Malayalam
അശ്വിൻ പഴയ സായി തന്നെ; ലക്ഷ്മിപ്രിയ ഈ രീതിയിൽ മുന്നോട്ട് പോയാൽ അടിവാങ്ങും ; കിടിലം ഫിറോസിനെ ഓർമ്മിപ്പിക്കുന്ന ആ മത്സരാർത്ഥി; ചവിട്ടിപുറത്താക്കാൻ സാധ്യതയുണ്ട്; ബിഗ് ബോസ് ആദ്യ ദിവസത്തെ പ്രതികരണം!
അശ്വിൻ പഴയ സായി തന്നെ; ലക്ഷ്മിപ്രിയ ഈ രീതിയിൽ മുന്നോട്ട് പോയാൽ അടിവാങ്ങും ; കിടിലം ഫിറോസിനെ ഓർമ്മിപ്പിക്കുന്ന ആ മത്സരാർത്ഥി; ചവിട്ടിപുറത്താക്കാൻ സാധ്യതയുണ്ട്; ബിഗ് ബോസ് ആദ്യ ദിവസത്തെ പ്രതികരണം!
ആരാധകരുടെ കാത്തിരിപ്പിന് അങ്ങനെ വിരാമമായിരിക്കുകയാണ്. ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിന് കൊടിയേറിയിരിക്കുകയാണ്. തുടക്കം തന്നെ കളികൾ മാറിമറിയുകയാണ്.. ആദ്യ ദിവസത്തെ എപ്പിസോഡ് ഫുൾ റിവ്യൂ ഡിസ്‌ക്രിപ്‌ഷനിൽ ഉണ്ട്.. അതുപോലെ വീഡിയോ കണ്ടിട്ട് ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ.. ലൈക്ക് ചെയ്യുക കമെന്റ് ചെയ്യുക..
അപ്പോൾ ബിഗ് ബോസ് പ്രേമികളെ ആവേശത്തിലാക്കിയാണ് പുതിയ സീസണ്‍ ആരംഭിച്ചിരിക്കുന്നത്. ന്യൂ നോര്‍മല്‍ എന്നാണ് പുതിയ സീസണിനെക്കുറിച്ച് ബിഗ് ബോസ് അണിയറ ടീം പറയുന്നത്. ഇത്തവണ അടിമുടി മാറ്റങ്ങളോടെ, കൂടുതല്‍ കളര്‍ഫുള്‍ ആയിരിക്കും ഷോ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. കഴിഞ്ഞ സീസണ്‍ 14 മത്സരാര്‍ഥികളുമായാണ് ആരംഭിച്ചതെങ്കില്‍ ഇക്കുറി ആരംഭത്തില്‍ തന്നെ 17 പേരാണ് ബി?ഗ് ബോസ് വീട്ടിലേക്ക് എത്തിയിരിക്കുന്നത്. മുംബൈയിലാണ് ഇത്തവണ ബിഗ് ബോസ് നടക്കുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണും മുംബൈയിലായിരുന്നു.
അതുകൊണ്ടുതന്നെ ആദ്യ സീസൺ പോലെ ആകട്ടെ എന്നായിരുന്നു പ്രേക്ഷകർ പറഞ്ഞിരുന്നത്. കാരണം മലയാളത്തിൽ വന്നതിൽ വച്ച് ഏറ്റവും നല്ല സീസൺ ആദ്യ സീസൺ ആയിരുന്നു. ഈ സീസൺ ആദ്യ ദിവസം പരിഗണിക്കുമ്പോൾ തന്നെ കഴിഞ്ഞ സീസണുമായി ബന്ധമുള്ളവർ നമുക്ക് മനസിലാക്കാം.. ആദ്യം തന്നെ എല്ലാ പ്രേക്ഷകരും ഒരുപോലെ അഭിപ്രായപ്പെട്ട ഒന്ന്.. ഈ സീസണിലെ അശ്വിൻ കഴിഞ്ഞ സീസണിലെ സായിയെ പോലെ ആണെന്നാണ്.
സായിയും അത്ര ആക്റ്റീവ് ആയി അല്ല വന്നത്. എന്നാൽ സായിയുടെ കഥയും പിന്നീടുള്ള പെരുമാറ്റവും പ്രേക്ഷകർക്ക് ഇടയിൽ സ്ഥാനം കൊടുത്തു.. സായി അന്ന് വീടില്ല എന്ന് പറഞ്ഞ് കരഞ്ഞപോലെയാണ് ഈ സീസണിൽ അശ്വിനും സങ്കടപ്പെട്ടത്.
