Connect with us

അലീന അമ്പാടി നിശ്ചയം സൂപ്പർ ആയിത്തന്നെ കാണാം; അപർണ്ണയോട് ഈ ക്രൂരത വേണ്ടായിരുന്നു; വിവരങ്ങൾ അറിഞ്ഞ അമ്പാടി ഗജനിയെ തേടി ഇറങ്ങുന്നു; ‘അമ്മ അറിയാതെ അടിപൊളി എപ്പിസോഡ്!

Malayalam

അലീന അമ്പാടി നിശ്ചയം സൂപ്പർ ആയിത്തന്നെ കാണാം; അപർണ്ണയോട് ഈ ക്രൂരത വേണ്ടായിരുന്നു; വിവരങ്ങൾ അറിഞ്ഞ അമ്പാടി ഗജനിയെ തേടി ഇറങ്ങുന്നു; ‘അമ്മ അറിയാതെ അടിപൊളി എപ്പിസോഡ്!

അലീന അമ്പാടി നിശ്ചയം സൂപ്പർ ആയിത്തന്നെ കാണാം; അപർണ്ണയോട് ഈ ക്രൂരത വേണ്ടായിരുന്നു; വിവരങ്ങൾ അറിഞ്ഞ അമ്പാടി ഗജനിയെ തേടി ഇറങ്ങുന്നു; ‘അമ്മ അറിയാതെ അടിപൊളി എപ്പിസോഡ്!

ഒരു സസ്പെൻസ് ഞാൻ ഇവിടെ പറയാം.. എന്നാൽ ബാക്കിയൊക്കെ ഇന്ന് അതിലും വലിയ സസ്പെൻസ് ആണ്.. അമ്മയറിയാതെ സീരിയൽ മറ്റു സീരിയലിൽ നിന്നും വേറിട്ടുനിന്നത് ഇതിന്റെ കഥയിലെ ത്രില്ല് കൊണ്ടാണ്. സ്ഥിരമായി ത്രില്ലടിപ്പിക്കുന്ന കഥാഗതിയും സസ്പെൻസും ഫൈറ്റും എല്ലാമായിരുന്നു ‘അമ്മ അറിയാതെ പരമ്പരയിലെ പ്രത്യേകത ആയിട്ട് ഉണ്ടായിരുന്നത്.

എന്നാൽ അഞ്ഞൂറ് എപ്പിസോഡ് പിന്നിട്ട സമയത്തും പ്രേക്ഷകർ ഒരു പരാതി പറഞ്ഞിരുന്നു. പരമ്പര പഴയപോലെ ത്രില്ലിംഗ് അല്ല, പകരം വിനീത് അപർണ്ണ കഥ ഒരു ലോജിക്കും ഇല്ലാതെ കാണിക്കുന്നുണ്ട് എന്നായിരുന്നു. വിനീത് എന്ന മരുമകൻ കഥാപാത്രത്തെ അനാവശ്യമായി പുകഴ്ത്തുന്നത് ഒരു ‘അമ്മ അറിയാതെ പ്രക്ഷകർക്കും ഇഷ്ടപ്പെട്ടിരുന്നില്ല.

എന്നാൽ ആ ട്രാക്ക് അവസാനിക്കുകയാണ്. ഇന്നിപ്പോൾ ഗജനി അപർണ്ണയെ തട്ടിക്കൊണ്ട് പോയിരിക്കുന്നതാണ് കഥയിലെ വിഷയം. ഇതോടെ അവസാനമാകുന്നത് വിനീത് അപർണ്ണ ഒളിച്ചുകളി പ്രേമമാണ്. ഇന്ന് ചിന്തിക്കുമ്പോൾ അപർണ്ണയെ മിസ് ആയി എന്നറിഞ്ഞിട്ടും ആ വിവാഹ നിശ്ചയം നടക്കാൻ കാരണമായത് അപർണ്ണ ആദ്യം മുതൽ മാറിനിൽക്കും എന്ന് പറഞ്ഞതാണ്.

അങ്ങനെ ആക്കിയെടുക്കാൻ വേണ്ടി ആകും വിനീത് അപർണ്ണ കഥ ഇത്രത്തോളം വലിച്ചു നീട്ടി കാണിക്കേണ്ടി വന്നത്. അല്ലായിരുന്നെങ്കിൽ ഇപ്പോൾ ഗജനിയും സച്ചിയും ചോദിക്കും പോലെ നമ്മളും ചോദിക്കുമായിരുന്നു ഇതെന്താ അപർണ്ണ മഹാദേവന്റെ സ്വന്തം മകൾ അല്ലെ? ഒറ്റ മകൾ ആയിരുന്നിട്ടു കൂടി മകൾ മിസിങ് ആയപ്പോൾ അന്വേഷിക്കുന്നില്ലല്ലോ? അങ്ങനെ ഒക്കെ..

ഏതായാലും ഇന്നത്തെ എപ്പിസോഡ് വളരെ ഷാർപ്പ് ആയിരുന്നു. അപർണ്ണയെ കാണിക്കുന്നുണ്ട്, അപർണ്ണയുടെ അവസ്ഥ വളരെ മോശമാണ്..എന്നിട്ടുപോലും അപർണ്ണ ശക്തമായി സച്ചിയേയും ഗജനിയെയും എതിർക്കുന്നുണ്ട്. അത് എന്തിനെന്ന് ഇന്ന് എപ്പിസോഡ് കാണുമ്പോൾ നിങ്ങൾക്ക് മനസിലാകും.

ഇതെല്ലം ഇന്നത്തെ എപ്പിസോഡിൽ ത്രില്ലെർ പാർട്ട് ആണെങ്കിൽ ഇന്നത്തെ എപ്പിസോഡിലെ നല്ല ഒരു മുഹൂർത്തം അലീന അമ്പാടി മോതിരമാറ്റ ചടങ്ങ് ആണ്. അതു നടക്കുമെന്നും അതിന്റെ സൂചനയും ഞാൻ ഇന്നലെ താനെന്ന പറഞ്ഞിരുന്നു. പക്ഷെ ശേഷം സംഭവിക്കുന്നത് അതി നിർണ്ണായകമായ സംഭവം ആണ്. എന്നാൽ നമ്മൾ എല്ലാവരും കാണാൻ കാത്തിരിക്കുന്ന ഒരു സീൻ , ഈ വിവരങ്ങൾ അറിയുന്നതോടെ അമ്പാടി ഓടിപ്പോകുന്നതാണ്.. ഗജനിയെ തകർക്കാൻ , സച്ചിയേ നേർക്കുനേർ നിന്ന് ചോദ്യം ചെയ്യാൻ അമ്പാടി അർജുനൻ എത്തിക്കഴിഞ്ഞു..

about amma ariyathe

More in Malayalam

Trending

Recent

To Top