യുവ നടന് ധ്രുവന് വിവാഹിതനായി,വധു അഞ്ജലി; വിവാഹ ചിത്രങ്ങൾ വൈറൽ
Published on
ക്വീൻ സിനിമയിലെ ബാലു എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ യുവ നടന് ധ്രുവന് വിവാഹിതനായി. അഞ്ജലിയാണ് വധു. പാലക്കാട് വച്ചു നടന്ന വിവാഹത്തില്‍ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. നവദമ്പതികളുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ തരംഗമാണ്.
ചെറു വേഷങ്ങളിൽ തുടങ്ങി പിന്നീട് മലയാളസിനിമയുടെ യുവതാരനിരയിലേക്ക് ഇടിച്ചുകയറിയ താരമാണ് ധ്രുവൻ. ക്വീൻ എന്ന ഒറ്റ സിനിമ മതിയാകും ധ്രുവൻ എന്ന നടനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ. ജൂനിയർ ആർട്ടിസ്റ്റായി ആരംഭിച്ച കരിയറാണ് ധ്രുവന്റേത്. പിന്നീട് പല വേഷങ്ങളിലൂടെ മലയാളം പ്രേക്ഷകർക്ക് മുൻപിലെത്തിയ ധ്രുവന് തന്റെ പ്രതിഭ തെളിയിച്ചു. ചിൽഡ്രൻസ് പാർക്ക്, ഫൈനൽസ്, വലിമൈ, ആറാട്ട് എന്നിവയാണ് ധ്രുവന് അഭിനയിച്ച പ്രധാന ചിത്രങ്ങൾ
Continue Reading
You may also like...
Related Topics:Actor
