Connect with us

നിങ്ങൾ ബിഗ് ബോസ് കാഴ്ചക്കാർ അല്ലെ?; എന്നാൽ ഇതൊന്നു വായിക്കണം; വളരെ ധീരമായ ഒരു ചുവടുവെപ്പാണ് ബിഗ് ബോസ് സീസൺ ഫോർ നടത്തിയിരിക്കുന്നത്; ഇവരെ മലയാളികളും അംഗീകരിക്കണം ; ശിൽപ ബാലയുടെ വാക്കുകൾ വൈറൽ!

Malayalam

നിങ്ങൾ ബിഗ് ബോസ് കാഴ്ചക്കാർ അല്ലെ?; എന്നാൽ ഇതൊന്നു വായിക്കണം; വളരെ ധീരമായ ഒരു ചുവടുവെപ്പാണ് ബിഗ് ബോസ് സീസൺ ഫോർ നടത്തിയിരിക്കുന്നത്; ഇവരെ മലയാളികളും അംഗീകരിക്കണം ; ശിൽപ ബാലയുടെ വാക്കുകൾ വൈറൽ!

നിങ്ങൾ ബിഗ് ബോസ് കാഴ്ചക്കാർ അല്ലെ?; എന്നാൽ ഇതൊന്നു വായിക്കണം; വളരെ ധീരമായ ഒരു ചുവടുവെപ്പാണ് ബിഗ് ബോസ് സീസൺ ഫോർ നടത്തിയിരിക്കുന്നത്; ഇവരെ മലയാളികളും അംഗീകരിക്കണം ; ശിൽപ ബാലയുടെ വാക്കുകൾ വൈറൽ!

മലയാളികളുടെ ഏറ്റവും വലിയ വിനോദ പരിപാടികളിൽ ഒന്നായ ബിഗ് ബോസ് മലയാളം സീസൺ ഫോർ പ്രേക്ഷകരിലേക്കെത്തിയതോടെ സോഷ്യൽ മീഡിയ നിറയെ ബിഗ് ബോസ് ചർച്ചകളാണ്. മുംബൈയിലെ ഫിലിം സിറ്റിയിലെ ബ്രഹ്മാണ്ഡ സെറ്റിലാണ് ഇക്കുറി ബിഗ് ബോഗ് മലയാളം സീസൺ ഫോർ നടന്നുകൊണ്ടിരിക്കുന്നത്. 17 മത്സരാർത്ഥികൾ ഒരൊറ്റ ലക്ഷ്യവുമായി പോരാടുകയാണ്. ബിഗ് ബോസിന്റെ നിർദേശങ്ങളുമായി നടൻ മോഹൻലാൽ തന്നെയാണ് ഇത്തവണയും ഷോ നയിക്കുന്നത്. മാസങ്ങളായി നടത്തിയ ഓഡീഷനുകൾക്കും അഭിമുഖങ്ങൾക്കും വിലയിരുത്തലുകൾക്കും ശേഷമാണ് മത്സരാർഥികളെ ഷോയിൽ പങ്കെടുക്കാൻ തെരഞ്ഞെടുത്തത്.

ഈ സീസണിൽ ഒരുപാടു പ്രത്യേകതകൾ നിറഞ്ഞുനിൽക്കുന്നുണ്ട്. അതിൽ ഏറ്റവും വിപ്ലവകരമായതും എല്ലവരേയും അതിശയിപ്പിച്ചതുമായ തീരുമാനം പൊതുസമൂഹത്തിൽ നിന്നും ഇപ്പോഴും അവ​ഗണനകൾ നേരിട്ടുകൊണ്ടിരിക്കുന്ന എൽജിബിടിക്യു വിഭാ​ഗത്തിൽ നിന്നുള്ളവരെ ഷോയിൽ ഉൾപ്പെടുത്തി എന്നുള്ളതാണ്.

ബിഗ് ബോസ് ടീം കാണിച്ച ഈ ഒരു ധൈര്യത്തിനെ അഭിനന്ദിച്ച് നടിയും അവതാരകയുമായ ശിൽപ ബാലയും രം​ഗത്തെത്തിയിരുന്നു. ബി​ഗ് ബോസ് എൽജിബിടിക്യു വിഭാ​ഗത്തിൽ ഉള്ളവരേയും മത്സരാർഥികളായി ഷോയിൽ ഉൾപ്പെടുത്തിയതോടെ സമൂഹത്തിന്റെ ചിന്തയിൽ മാറ്റം വരികയും പുതിയ പുതിയ തരം​ഗങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് ശിൽപ ബാല സോഷ്യൽമീഡിയയിൽ കുറിച്ചത്.

