Malayalam
സ്വാസിക ഷാനവാസ് കോംബോ ഇഷ്ടപ്പെടാത്ത ഒരേഒരാൾ ; അവളെ ഇഷ്ടമാണെങ്കിൽ പോയി പ്രേമിക്കടാ എന്ന് ഷാനവാസ് ഷാനുവിനോട് വാപ്പ പറഞ്ഞു ; സീതയുടെ രണ്ടാം ഭാഗത്തിന് പിന്നാലെ സ്വാസികയും ഷാനവാസ് ഷാനുവും!
സ്വാസിക ഷാനവാസ് കോംബോ ഇഷ്ടപ്പെടാത്ത ഒരേഒരാൾ ; അവളെ ഇഷ്ടമാണെങ്കിൽ പോയി പ്രേമിക്കടാ എന്ന് ഷാനവാസ് ഷാനുവിനോട് വാപ്പ പറഞ്ഞു ; സീതയുടെ രണ്ടാം ഭാഗത്തിന് പിന്നാലെ സ്വാസികയും ഷാനവാസ് ഷാനുവും!
മലയാളി കുടുംബപ്രേക്ഷകരും യൂത്തും ഒരുപോലെ ഏറ്റെടുത്ത മിനിസ്ക്രീൻ ജോഡികളാണ് സ്വാസികയും ഷാനവാസും. ഇവരുടെ കോംബോയും സീത എന്ന കഥയും ഒന്നിച്ചായപ്പോൾ മലയാളികൾക്ക് കിട്ടിയത് മനോഹരമായ ദൃശ്യ വിരുന്നായിരുന്നു.
ഇപ്പോഴിതാ ആദ്യമായി മലയാള സീരിയൽ ചരിത്രത്തിൽ ഒരു സീരിയലിൽ നിന്നും രണ്ടാം സീസൺ ഉണ്ടായിരിക്കുകയാണ്. ഏറെ കാത്തിരിപ്പിനൊടുവിലായിട്ടാണ് സീതയുടെ രണ്ടാം ഭാഗം എത്തുന്നത്. സീതപ്പെണ്ണ് എന്ന് പേരിട്ടിരിക്കുന്ന പരമ്പരയിലെ വിശേഷങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് സ്വാസികയും ഷാനവാസും.
ഫ്‌ളവേഴ്‌സ് ഒരുകോടിയില്‍ പങ്കെടുത്തപ്പോഴായിരുന്നു ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ചത്. പരിപാടിയുടെ പ്രമോ വീഡിയോകള്‍ നേരത്തെ തന്നെ വൈറലായി മാറിയിരുന്നു. മൂന്ന് വര്‍ഷമായി ഞങ്ങള്‍ ഇവിടെ നിന്ന് പോയിട്ട്, ഇവിടെ നിന്നുള്ള വിളി കാത്തിരിക്കുകയായിരുന്നു ഞങ്ങളെന്ന് പറഞ്ഞായിരുന്നു സ്വാസികയും ഷാനവാസും വിശേഷങ്ങള്‍ പങ്കുവെച്ചത്.
“ലൈവ് കല്യാണമായിരുന്നു സീതയുടേയും ഇന്ദ്രന്റേയും. 2 മണിക്കൂര്‍ ലൈവായാണ് കല്യാണം ചിത്രീകരിച്ചത്. എന്റെ അമ്മയും ചിറ്റയും മുന്നില്‍ ഇരിക്കുന്നത് കണ്ട് കുറേപേര്‍ ചോദിച്ചിരുന്നു. മതം മാറിയത് കൊണ്ടായിരിക്കും പറയാത്തതെന്നായിരുന്നു പലരും കരുതിയത്. എന്താ സംഭവിച്ചതെന്ന് അച്ഛനും വിളിച്ച് ചോദിച്ചെന്നായിരുന്നു സ്വാസിക പറഞ്ഞത്. ഞങ്ങളെ കല്യാണത്തിന് വിളിച്ചില്ലല്ലോയെന്നായിരുന്നു സുഹൃത്തുക്കള്‍ പറഞ്ഞതെന്നായിരുന്നു ഷാനവാസ് പറഞ്ഞത്.
കുങ്കുമപ്പൂവില്‍ വില്ലനായാണ് അഭിനയിച്ചത്. സീതയിലെത്തിയപ്പോഴും വില്ലത്തരമായിരുന്നു. അതിനാല്‍ റൊമാന്‍സ് രംഗങ്ങള്‍ ചെയ്യാന്‍ നന്നായി ബുദ്ധിമുട്ടിയിരുന്നുവെന്ന് ഷാനവാസ് പറഞ്ഞിരുന്നു. സ്‌ക്രിപ്റ്റില്‍ എന്തൊക്കെയുണ്ടെങ്കിലും അതൊന്നും ഷാനു ചെയ്യില്ലായിരുന്നു. സീതയെ എടുക്കേണ്ട സീന്‍ വന്നപ്പോള്‍ ഞാന്‍ വീടും നാടും നാട്ടുകാരേയുമൊക്കെയായിരുന്നു ഓര്‍ത്തതെന്നും ഷാനു പറഞ്ഞിരുന്നു.
