Malayalam
പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തുടക്കമാകും; ഉദ്ഘാടനം മോഹന്‍ലാല്‍
പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തുടക്കമാകും; ഉദ്ഘാടനം മോഹന്‍ലാല്‍
കൊച്ചിയില്‍ നടക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളക്ക് വെള്ളിയാഴ്ച തുടക്കമാകും. രാവിലെ 9 ന് സരിത തിയറ്ററില്‍ ചലച്ചിത്ര താരം മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍ മുഖ്യാതിഥിയാകും.
ഫെസ്റ്റിവല്‍ ഹാന്‍ഡ്ബുക്ക് ടി. ജെ. വിനോദ് എംഎല്‍എ, ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍ കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ എം അനില്‍ കുമാര്‍ എന്നിവര്‍ പ്രകാശനം ചെയ്യും. അക്കാഡമി ചെയര്‍മാന്‍ രഞ്ജിത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടി റാണി ജോര്‍ജ്, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീന പോള്‍, സെക്രട്ടറി സി അജോയ്, സംവിധായകന്‍ ജോഷി എന്നിവര്‍ പങ്കടുക്കും.
സ്ത്രീ അതിജീവനത്തിന്റെ കഥ പറയുന്ന രെഹ്ന മറിയം നൂര്‍ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കും. വിവിധ രാജ്യങ്ങളില്‍ നിന്നായി 68 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.
