ഒരു പൊസിഷനുണ്ടല്ലോ, ചെറുപ്പക്കാരനായ ഒരു നടന് ഏറ്റവും എന്ജോയ് ചെയ്യേണ്ട ഒരു പൊസിഷനാണ് അത്. പക്ഷേ അത് ടൊവിനോയ്ക്ക് എന്ജോയ് ചെയ്യാന്‍ പറ്റാറില്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഭയങ്കര ടെന്‍ഷന്‍ ഉള്ള ആളാണ്.
ഒരുപക്ഷേ അയാള്‍ അത്രയും ടെന്‍ഷന്‍ എടുക്കുകയും അത്രയും സ്ട്രെയിന്‍ ചെയ്യുകയുമൊക്കെ ചെയ്യുന്നതുകൊണ്ടായിരിക്കാം ഇത്രയുമൊക്കെ ചെയ്യാന്‍ പറ്റുന്നതും അത്രയും നന്നാവുന്നതും, സിദ്ദിഖ് പറഞ്ഞു.
നടന് ഷെയിന്‍ നിഗത്തിനൊപ്പമുള്ള അനുഭവവും സിദ്ദിഖ് അഭിമുഖത്തില്‍ പറഞ്ഞു. ‘ അടുത്ത കാലത്ത് ഇന്‍ഡസ്ട്രിയില്‍ ഉണ്ടായ ഒരു പ്രശ്നത്തെ കുറിച്ച് സംസാരിക്കാനാണ് ഞാന്‍ ഷെയിന്‍ നിഗത്തെ ആദ്യം കാണുന്നതും സംസാരിക്കുന്നതും. പറവയില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുമുണ്ട്. ഹി ഈസ് വെരി കോംപ്ലിക്കേറ്റഡ്, എന്നായിരുന്നു സിദ്ദിഖിന്റെ കമന്റ്.
പുതിയ തലമുറയിലെ താരങ്ങള്‍ പ്രധാനമായും ചോദിക്കുന്ന ചില സംശയങ്ങള്‍ ഏതൊക്കെയാണെന്ന ചോദ്യത്തിന് ഇത്രയധികം ഡയലോഗുകള്‍ ഓര്‍മവെക്കുന്നത് എങ്ങനെയാണെന്നാണ് പലരും ചോദിക്കാറുള്ളത് എന്നായിരുന്നു സിദ്ദിഖിന്റെ മറുപടി.‘
യഥാര്‍ത്ഥത്തില്‍ ഞാന്‍ അത്ര പെട്ടെന്ന് പഠിച്ച് പറയുന്നതല്ല ഇത്. ഒരു സെറ്റില്‍ എത്തിക്കഴിഞ്ഞാല്‍ ഇന്ന് എന്താണ് ബ്രേക്ക്ഫാസ്റ്റ് എന്നല്ല ഞാന്‍ ചോദിക്കാറ്. സീന്‍ എവിടെ എന്നാണ്. അതിനിടയ്ക്ക് ബ്രേക്ക് ഫാസ്റ്റ് കഴിക്കുകയും മേക്കപ്പ് ചെയ്യുകയുമൊക്കെ ചെയ്യുന്നുണ്ടാവാം. പക്ഷേ ഞാന്‍ ഇത് പഠിച്ചുകൊണ്ടിരിക്കുകയായിരിക്കും. കുറേ പ്രാവശ്യം വായിച്ചു നോക്കി നൂറോ നൂറ്റമ്പതോ പ്രാവശ്യം പറഞ്ഞുനോക്കി എന്നിട്ടാണ് നിങ്ങളുടെ മുന്പില് വരുന്നത്. നിങ്ങള്‍ക്ക് തോന്നുന്നതാണ് ഞാന്‍ ഇത് പെട്ടെന്ന് പഠിക്കുന്നു എന്ന്,’ഇതാണ് ഞാന്‍ അവരോട് പറയാറ്.
പൃഥ്വിയെ കുറിച്ചും വിനീതിനെ കുറിച്ചും ഫഹദിനെ കുറിച്ചും രജിഷാ വിജയനെ കുറിച്ചും ആസിഫ് അലിയെ കുറിച്ചുമെല്ലാം സിദ്ദിഖ് അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.
about siddique
