Malayalam
പ്രായം റിവേഴ്സ് ഗിയറിലാണെന്ന് തോന്നുന്നു; സ്റ്റൈലിഷ് ഫോട്ടോഷൂട്ടുമായി ബീന ആന്റണി
പ്രായം റിവേഴ്സ് ഗിയറിലാണെന്ന് തോന്നുന്നു; സ്റ്റൈലിഷ് ഫോട്ടോഷൂട്ടുമായി ബീന ആന്റണി
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ സുപരിചിതയായ നടിയാണ് ബീന ആന്റണി. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്.
സ്റ്റൈലിഷ് ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം ബീന ആന്റണി. സ്റ്റൈലിഷ് ലുക്കിലാണ് ബീച്ച് പശ്ചാത്തലമാകുന്ന ചിത്രങ്ങളില്‍ ബീന എത്തുന്നത്.
ആരാധകര്‍ ഇതിനോടകം ചിത്രങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. പ്രായം റിവേഴ്സ് ഗിയറിലാണെന്ന് തോന്നുമെന്നാണ് ആരാധകര്‍ പറയുന്നത്. ബിഗ് സ്ക്രീനില്‍ തിളങ്ങിയിരുന്ന ബീന ഇപ്പോള്‍ മിനിസ്ക്രീനില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.
നിരവധി സിനിമകളില്‍ വേഷമിട്ടെങ്കിലും നടി ഏറെ ശ്രദ്ധിക്കപ്പെടുന്നത് മിനിസ്ക്രീനിലൂടെയാണ്. 1986ല്‍ ഒന്നു മുതല്‍ പൂജ്യം വരെ എന്ന സിനിമയില്‍ ബാലതാരമായി എത്തിയാണ് ബീന ആന്റണി അഭിനയരംഗത്തേക്ക് എത്തുന്നത്.
ഡിഡി മലയാളം ചാനലിലെ ഇണക്കം പിണക്കം എന്ന സീരിയലിലൂടെയാണ് 1992ല്‍ താരം മിനിസ്ക്രീന്‍ രംഗത്ത് സജീവമായത്. അടുത്തിടെ കുടുംബത്തില്‍ ചില പ്രതിസന്ധികള്‍ ഉണ്ടായ ഘട്ടത്തില്‍ ഒപ്പം നിന്ന തങ്ങളുടെ പ്രിയ ആരാധകര്‍ക്ക് നന്ദിയും കുടുംബം അറിയിച്ചിരുന്നു.
