Malayalam
ശ്രീലക്ഷ്മി സ്വാഹാ! വാ തുറന്നാൽ അശ്ലീലത മാത്രം.. ജയിലേക്ക് പോകാനൊരുങ്ങിക്കോ അറസ്റ്റ് ഉടൻ!
ശ്രീലക്ഷ്മി സ്വാഹാ! വാ തുറന്നാൽ അശ്ലീലത മാത്രം.. ജയിലേക്ക് പോകാനൊരുങ്ങിക്കോ അറസ്റ്റ് ഉടൻ!
സ്ത്രീകള്‍ക്കെതിരെ അശ്ലീലവും അപകീര്‍ത്തികരവുമായ വിഡിയോ യുട്യൂബില്‍ പോസ്റ്റു ചെയ്ത വിജയ് പി.നായരെ പൂട്ടി ആക്ടിവിസ്റ് ശ്രീലക്ഷ്മി അറക്കലിന് കുരുക്ക് വീണു. മെന്‍സ് റൈറ്റ് അസോസിയേഷന്റെ പരാതിയില്‍ ശ്രീലക്ഷമി അറക്കലിനെതിരെ എഫ്.ഐ.ആര്
യൂട്യൂബ് ചാനലിലൂടെ അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചുവെന്ന് പരാതിയിലാണ് സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മെന്‍സ് റൈറ്റ് അസോസിയേഷനാണ് ശ്രീലക്ഷ്മി അറക്കലിനെതിരെ പരാതി നല്‍കിയത്. ശ്രീലക്ഷമി ഒട്ടേറെ യൂട്യൂബ് ചാനലുകളിലൂടെ ലൈംഗിക സംഭാഷണങ്ങള്‍ നടത്തി യുവതലമുറയെ തെറ്റായ ലൈംഗിക രീതികളിലേക്ക് നയിക്കുന്നു. അങ്ങനെ സമൂഹത്തില്‍ അരാജകത്വമുണ്ടാക്കുന്നുവെന്നുമാണ് മെന്‍സ് റൈറ്റ് അസോസിയേഷന് ഭാരവാഹി അഡ്വ. നെയ്യാറ്റിന്‍കര നാഗരാജ് നല്കിയ പരാതിയില്‍ പറയുന്നത്. ഇതിനോടൊപ്പം ശ്രീലക്ഷ്മിയുടെ യൂട്യൂബ് ചാനലുകളുടേതെന്ന് പറയപ്പെടുന്ന ചാനലുകളുടെ വിവരങ്ങളും ലിങ്കുകളും ഇയാള്‍ നല്‍കിയിട്ടുണ്ട്.
അതെ സമയം നിയമം കൈയ്യിലെടുത്ത ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കെതിരേയും ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് പൊതു സമൂഹം മുന്നോട്ട് വച്ചത്. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ച ഭാഗ്യലക്ഷ്മിയേയും കൂട്ടരേയും വെട്ടിലാക്കുന്ന റിപ്പോര്‍ട്ടാണ് പോലീസ് നല്‍കിയത്. വീട്ടില്‍ കയറി തല്ലുക, തെറി വിളിക്കുക, മുണ്ട് പറിച്ച് ചൊറിയണം ഇടുക, കരിയോയില്‍ ഒഴിക്കുക തുടങ്ങിയ പല വകുപ്പുകളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. മാത്രമല്ല ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്നും പോലീസ് വാദിക്കുന്നു. എന്തിന്റെ പേരിലായാലും നിയമം കൈയ്യിലെടുത്തവരെ പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. അത് സമൂഹത്തിന് മോശം സന്ദേശം നല്‍കും. അതിനാല്‍ തന്നെ ജാമ്യം നല്‍കരുതെന്നുമാണ് പറയുന്നത്.
