ആദ്യ ഭര്‍ത്താവിന് ഓട്ടിസമായിരുന്നു..അവർ അത് മറച്ചു വെച്ചു… ഒടുവിൽ വിവാഹമോചനം; പ്രതീക്ഷയോടെയും സന്തോഷത്തോടെയുമായിരുന്നു രണ്ടാം വിവാഹത്തിലെ ആദ്യരാത്രിയിലേക്ക് കടന്നത്… റൂമില്‍ കയറിയപ്പോൾ ആദ്യം ചെയ്തത്! അയാള്‍ ഒരു സാഡി്‌സ്റ്റായിരുന്നു..കാലുകള്‍ കെട്ടിയിട്ട് ക്രൂരമായി ഉപദ്രവിച്ചു; ജീവിത കഥ പറഞ്ഞ് ജാസ്മിൻ
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തയായി മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍ എം മൂസ. ജീവിതസാഹചര്യങ്ങളില്‍ നിന്ന് സ്വന്തം പ്രയത്നത്താല്‍ സ്വയം അടയാളപ്പെടുത്തിയ വനിത ജാസ്‍മിന്‍ എം മൂസജിം ട്രെയ്‍നറും ബോഡി ബില്‍ഡറുമാണ്.
ഏതൊരു മനുഷ്യനും പ്രചോദനമാവുന്ന ജാസ്‍മിന്‍റെ ജീവിതകഥ മാധ്യമങ്ങളിലൂടെ നേരത്തേ ജനശ്രദ്ധ നേടിയിട്ടുള്ളതാണ്. ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ പിറന്ന ജാസ്‍മിന്‍ രണ്ട് തവണ വിവാഹിതയാവുകയും ആ രണ്ട് ബന്ധങ്ങളും വേര്‍പിരിഞ്ഞ ആളുമാണ്. സ്വന്തം ഇഷ്ടപ്രകാരമല്ലാതെ 18-ാം വയസ്സിലായിരുന്നു ആദ്യ വിവാഹം. രണ്ടാം വിവാഹബന്ധത്തില്‍ നേരിടേണ്ടിവന്ന കടുത്ത പീഡനങ്ങളാണ് ജാസ്‍മിനെ ഒരര്‍ഥത്തില്‍ സ്വയം കരുത്തയാവാന്‍ പ്രേരിപ്പിച്ചത്.
ഇന്നലെ ബിഗ് ബോസ് വീട്ടിലെ മറ്റ് താരങ്ങള്‍ക്ക് മുമ്പില്‍ വച്ച് ജാസ്മിന്‍ തന്റെ ജീവിത കഥ ഒരിക്കല്‍ കൂടി തുറന്നു പറഞ്ഞു
തന്റേതൊരു ഓർത്തഡോക്സ് കുടുംബമാണെന്നാണ് ജാസ്മിന്‍ പറയുന്നത്. ഒരുപാട് ബന്ധുക്കളുണ്ടിയിരുന്നു. എല്ലാവരും അടുത്തായിരുന്നു താമസിച്ചിരിക്കുന്നത്. കുട്ടിക്കാലത്ത് തന്നെ അച്ഛനെ നഷ്ടമായി. അമ്മയാണ് നോക്കിയത്. തനിക്ക് ബുദ്ധിയുറയ്ക്കും മുമ്പ് തന്നെ ഉമ്മ രണ്ടാമതും വിവാഹം കഴിച്ചു. പപ്പയെന്നാണ് അദ്ദേഹത്തെ താന്‍ വിളിക്കുന്നത്. താന്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് അദ്ദേഹം. പതിനേഴാം വയസിലാണ് വീട്ടുകാര്‍ വിവാഹം കഴിപ്പിക്കാന്‍ തീരുമാനിക്കുന്നത്. തനിക്ക് വോയ്‌സുണ്ടായിരുന്നില്ല. തുടര്‍ന്ന് താന്‍ വനിതാ സെല്ലിലേയ്ക്കും പോലീസിലേക്കും ഇ മെയില്‍ അയക്കുകയായിരുന്നു. അവരെത്തിയതോടെ വിവാഹം മാറ്റി മച്ചു. നാല് മാസത്തിന് ശേഷം പതിനെട്ട് വയസ് തികയുമായിരുന്നു തനിക്കെന്നും അതിനാലാണ് വിവാഹം മാറ്റിവെക്കാന്‍ തീരുമാനിച്ചതെന്നുമാണ് ജാസ്മിന്‍ പറയുന്നത്.
തന്റെ വിവാഹത്തില്‍ തനിക്കൊരു റോളുമുണ്ടായിരുന്നില്ലെന്ന് ജാസ്മിന്‍. തന്റെ ആദ്യ ഭര്‍ത്താവിന് ഓട്ടിസമായിരുന്നുവെന്നും എ്ന്നാലവര്‍ അത് മറച്ചു വെക്കുകയായിരുന്നുവെന്നും ജാസ്മിന്‍ പറയുന്നു. വിവാഹം കഴിഞ്ഞുവെങ്കിലും ആ വിവാഹം വിജയമായിരുന്നില്ല. തങ്ങള്‍ അകന്നു തന്നെ ഒരു വര്‍ഷത്തോളം കഴിഞ്ഞുവെന്നും ഒടുവില്‍ വിവാഹ മോചനത്തിന് തയ്യാറായെന്നും ജാസ്മിന്‍ പറയുന്നു. എന്നാല്‍ മതത്തിന്റെ പേരടക്കം ഉപയോഗിച്ച് വിവാഹ മോചനം തടയാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ ഒടുവില്‍ വിവാഹ മോചനം നേടിയെന്നും ജാസ്മിന്‍ പറയുന്നു. ഇത്തവണയും തനിക്ക് വോയ്‌സുണ്ടായിരുന്നില്ലെന്നാണ് ജാസ്മിന്‍ പറയുന്നത്.
