Malayalam
തമിഴ് ഓഡിയന്‍സ് കുറച്ചുകൂടി ഓപ്പണ്‍ ആയി ഒപ്പീനിയന്‍സ് പറയും; അവര്‍ കുറച്ചുകൂടി ഇന്റന്‍സ് ആണ്, ഇമോഷന്‍സ് എല്ലാം പുറത്തുകാണിക്കും; മലയാളികള്‍ പക്ഷെ അങ്ങനെയല്ല; അനിഘ പറയുന്നു!
തമിഴ് ഓഡിയന്‍സ് കുറച്ചുകൂടി ഓപ്പണ്‍ ആയി ഒപ്പീനിയന്‍സ് പറയും; അവര്‍ കുറച്ചുകൂടി ഇന്റന്‍സ് ആണ്, ഇമോഷന്‍സ് എല്ലാം പുറത്തുകാണിക്കും; മലയാളികള്‍ പക്ഷെ അങ്ങനെയല്ല; അനിഘ പറയുന്നു!
ബാലതാരമായി മലയാള സിനിമയിലെത്തി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ച താരമാണ് അനിഘ സുരേന്ദ്രന്‍. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, നയന്‍താര തുടങ്ങി വലിയ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാനായതും അനിഘയുടെ കരിയറിലെ വലിയ നേട്ടമാണ്.
മലയാളത്തിന് പുറമെ തമിഴിലും സജീവമാണ് അനിഘ.
സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനെ കുറിച്ചും ഇത്ര ചെറുപ്പത്തിലേ നായികയായി അഭിനയിക്കാന്‍ താത്പര്യമില്ലാത്തതിനെ കുറിച്ചുമെല്ലാം പറയുകയാണ് അനിഘ. ഒപ്പം പ്രണയത്തെ കുറിച്ചും മലയാളത്തില്‍ തനിക്ക് ക്രഷ് തോന്നിയ നടന്‍മാരെ കുറിച്ചുമെല്ലാം ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അനിഘ സംസാരിക്കുന്നുണ്ട്.
അനിഘ ഭയങ്കര ഹോട്ടാണെന്ന് ആരെങ്കിലും പറയുന്നത് കേട്ടിട്ട് വിഷമം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലും ഇല്ലെന്നായിരുന്നു താരത്തിന്റെ മറുപടി. തന്നെ കുറേ പേര്‍ ക്യൂട്ടെന്നും ഹോട്ടെന്നും ഒക്കെ പറയാറുണ്ടെന്നും തന്നെ സംബന്ധിച്ച് രണ്ടും കോംപ്ലിമെന്റാണെന്നും അനിഘ പറയുന്നു.
വിഷമിപ്പിച്ച ഏതെങ്കിലും ഗോസിപ്പുകള്‍ ഉണ്ടോ എന്ന ചോദ്യത്തിന് അത്ര വലിയ ഗോസിപ്പുകളൊന്നും തന്നെ കുറിച്ച് കേട്ടില്ലെന്നും എങ്കിലും തന്റെ ഒരു അടുത്ത സുഹൃത്തിനേയും തന്നേയും ചേര്‍ത്തുള്ള ഒരു ന്യൂസ് കേട്ടപ്പോള്‍ ദേഷ്യം വന്നെന്നും താരം പറഞ്ഞു.ഏതെങ്കിലും സെലിബ്രറ്റിയോട് എപ്പോഴെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് പ്രണയമോ അതൊരു ‘ഇന്റന്‍സ് വേഡ്'( തീവ്രമായ വാക്ക്) അല്ലേ എന്നായിരുന്നു അനിഘയുടെ മറുപടി. ‘ക്രഷ് ഒക്കെ തോന്നിയിട്ടുണ്ട്. സത്യം പറഞ്ഞാല്‍ കുറേ പേരുണ്ട്. ഈ ജനറേഷനില്‍ ടൊവിനോയെ പേഴ്‌സണലി ഭയങ്കര ഇഷ്ടമാണ്,’ അനിഘ പറയുന്നു.
