Connect with us

മറ്റ് എന്തിനെക്കാളും വേദനയായിരുന്നു മകന്റെ വേര്‍പാട് പിന്നീട്; ഭാര്യയുമായി പിരിഞ്ഞു, ആത്മഹത്യ ചെയ്യാന്‍ തോന്നിയ നാളുകളെ കുറിച്ച് പ്രകാശ് രാജ് പറയുന്നു!

Malayalam

മറ്റ് എന്തിനെക്കാളും വേദനയായിരുന്നു മകന്റെ വേര്‍പാട് പിന്നീട്; ഭാര്യയുമായി പിരിഞ്ഞു, ആത്മഹത്യ ചെയ്യാന്‍ തോന്നിയ നാളുകളെ കുറിച്ച് പ്രകാശ് രാജ് പറയുന്നു!

മറ്റ് എന്തിനെക്കാളും വേദനയായിരുന്നു മകന്റെ വേര്‍പാട് പിന്നീട്; ഭാര്യയുമായി പിരിഞ്ഞു, ആത്മഹത്യ ചെയ്യാന്‍ തോന്നിയ നാളുകളെ കുറിച്ച് പ്രകാശ് രാജ് പറയുന്നു!

നായകനായും വില്ലനായും തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിറസാന്നിധ്യമാണ് നടന്‍ പ്രകാശ് രാജ്. ഏത് കഥാപാത്രവും അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവാണ് അദ്ദേഹത്തെ കൂടുതല്‍ ശ്രദ്ധേയനാക്കിയത്. ശക്തമായ കഥാപാത്രത്തിലൂടെ അദ്ദേഹം പ്രേക്ഷക പ്രശംസ നേടി എടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ താരത്തിന്റെ കുടുംബ ജീവിതവുമായി ബന്ധപ്പെട്ട് ആരാധകര്‍ക്ക് അറിയാത്ത പല കഥകളും ഉണ്ട്. അതിലൊന്ന് താരത്തിന്റെ മകന്റെ വേര്‍പാടും ആദ്യ വിവാഹബന്ധം ഉപേക്ഷിച്ചതുമൊക്കെയാണ്.

ആദ്യ വിവാഹബന്ധം ഉപേക്ഷിച്ചതിന് ശേഷം പ്രകാശ് രാജ് വീണ്ടും വിവാഹിതനാവുകയും മക്കളുടെ കൂടെ സന്തുഷ്ടനായി ജീവിക്കുകയുമാണിപ്പോള്‍. എന്നാല്‍ തന്റെ ജീവിതത്തില്‍ വളരെ ഇമോഷണല്‍ ആവേണ്ടി വന്ന സാഹചര്യത്തില്‍ ആത്മഹത്യ ചെയ്യാന്‍ വരെ തീരുമാനിച്ചിരുന്നു എന്നാണ് താരം പറയുന്നത്. അടുത്തിടെ മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ സംഭാഷണത്തിലായിരുന്നു നടന്‍ മനസ് തുറന്നത്.

1994 ലാണ് പ്രകാശ് രാജ് നടി ലളിത കുമാരിയെ വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും പൂജ, മേഘ്‌ന എന്നിങ്ങനെ രണ്ട് പെണ്‍കുട്ടികളും സിദ്ധു എന്ന് വിളിക്കുന്ന മകനുമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ 2004 ല്‍ മകന്‍ സിദ്ധു മരിച്ചു. ഇതോടെ താരദമ്പതിമാര്‍ വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. 2009 ല്‍ നിയമപരമായി വിവാഹമോചിതരാവുകയും ചെയ്തു. ശേഷം 2010 ല്‍ കൊറിയോഗ്രാഫര്‍ പൊണി വര്‍മ്മയെ നടന്‍ വിവാഹം കഴിച്ചു. 2015 ല്‍ താരങ്ങള്‍ക്ക് ഒരു മകന്‍ ജനിക്കുകയും ചെയ്തു.

എന്നാല്‍ ആദ്യ ഭാര്യ ലളിത കുമാരിയുമായിട്ട് ഉണ്ടായ ചില അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് താന്‍ വിവാഹമോചിതനായതെന്നും അതിന് ശേഷമാണ് പൊണി വര്‍മ്മയെ വിവാഹം കഴിച്ചതെന്നുമാണ് താരം പറയുന്നത്. തന്റെ ഫാം ഹൗസില്‍ വെച്ച് അബദ്ധത്തില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും തെന്നി വീണാണ് അഞ്ച് വയസുകാരനായ മകന്‍ മരിച്ചതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ആ സമയത്ത് തനിക്കും ആത്മഹത്യ ചെയ്യാനാണ് തോന്നിയത്. എങ്കിലും പിന്നീട് ആ ചിന്ത മാറ്റി ദുരിതബാധിതരെ സഹായിക്കാം എന്ന് തീരുമാനിക്കുകയാണ് ചെയ്തതെന്നും പ്രകാശ് രാജ് പറയുന്നു.

കേവലം ഒരടി മാത്രം ഉയരമുള്ള മേശയില്‍ കയറി നിന്ന് പട്ടം പറത്തുന്നതിനിടെയായിരുന്നു പ്രകാശ് രാജിന്റെ മകന്‍ താഴെ വീഴുന്നത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയവേയാണ് താരപുത്രന്‍ അന്തരിച്ചത്. മറ്റ് എന്തിനെക്കാളും വേദനയായിരുന്നു മകന്റെ വേര്‍പാട് തന്നതെന്നാണ് മുന്‍പൊരു അഭിമുഖത്തില്‍ നടന്‍ വെളിപ്പെടുത്തിയത്. മകന്‍ പോയതോട് കൂടിയാണ് പ്രകാശ് രാജിന് ഭാര്യയുമായിട്ടുള്ള സമവാക്യങ്ങള്‍ മാറി തുടങ്ങിയത്. ഭര്‍ത്താവിനെ വിട്ട് പിരിയാന്‍ ലളിത കുമാരി ആഗ്രഹിച്ചില്ലെങ്കിലും ആ ബന്ധത്തില്‍ നില്‍ക്കാന്‍ നടന്‍ തയ്യാറായില്ല. ഒടുവില്‍ പിരിയുകയായിരുന്നു. ആദ്യ ബന്ധത്തിലെ മക്കള്‍ അച്ഛന്റെയും അമ്മയുടെയും കൂടെ മാറി മാറി നില്‍ക്കും.

ലളിതകുമാരിയുമായി പിരിഞ്ഞതിന് ശേഷം ഒരു സിനിമാ ലൊക്കേഷനില്‍ വെച്ചാണ് പൊണി വര്‍മ്മയെ പ്രകാശ് രാജ് കണ്ടുമുട്ടുന്നത്. ഇരുവരും തമ്മില്‍ പെട്ടെന്ന് അടുപ്പത്തിലാവുകയും തൊട്ടടുത്ത വര്‍ഷം തന്നെ വിവാഹം കഴിക്കുകയും ചെയ്തു. ഇപ്പോള്‍ മകന്റെയും ഭാര്യയുടെയും കൂടെ സിനിമകളില്‍ അഭിനയിച്ച് സന്തുഷ്ടനായി കഴിയുകയാണ് താരം.

about prakash raj

Continue Reading

More in Malayalam

Trending

Recent

To Top