21 വയസായപ്പോള്‍ രണ്ടാം വിവാഹത്തിന് വീട്ടുകാര്‍ നിര്‍ബന്ധിച്ചു. വളരെ ഓപ്പണായുള്ള ഒരു പെണ്ണ് കാണാന്‍ വന്നത്. അയാളോട് എല്ലാ കാര്യവും ഞാന്‍ തുറന്നു പറഞ്ഞുവെന്നും ജാസ്മിന്‍ പറയുന്നു. താന്‍ അപ്പോഴും കന്യകയായിരുന്നുവെന്നും ജാസ്മിന്‍ പറയുന്നുണ്ട്. ആ വിവാഹത്തില്‍ താന്‍ സന്തുഷ്ടയായിരുന്നുവെന്നും താന്‍ ഗേ ആണെന്ന് അന്ന് തിരിച്ചറിഞ്ഞിരുന്നില്ലെന്നും ജാസ്മിന്‍ പറയുന്നു. പ്രതീക്ഷയോടെയും സന്തോഷത്തോടെയുമായിരുന്നു ആദ്യരാത്രിയിലേക്ക്് കടന്നത്. എന്നാല്‍ റൂമില്‍ കയറി വന്നപ്പോള്‍ അയാള്‍ ആദ്യം ചെയ്തത് എന്റെ മോന്തയ്ക്ക് ഒരു അടി അടിച്ചതായിരുന്നു. എന്ത്, എങ്ങനെ, എന്തിന് ഒന്നും എനിക്ക് മനസിലായില്ല. നിന്ന നില്‍പ്പില്‍ ഫ്രീസ് ആയി പോയി എന്നാണ് ജാസ്മിന്‍ പറയുന്നത്.
അയാള്‍ ഒരു സാഡി്‌സ്റ്റായിരുന്നുവെന്നും അതായിരുന്നു തന്നെ വിവാഹം കഴിക്കാന്‍ കാരണമെന്നുമാണ് ജാസ്മിന്‍ പറയുന്നത്. കാലുകള്‍ കെട്ടിയിട്ട് അയാള്‍ എന്നെ ക്രൂരമായി ഉപദ്രവിച്ചു. പീഡിപ്പിച്ചുവെന്നാണ് ജാ്‌സ്മിന്‍ പറയുന്നത്. തനിക്ക് പ്രതികരിക്കാന്‍ പോലും വയ്യായിരുന്നുവെന്നും ജാസ്മിന്‍ ഓര്‍ക്കുന്നു. തന്നെ നിരന്തരം മര്‍ദ്ദിക്കുമായിരുന്നുവെന്നും ദേഹത്ത് നീല പാടുകളുണ്ടായിരുന്നുവെന്നും ജാസ്മിന്‍ പറയുന്നു. ബാത്ത്‌റൂമില്‍ വീണതാണെന്നായിരുന്നു ചോദിച്ചവരോട് താന്‍ പറഞ്ഞിരുന്നതെന്നും ജാസ്മിന്‍ പറയുന്നു. പിന്നീട് താന്‍ ഗര്‍ഭിണിയായി. ഇതോടെ അയാളുടെ സ്വഭാവം മാറുമെന്നായിരുന്നു കരുതി. എന്നാല്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞതും അയാള്‍ തന്റെ വയറ്റില്‍ ചവിട്ടുകയായിരുന്നുവെന്നാണ് ജാസ്മിന്‍ പറയുന്നത്.
തുടര്‍ന്ന് താന്‍ കടന്നു പോയത് കഠിനമായിരുന്ന അവസ്ഥകളിലൂടെയാണെന്നാണ് ജാസ്മിന്‍ പറയുന്നത്. കുട്ടി മരിച്ചുവെന്നും സര്‍ജറി വേണ്ടി വന്നുവെന്നുമാണ് ജാസ്മിന്‍ പറയുന്നത്. പിന്നാലെ താന്‍ വിവാഹ മോചനം നേടിയെന്നും താരം പറയുന്നു. ഈ സംഭവങ്ങളോടെ തന്റെ സ്വഭാവമാകെ മാറിയെന്നാണ് ജാസ്മിന്‍ പറയുന്നത്. നേരത്തെ ആരെങ്കിലും ചോദിച്ചാല്‍ തല കുനിച്ചിരുന്ന് എന്താണെന്ന് ചോദിച്ചിരുന്ന താന്‍ പിന്നീട് തലയുയര്‍ത്തി തന്നെ ചോദിക്കാന്‍ തുടങ്ങിയെന്നാണ് ജാ്‌സ്മിന്‍ പറയുന്നത്. പിന്നീടാണ് ജാസ്മിന്‍ ജിമ്മില്‍ ജോയിന്‍ ചെയ്യുന്നതും ബാംഗ്ലൂരില്‍ പോയി ട്രെയിനറായി മാറുന്നതുമെല്ലാം. ഇ്‌പ്പോള്‍ തന്റെ പങ്കാളിയോടൊപ്പം കഴിയുകയാണ് ജാ്‌സ്മിന്‍. ജാസ്മിന്റെ പങ്കാളിയെ നേരത്തെ പ്രൊമോ വീഡിയോയില്‍ കാണിച്ചിരുന്നു.