ഞങ്ങളുടെ കോമ്പിനേഷന്‍ ഇഷ്ടമല്ലാത്ത ഒരേയൊരാള്‍ ഷാനുവിന്റെ ഭാര്യയാണെന്നായിരുന്നു സ്വാസികയുടെ ട്രോള്‍. അങ്ങനെയല്ലെന്നും ഭാര്യ നല്ല പിന്തുണയാണ് തരുന്നതെന്നായിരുന്നു ഷാനു പറഞ്ഞത്. റൊമാന്റിക് രംഗങ്ങള്‍ ചെയ്യുന്നതിനിടയിലും ഞങ്ങള്‍ അടിയുണ്ടാക്കാറുണ്ടായിരുന്നു. ഞാന്‍ ഓരോ സജഷന്‍സ് കൊടുക്കുമ്പോഴും ഷാനു എതിര്‍ക്കും. എനിക്കറിയാം ചെയ്യാം, ഞാന്‍ ചെയ്‌തോളാമെന്ന് പറയും.
വരുമ്പോള്‍ എങ്ങനെയെങ്കിലും അത് നന്നായി വരികയും ചെയ്യുമെന്നായിരുന്ന സ്വാസിക പറഞ്ഞത്. ഷാനുവിന് പെണ്‍കുട്ടികളുടെ വീഡിയോ കോളൊക്കെ വരാറുണ്ടായിരുന്നു. എന്നോട് ഷാനുക്കയുടെ നമ്പര്‍ ചോദിക്കുന്നവര്‍ക്ക് ഞാന്‍ നമ്പര്‍ കൊടുക്കാറില്ല. ഞാന്‍ കല്യാണം കഴിഞ്ഞ് ഭാര്യയും വീട്ടമ്മയുമായാണ് ആളുകള്‍ എന്നെ കാണുന്നത്. പ്രണയമൊന്നും എന്നോടാരും പറഞ്ഞിട്ടില്ല.
അനിയത്തിമാരൊക്കെ കല്യാണം കഴിഞ്ഞ് പോയപ്പോള്‍ ഉമ്മയ്ക്ക് സഹായത്തിനൊന്നും ആളില്ലായിരുന്നു. അങ്ങനെയാണ് എന്നെ പിടിച്ച് കെട്ടിച്ചത്. ഓരോരോ ജോലികള്‍ ചെയ്യുകയായിരുന്നു ഞാന്‍, സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും അഭിനയമെന്ന എന്റെ ആഗ്രഹത്തെ പിന്തുണയ്ക്കുകയായിരുന്നു ഉമ്മ. കുങ്കുമപ്പൂവിലെ അഭിനയത്തിന് അവാര്‍ഡ് കിട്ടിയപ്പോള്‍ ഉമ്മയ്‌ക്കൊരുപാട് സന്തോഷമായിരുന്നു. അന്ന് ഉമ്മയുടെ കണ്ണുനിറഞ്ഞതും എന്നെ കെട്ടിപ്പിടിച്ചതുമെല്ലാം ഇപ്പോള്‍ മനസിലുണ്ടെന്നും ഷാനു പറഞ്ഞിരുന്നു.
സ്‌കൂള്‍ സമയത്തുണ്ടായിരുന്ന രസകരമായ സംഭവത്തെക്കുറിച്ചും ഷാനവാസ് പറഞ്ഞിരുന്നു. ഞങ്ങള്‍ താഴത്തെ നിലയിലായിരുന്നു. പാത്രം കഴുകാന്‍ പോവുമ്പോള്‍ പൂവ് വീണു, ഇത് മൂന്നാല് ദിവസം തുടര്‍ന്നു. ആരാണെന്ന് അന്വേഷിച്ച് നോക്കിയെങ്കിലും ആരേയും കണ്ടിരുന്നില്ല. പിറ്റേദിവസം ഹെഡ്മാഷ് വന്ന് ചെവിക്ക് പിടിച്ചു, ഉപ്പയേയും കൂട്ടി സ്‌കൂളിലേക്ക് വരാന്‍ പറഞ്ഞു. ഞാനൊന്നും ചെയ്തിട്ടില്ലല്ലോ, എന്തിനാണ് ഇങ്ങനെയെന്നായിരുന്നു ചിന്തിച്ചത്. ആ സമയത്ത് ഒരു പോലീസ് ജീപ്പുമുണ്ടായിരുന്നു. എസ് ഐയുടെ മോളായിരുന്നു ആ കുട്ടി.
അദ്ദേഹം മകളെ സേഫാക്കി എന്നെ ചീത്ത പറഞ്ഞു. ഉപ്പ ഇതെല്ലാം കേട്ടു, ഒന്നും മിണ്ടിയില്ല. തിരിച്ച് പോവുമ്പോഴും ഉപ്പ ഒന്നും സംസാരിച്ചിരുന്നില്ല. എടാ നിനക്ക് അവളെ ഇഷ്ടമാണോ, ഇഷ്ടമാണെങ്കില്‍ പോയി പ്രേമിക്കെടാ എന്നായിരുന്നു എന്നോട് പറഞ്ഞത്. വളരെ മനോഹരമായ വാക്കുകളായിരുന്നു ഷാനവാസിന്റേത്.
about bigg boss