സ്വന്തം പേര് ഗൂഗിളില്‍ സര്‍ച്ച് ചെയ്ത് നോക്കിയ സമയം ഉണ്ടെന്നും മറ്റുള്ളവര്‍ തന്നെ കുറിച്ച് എന്തൊക്കെയാണ് പറയുന്നത് എന്നറിയായിരുന്നു അതെന്നും താരം പറയുന്നു. ഒരിക്കല്‍ അനിഘ സുരേന്ദ്രന്‍ എന്ന് സര്‍ച്ച് ചെയ്തപ്പോള്‍ എന്റെ വെയ്‌റ്റൊക്കെ വന്നു. അത് കറക്ടായിരുന്നു. അത് എങ്ങനെ കിട്ടിയെന്ന് ഓര്‍ത്ത് അത്ഭുതപ്പെട്ടിട്ടുണ്ട്. കാരണം ഞാന്‍ ഇതുവരെ ആരോടും അത് പറഞ്ഞിട്ടില്ല, താരം പറഞ്ഞു.സിനിമയില്‍ നിന്നും പുറത്തുനിന്നും പ്രൊപ്പോസലുകള്‍ വരാറുണ്ടോ എന്ന ചോദ്യത്തിന് ചില സുഹൃത്തുക്കള്‍ തന്നെ പ്രൊപ്പോസ് ചെയ്ത സമയമുണ്ടായിട്ടുണ്ടെന്നും പഠനവും ഷൂട്ടുമായി പോകുമ്പോള്‍ ഇത്തരം റിലേഷന്‍ഷിപ്പുകള്‍ക്കൊന്നും സമയമില്ലെന്നും നിര്‍ഭാഗ്യവശാല്‍ ഇപ്പോഴും സിംഗിളായി തുടരുകയാണെന്നുമായിരുന്നു ചിരിച്ചുകൊണ്ടുള്ള അനിഘയുടെ മറുപടി.
തമിഴ് സിനിമയില്‍ നിന്നും വരുന്ന ഓഫറുകളെ കുറിച്ചും നായിക കഥാപാത്രമാകാനുള്ള മടിയെ കുറിച്ചുമെല്ലാം താരം അഭിമുഖത്തില്‍ പറഞ്ഞു.തമിഴ് സിനിമയില്‍ നിന്നും നിരവധി ഹീറോയിന്‍ റോളുകള്‍ വരുന്നുണ്ട്. എന്നാല്‍ പലതും എനിക്ക് യോജിച്ചതായി തോന്നുന്നില്ല. ഇത്ര ചെറുപ്പത്തിലേ ഹീറോയിന്‍ ആയി അഭിനയിക്കണമെന്ന് ആഗ്രഹമില്ല. പിന്നെ ഹീറോയിന്‍ എന്നതിനേക്കാള്‍ മൂവി സെലക്ട് ചെയ്യുമ്പോള്‍ ഞാന്‍ ക്യാരക്ടറിനാണ് പ്രധാന്യം കൊടുക്കാറ്. തമിഴില്‍ ഇതുവരെ ഹീറോയിനായിട്ടുള്ള മൂവികളൊന്നും ഞാന്‍ കമ്മിറ്റ് ചെയതിട്ടില്ല, അനിഘ പറഞ്ഞു. മലയാളി ഓഡിയന്‍സിനേക്കാള്‍ സ്‌നേഹം തമിഴ് ഓഡിയന്‍സിന് ആണെന്ന് തോന്നിട്ടില്ലേ എന്ന ചോദ്യത്തിന് മലയാളി ഓഡിയന്‍സിന് സ്‌നേഹം കുറഞ്ഞിട്ടില്ലെന്നും എന്നാല്‍ അവര്‍ അത് എക്‌സ്പ്രസ് ചെയ്യുന്ന രീതിയിലെ വ്യത്യാസമാണെന്നും അനിഘ പറഞ്ഞു. തമിഴ് ഓഡിയന്‍സില്‍ നിന്ന് കുറച്ചുകൂടി ഓപ്പണ്‍ ആയി ഒപ്പീനിയന്‍സ് പറയും. അവര്‍ കുറച്ചുകൂടി ഇന്റന്‍സ് ആണ്. ഇമോഷന്‍സ് എല്ലാം പുറത്തുകാണിക്കും. മലയാളികള്‍ പൊതുവെ അങ്ങനെയല്ല, അനിഘ പറഞ്ഞു.
about anikha