ഇനി വരുന്ന എപ്പിസോഡ് നോക്കി നമുക്ക് മനസിലാക്കാം അശ്വിൻ മികച്ച മത്സരാർത്ഥി ആകുമോ എന്ന്. അതേസമയം ശാലിനിയെ മലയാളികൾക്ക് വലിയ പരിചയം കാണില്ല.. കഴിഞ്ഞ സീസണിൽ സൂര്യ ജെ മേനോന് കിട്ടിയ സപ്പോർട്ട് ശാലിനിയ്ക്കും പ്രതീക്ഷിക്കാം. കാരണം വസ്ത്രധാരണം ഉൾപ്പടെ സൂര്യയുടേതാണ്. സെന്റിമെന്റൽ ട്രാക്ക് ആണ് ശാലിനിയുടേത് എന്ന് വളരെ വ്യക്തം ആണ്..
ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഡോ . റോബിൻ , അയാളെ നിങ്ങൾ സൂക്ഷിക്കണം. കാരണം കഴിഞ്ഞ സീസണിലെ കിടിലം ഫിറോസ് ആണ് റോബിൻ. എല്ലാവരോടും ഒരു മയത്തിൽ നിന്നിട്ട് അവസാനം ആളുകളെ തമ്മിൽ അടിപ്പിക്കാൻ ഉള്ള സാധ്യത കാണുന്നുണ്ട്. റോബിൻ ആദ്യം തന്നെ കൂട്ടുകൂടാൻ നോക്കുന്നത് അപർണ്ണയോടും സൂരജിനോടുമാണ്.
ഈ രണ്ടുപേരും മലയാളികൾക്ക് പ്രിയപ്പെട്ടവരായി കഴിഞ്ഞു അതാണ് കാര്യം. അപർണ്ണ ഒരു വിദേശി ആയതുകൊണ്ടും അവർ ഏതായാലും അങ്ങോട്ട് പോയി ആരെയും ചൊറിയില്ല എന്ന് തോനുന്നു. പിന്നെ സൂരജ് , സൂരജിനും നല്ല ഒരു ജനപിന്തുണ ഉണ്ടാകും എന്ന് ഡോ . വിശ്വസിക്കുന്നു..
പിന്നെ പറയാതിരിക്കാൻ വയ്യ, ലക്ഷ്മി പ്രിയ കുലസ്ത്രീ ചമഞ്ഞു നടക്കുകയാണ്. എല്ലാവരെയും അടക്കി ഭരിക്കാൻ ശ്രമിക്കുന്ന പോലെയാണ് തോന്നിയത്. അല്പം ഓവർ ആകുന്നുണ്ട്. ഇനി വരും ദിവസങ്ങളിൽ പരദൂഷണ കമ്മറ്റി തുടങ്ങും. അപ്പോൾ അതിലെ ലീഡർ ലക്ഷ്മി പ്രിയ ആകാനുള്ള സാധ്യത കാണുന്നുണ്ട്.
ഒരിക്കൽ കൂടി ബിഗ് ബോസ് സീസൺ ഫോറിലേ മത്സരാർത്ഥികളെ ഒന്നു പരിചയപ്പെടുത്താം.. നവീന്‍ അറയ്ക്കല്‍, ജാനകി സുധീര്‍, ലക്ഷ്മിപ്രിയ, ഡോ.റോബിന്‍ രാധാകൃഷ്ണന്‍, ധന്യ മേരി വര്‍ഗീസ്, ശാലിനി നായര്‍, ജാസ്മിന്‍ എം മൂസ, അഖില്‍ ബി എസ്, നിമിഷ, ഡെയ്‌സി ഡേവിഡ്, റോണ്‍സണ്‍ വിന്‍സെന്റ്, അശ്വിന്‍ വിജയ്, അപര്‍ണ്ണ മള്‍ബറി, സൂരജ് തേലക്കാട്, ബ്ലെസ്‌ലി, ദില്‍ഷ പ്രസന്നന്‍, സുചിത്ര നായര്‍. അപ്പോൾ ഫുൾ എപ്പിസോഡ് റിവ്യൂ കാണാൻ ഡിസ്‌ക്രിപ്‌ഷനിൽ ലിങ്ക് കൊടുത്തിട്ടുണ്ട്.
about bigg boss