serial
കല്യാണി കിരൺ വിവാഹം കാണാൻ സരയുവും എത്തും ;സി എസ് വീണ്ടും ഞെട്ടിച്ചുകളഞ്ഞു; മൗനരാഗം പരമ്പരയിൽ ഒരൊന്നൊന്നര ട്വിസ്റ്റ് മണക്കുന്നുണ്ട്!
കല്യാണി കിരൺ വിവാഹം കാണാൻ സരയുവും എത്തും ;സി എസ് വീണ്ടും ഞെട്ടിച്ചുകളഞ്ഞു; മൗനരാഗം പരമ്പരയിൽ ഒരൊന്നൊന്നര ട്വിസ്റ്റ് മണക്കുന്നുണ്ട്!
ഈ ആഴ്ച റേറ്റിംഗ് കൂടി വന്നപ്പോൾ ഒരു കാര്യം ബോധ്യപ്പെട്ടു, ഏഷ്യാനെറ്റ് സീരിയലിൽ ഇന്ന് ഏറെ എന്റർടൈൻമെന്റ് ആയിട്ടുള്ളത് മൗനരാഗമാണ്. കഥയാകുമോ ആളുകൾ ഇഷ്ടപ്പെടുന്നത് അതോ കഥയിലെ ഇപ്പോഴുള്ള ഈ ആഘോഷങ്ങളാണോ ? അതൊന്നും അറിയില്ലെങ്കിലും നല്ലൊരു ദൃശ്യ വിരുന്നു സമ്മാനിക്കാൻ മൗനരാഗത്തിന് സാധിക്കുന്നുണ്ട്.
ഇപ്പോൾ കാത്തിരുന്നു കാത്തിരുന്നു ഏകദേശം കഥയിലെ ആ ക്ളൈമാക്സ് അടുത്തു തുടങ്ങി. ഓരോ ദിവസവും എന്തെങ്കിലും ഒരു ട്വിസ്റ്റ് കാണിച്ചാണ് കഥ കൊണ്ടുപോകുന്നത്. ഇന്നിപ്പോൾ സി എസ് വീണ്ടും ഒരു ട്വിസ്റ്റ് കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. ഇന്നത്തെ സി എസ് രൂപ സംസാരം ആണ് കഥയിലെ ഹൈലൈറ്റ്… സി എസ് പറയുന്ന വാക്കുകൾ കേട്ട് ഞാട്ടിനിൽക്കുകയാണ് രൂപ. ശരിക്കും അതിനൊരു കാരണം ഉണ്ട്… സി എസിന്റെയും രൂപയുടെയും മകനാണ് കിരൺ. അതുതന്നെയാണ് അതിനുള്ള കാരണം…
പിന്നെ ഇന്നലത്തെ എപ്പിസോഡ് തുടക്കത്തിൽ തന്നെ ഒരു താളമുണ്ടായിരുന്നു. കല്യാണി സാരിയുടുത്ത് ഒരുങ്ങി നിന്നതും പിന്നെ വിവാഹത്തിനുള്ള കുഴൽ വിളി നാദവും എല്ലാം സൂപർ ആയി. പിന്നെ ഇന്നലെ ഏറ്റവും ചിരിപ്പിച്ച സീൻ സി എസിനു പൂമാല ഇടുന്നതും കുറി തിടുന്നതുമൊക്കെയാണ്..
അച്ഛൻ മണവാളനായി നിൽക്കുന്ന സീൻ കണ്ടുകൊണ്ടുനിൽക്കുന്ന സോണി… അവിടെ കോടി നിൽക്കുന്നവർ പോലും ചോദിക്കുന്നുണ്ട് , ഇതിപ്പോൾ രണ്ടു പയ്യന്മാർ ഉണ്ടല്ലോ എന്ന്.. അതൊക്കെ ഉണ്ട് അല്ലെ… ശരിക്കും അവസാനമായപ്പോൾ ഒരു ത്രിൽ ഒക്കെയുണ്ട്.
പിന്നെ കല്യാണിയുടെ മുഖം ആകെ വാടിത്തളർന്നു വിഷമിച്ചിരിക്കുകയാണ്. എല്ലാവരും ഒരു തരത്തിൽ ടെൻഷൻ അടിച്ചു നിൽക്കുകയാണ്. പിന്നെ കാഴ്ചക്കാരിൽ ഒരുവിധം എല്ലാവര്ക്കും ഈ വിവാഹം കള്ളത്തരമാണ് എന്നറിയാം. അതുകൊണ്ട് ഇതിന്റെ ക്ലൈമാക്സ് പൊളിക്കും.
ഇനി അഥവാ പ്ലാൻ പൊളിഞ്ഞാലും കയ്യാങ്കളി ആകും നടക്കുക എന്ന് തോന്നുന്നു. ഇതിനിടയിൽ ഇന്നലെ മൂങ്ങയുടെ നിലവാരമില്ലാത്ത കുറേ ഉപദേശവും. ഇതിനിടയിൽ ഇന്നലെ സോണിയുടെ വായിൽ നിന്നും ഒരു വാക്ക് വീണു.. കൊണ്ടുവരാമെന്നു പറഞ്ഞത് എന്റെ അച്ഛനാണ്.
പിന്നെ ലിന്റ വന്നത് ഇന്നലെ നല്ലൊരു സീൻ ആയിരുന്നു. അവൾക്ക് ഒന്നും അറിയില്ല.. കല്യാണിയുടെ ഏറ്റവും അടുത്ത കൂട്ടുകാരി ഏതായാലും സോണി പറഞ്ഞ് എല്ലാം അറിയും. പിന്നെ കിരൺ അടുത്ത പ്ലാനിലും വിജയിച്ചു. അതായത് കല്യാണത്തിന് കിരൺ ഇല്ല. അതാണ് ഇപ്പോൾ ഉള്ള അവസ്ഥ. അങ്ങനെ എല്ലാവരെയും പറഞ്ഞു വിശ്വസിപ്പിച്ചിട്ട് വേണം കല്യാണിയെ വിവാഹം കഴിക്കാൻ കിരൺ ആ മണ്ഡപത്തിൽ കയറേണ്ടത്.
about mounaragam