എൽജിബിടിക്യു വിഭാഗത്തിൽപ്പെട്ടവരോട് ഇന്നും സമൂഹം വേർതിരിവ് കാണിക്കുന്നുണ്ട്. ഈ വിഭാ​ഗത്തെ പ്രതിനിധീകരിച്ച് അപർണ മൾബറി, ജാസ്മിൻ എം മൂസ തുടങ്ങിയവരാണ് ബി​ഗ് ബോസ് മലയാളം നാലാം സീസണിൽ പങ്കെടുക്കുന്നത്. ഷോയിൽ എത്തിയ ആദ്യ ദിവസം തന്നെ തങ്ങൾ സ്വവർ​ഗാനുരാ​ഗികൾ ആണെന്നും തങ്ങളുടെ പങ്കാളിയകളുമായാണ് കഴിയുന്നതെന്നും ഇരുവരും വെളിപ്പെടുത്തിയിരുന്നു.

‘ബിഗ് ബോസ് മലയാളം സീസൺ 4 ഇത്തവണ വളരെ ധീരമായ ഒരു ചുവടുവെപ്പാണ് നടത്തിരിക്കുന്നത്. അതിൽ ഞാൻ വളരെ സന്തോഷവതിയാണ്. ഇത് ഒരു തരംഗം സൃഷ്ടിച്ചേക്കാം. സമൂഹം അത് മനസിലാക്കി മുന്നോട്ട് പോകട്ടെ. എൽജിബിടിക്യു കമ്യൂണിറ്റിയിലും മറ്റും ഉൾപ്പെടുന്നവരെ സമൂഹം കൂടുതൽ അംഗീകരിക്കുകയും പരിഗണിക്കുകയും ചെയ്യുമെന്നും എല്ലാവരും സ്വതന്ത്ര്യമനുഭവിക്കുമെന്നും പ്രതീക്ഷിക്കുന്നു.

മാറ്റങ്ങൾക്ക് പ്രചോദനം നൽകിയേക്കും’ ശിൽപ ബാല സോഷ്യൽമീ‍ഡിയയിൽ കുറിച്ചു. പരസ്പര സമ്മതത്തോടെയുള്ള സ്വവർഗബന്ധം ക്രിമിനൽ കുറ്റമല്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതിയുടെ ചരിത്രവിധി 2018ൽ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ഐപിസി 377-ാം വകുപ്പിലെ വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കിയ കോടതി, ഈ വകുപ്പ് ഭാഗികമായി റദ്ദാക്കുകയും ചെയ്തിരുന്നു.

തീർത്തും വിപരീതമായ ജീവിത സാഹചര്യങ്ങളിൽ നിന്ന് സ്വന്തം പ്രയത്നത്താൽ സ്വയം അടയാളപ്പെടുത്തിയ ഒരു വനിതയായിട്ടാണ് ഇത്തവണത്തെ ബിഗ് ബോസ് മലയാളത്തിൽ ജിം ട്രെയ്‍നറും ബോഡി ബിൽഡറുമായ ജാസ്‍മിൻ എം മൂസ എത്തിയത്. ഏതൊരു മനുഷ്യനും പ്രചോദനമാവുന്ന ജാസ്‍മിൻറെ ജീവിതകഥ മാധ്യമങ്ങളിലൂടെ നേരത്തേ ജനശ്രദ്ധ നേടിയിട്ടുള്ളതാണ്. ഒരു യാഥാസ്ഥിതിക കുടുംബത്തിൽ പിറന്ന ജാസ്‍മിൻ രണ്ടാം വിവാഹബന്ധത്തിൽ നേരിടേണ്ടിവന്ന കടുത്ത പീഡനങ്ങളിലൂടെയാണ് സ്വയം കരുത്തയായത്.

സോഷ്യൽ മീഡിയയിലൂടെയാണ് അപർണ മൾബറി ശ്രദ്ധനേടുന്നത്. നിലവിൽ ഇം​ഗ്ലീഷ് പഠിക്കാം വിത്ത് ഇൻവെർട്ട് കോക്കനട്ട് എന്ന കോഴ്‍സ് എൻട്രി ആപ്പ് വഴി ഇംഗ്ലീഷ് പഠിപ്പിക്കുകയാണ് അപർണ. സ്‌പെയിൻകാരി അമൃത ശ്രീ ആണ് അപർണയുടെ ജീവിത പങ്കാളി. ഫ്രാൻസിൽ കാർഡിയോളജി ഡോക്ടർ ആണ് അമൃത. ഇപ്പോൾ ഫ്രാൻസിലാണ് സ്ഥിരമായി താമസം.

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top