Malayalam
ഞാൻ മതപരിവര്‍ത്തനം നടത്തിയത് ഇതുകൊണ്ട് ; അങ്ങനെയൊരു തീരുമാനമെടുത്തത്തിൽ കുറ്റബോധമില്ല ; മതം മാറിയതിന്റെ കാരണം വെളിപ്പെടുത്തി വനിത വിജയകുമാര്‍ !
ഞാൻ മതപരിവര്‍ത്തനം നടത്തിയത് ഇതുകൊണ്ട് ; അങ്ങനെയൊരു തീരുമാനമെടുത്തത്തിൽ കുറ്റബോധമില്ല ; മതം മാറിയതിന്റെ കാരണം വെളിപ്പെടുത്തി വനിത വിജയകുമാര്‍ !
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് വനിത വിജയകുമാര്‍. ചന്ദ്രലേഖയെന്ന ചിത്രത്തിലൂടെയായാണ് താരം തുടക്കം കുറിച്ചത്. മമ്മൂട്ടി ചിത്രമായ ഹിറ്റ്ലറിലൂടെ മലയാളത്തിലും താരം അരങ്ങേറിയിരുന്നു. ബിഗ് ബോസ് സീസണ് 3ലും മത്സരിച്ച വനിത സോഷ്യല്‍മീഡിയയിലും സജീവമാണ്. പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. മതപരിവര്‍ത്തനം നടത്തിയതിനെക്കുറിച്ച് പറഞ്ഞുള്ള പോസ്റ്റ് ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.
സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതത്തിന് വേണ്ടിയായാണ് താന്‍ ബുദ്ധമതത്തിലേക്ക് മാറിയതെന്ന് വനിത പറയുന്നു. അങ്ങനെയൊരു തീരുമാനമെടുത്തത്തില്‍ ദു:ഖിക്കേണ്ടി വന്നിട്ടില്ലെന്നും വനിത പറയുന്നു. ബുദ്ധിസം, ടെംപിള്‍ വിസിറ്റ് തുടങ്ങിയ ഹാഷ് ടാഗുകളോടെയായാണ് താരം കുറിപ്പ് പോസ്റ്റ് ചെയ്തത്.വനിതയുടെ വിവാഹജീവിതത്തിലെ പ്രശ്നങ്ങളും വിവാഹമോചനങ്ങളുമെല്ലാം ഇടക്കാലത്ത് വാര്‍ത്തയായിരുന്നു.
എഡിറ്ററായ പോളിനെയായിരുന്നു വനിത മൂന്നാമതായി വിവാഹം ചെയ്തത്. പ്രതീക്ഷകളോടെയായിരുന്നു താരം വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. താനുമായുള്ള വിവാഹബന്ധം വേര്‍പെടുത്താതെയാണ് പോള്‍ വീണ്ടും വിവാഹിതനായതെന്നായിരുന്നു മുന്‍ഭാര്യയായ എലിസബത്ത് ഹെലന്റെ ആരോപണം.മക്കളുടെ സമ്മതത്തോടെയായിരുന്നു മൂന്നാം വിവാഹം നടത്തിയത്. എന്നാല്‍ അതും പരാജയമായി മാറുകയായിരുന്നു പിന്നീട്. സിനിമാലോകത്തുള്ളവരും വനിതയെ പരസ്യമായി വിമര്‍ശിച്ചിരുന്നു.5 മാസം പിന്നിടുന്നതിനിടയിലാണ് വനിത പോളുമായുള്ള ബന്ധം പിരിഞ്ഞത്. അദ്ദേഹവുമായി യാതൊരു ബന്ധവും ഇനിയില്ലെന്നായിരുന്നു താരം പറഞ്ഞത്.
നടന് ആകാശിനെയായിരുന്നു വനിത ആദ്യം വിവാഹം ചെയ്തത്. 7 വര്‍ഷം നീണ്ടുനിന്നിരുന്നു ആ ബന്ധം. രണ്ടുകുട്ടികളുമുണ്ട് ആ ബന്ധത്തില്‍. ആകാശുമായി വിവാഹമോചനം നേടിയതിന് പിന്നാലെയായാണ് ബിസിനസുകാരനായ ആനന്ദ് ജയരാജിനെ വിവാഹം ചെയ്തത്. 5 വര്‍ഷത്തിന് ആ ബന്ധവും താരം വേണ്ടെന്ന് വെക്കുകയായിരുന്നു. അതിന് ശേഷമായാണ് പോളിനെ വിവാഹം ചെയ്തത്. ആ ബന്ധവും വേര്‍പിരിയലിലാണ് അവസാനിച്ചത്.
ABOUT VANITHA VIJAYAKUMAR
