Malayalam
അഭിഭാഷകരെയും സാക്ഷികളെയും വിലക്ക് എടുത്താലും സത്യം മൂടിവെക്കാൻ ആകില്ല; ദിലീപിന് കുരുക്ക് മുറുക്കുന്നു ; പൾസർ സുനിയുടെ ഒറിജിനൽ കത്ത് കിട്ടി!
അഭിഭാഷകരെയും സാക്ഷികളെയും വിലക്ക് എടുത്താലും സത്യം മൂടിവെക്കാൻ ആകില്ല; ദിലീപിന് കുരുക്ക് മുറുക്കുന്നു ; പൾസർ സുനിയുടെ ഒറിജിനൽ കത്ത് കിട്ടി!
ദിലീപിന് കുരുക്ക് കൂടുതൽ മുറുകുന്നു. ദിലീപിന്റെ വിദേശ ബന്ധം ദേശിയ ഏജൻസി അന്വേഷിക്കാൻ പോകുന്ന എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ അടുത്ത കണ്ടത്തൽ അന്വേഷണം സംഘം നടത്തിയിരിക്കുകയാണ് .പൾസർ സുനിയുടെ കത്തിന്റെ ഒറിജിനൽ കണ്ടെത്തി. നടിയെ ആക്രമിച്ചതിന്റെ ഗൂഢാലോചനയിലെ നിർണായക തെളിവായ പൾസർ സുനി ദിലീപിന് അയച്ച കത്തിന്റെ ഒർജിനൽ ആണ് കണ്ടെത്തിയിരിക്കുന്നത്.
ദിലീപും പൾസറും തമ്മിലുള ബന്ധം കത്തിൽ വ്യക്തമാകുന്നതായാണ് സൂചന. പൾസർ സുനിയുടെ കൈയ്യക്ഷരത്തിന്റെ സാമ്പിൾ ശേഖരിച്ചു. കത്തിന്റെ ആധികാരികത ഉറപ്പാക്കാൻ വേണ്ടിയാണ് ഇത്. വ്യാഴാഴ്ച ജയിലിൽ എത്തിയാണ് അന്വേഷണ സംഘം സാമ്പിൾ ശേഖരിച്ചത്. സാംപിൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും.
പൾസറിന്റെ സഹ തടവുകാരനായ കുന്ദംകുളം സ്വദേശി സജിത്തിന്റെ വീട്ടിൽ നിന്നാണ് കത്ത് കിട്ടിയത്. 2018 മെയ് 7നാണ് ജയിലിൽ നിന്ന് പൾസർ സുനി കത്ത് എഴുതിയത്. ചെയ്ത തെറ്റ് ഏറ്റ് പറഞ്ഞ് കോടതിയിൽ മാപ്പിരക്കും എന്നാണ് കത്തിൽ സുനി പറഞ്ഞിരുന്നത്. അഭിഭാഷകരെയും സാക്ഷികളെയും വിലക്ക് എടുത്താലും സത്യം മൂടിവെക്കാൻ ആകില്ല എന്നും കത്തിൽ എഴുതിയിട്ടുണ്ട്.
കത്ത് ദിലീപിന് കൈമാറാൻ കഴിഞ്ഞിരുന്നില്ല. നടിയെ ആക്രമിച്ചതിൻറെ ഗൂഢാലോചനയിലെ നിർണായക തെളിവാകും കത്ത്. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയാണ് പൾസർ സുനി. കേസിൽ തുടരന്വേഷണം നടക്കുന്ന ഘട്ടത്തിൽ ജാമ്യം നൽകാനാവില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം സുനിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു
ദിലീപിനെതിരായ വധ ഗൂഢാലോചനാ കേസിന്റെ അന്വേഷണം സി.ബി.ഐക്ക് കൈമാറേണ്ടതില്ലെന്ന് സർക്കാർ വ്യക്തമാക്കി. ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കുന്നില്ലെങ്കിൽ അന്വേഷണം സി. ബി.ഐക്ക് ഈ സാമ്പിള്‍ ഉടന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി. കഴിഞ്ഞ ദിവസമാണ് പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. കേസില്‍ തുടരന്വേണം നടക്കുന്ന ഘട്ടത്തില്‍ ജാമ്യം നല്‍കാനാകില്ല എന്നാണ് ഹൈക്കോടതി വിലയിരുത്തല്‍. തനിക്ക് ജയിലില്‍ സുരക്ഷ ഭീഷണിയുണ്ടെന്നാണ് സുനി പറയുന്നത്. അതേസമയം നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ഗൂഢാലോചന നടത്തി എന്ന കേസില്‍ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
അതേസമയം നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ഗൂഢാലോചന നടത്തി എന്ന കേസില്‍ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.അന്വേഷണം നടക്കുന്നത് തുറന്ന മനസോടെയാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. കേസ് അന്വേഷണത്തില്‍ ആര്‍ക്കും പരാതി ഇല്ല. നിഷ്പക്ഷമായ അന്വേഷണമാണ് നടക്കുന്നത്. അന്വേഷണത്തിലെ കാലതാമസം എഫ് ഐ ആര് റദ്ദാക്കാനുള്ള കാരണമല്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. വധ ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന് ദിലീപ് നല്കിയ ഹര്‍ജിയിലായിരുന്നു സര്‍ക്കാകിന്റെ മറുപടി. എഫ് ഐ ആര് റദ്ദാക്കുന്നില്ലെങ്കില്‍ കേസ് സി ബി ഐക്കു വിടണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു.
