കല്യാണം കഴിക്കുന്നത് ഒക്കെ കൊള്ളാം, പക്ഷെ ഇപ്പോള്‍ അനുഭവിയ്ക്കുന്ന മനസമാധാനം ഉണ്ടാവില്ല, ബുദ്ധിപരമായി നീങ്ങിയാല്‍ അഡ്ജസ്റ്റ് ചെയ്ത് പോകാം ; കരുണ്‍ മാത്യു ഇപ്പോഴും അവിവാഹിതനായി കഴിയുന്നതിന്റെ യഥാര്‍ത്ഥ കാരണം!
കല്യാണം കഴിക്കുന്നത് ഒക്കെ കൊള്ളാം, പക്ഷെ ഇപ്പോള്‍ അനുഭവിയ്ക്കുന്ന മനസമാധാനം ഉണ്ടാവില്ല, ബുദ്ധിപരമായി നീങ്ങിയാല്‍ അഡ്ജസ്റ്റ് ചെയ്ത് പോകാം ; കരുണ്‍ മാത്യു ഇപ്പോഴും അവിവാഹിതനായി കഴിയുന്നതിന്റെ യഥാര്‍ത്ഥ കാരണം!
കല്യാണം കഴിക്കുന്നത് ഒക്കെ കൊള്ളാം, പക്ഷെ ഇപ്പോള്‍ അനുഭവിയ്ക്കുന്ന മനസമാധാനം ഉണ്ടാവില്ല, ബുദ്ധിപരമായി നീങ്ങിയാല്‍ അഡ്ജസ്റ്റ് ചെയ്ത് പോകാം ; കരുണ്‍ മാത്യു ഇപ്പോഴും അവിവാഹിതനായി കഴിയുന്നതിന്റെ യഥാര്‍ത്ഥ കാരണം!
നൈന്റീസ് കിഡ്സിന്റെ ഏറ്റവും വലിയ നൊസ്റ്റാള്‍ജിയയില്‍ ഒന്നാണ് ഏഷ്യനെറ്റ് പ്ലസ് ചാനലിലെ ഫ്രഷ് ആന്റ് ലൈവ്, മിസ്റ്റ് പോലുള്ള ഷോകള്‍. അസാധ്യമായി ഇംഗ്ലീഷ് സംസാരിച്ച്, നെഞ്ച് കാണിച്ച് വരുന്ന ചേട്ടനോട് അന്നത്തെ കുട്ടികള്‍ക്ക് തോന്നിയ ഇഷ്ടം ഒന്നും മറ്റൊരു അവതാരകനും കിട്ടിയിട്ടില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം കരുണ്‍ മാത്യു എന്ന ആ അവതരാകനെ കാണുമ്പോള്‍ ഒരുപാട് ഓര്‍മകളാണ് പിറകോട്ട് വലിയ്ക്കുന്നത്. അവതാരകനായുള്ള ജീവിതത്തില്‍ നിന്നെല്ലാം ചെറിയ ബ്രേക്ക് എടുത്ത് ഇപ്പോള്‍ ബിസിനസ്സില്‍ തിരക്കിലാണ് കരുണ്‍.
ഒരു കാലത്ത് ആരാധികമാരുടെ മനം കവര്‍ന്ന കരുണ്‍ മാത്യു ഇപ്പോഴും സിംഗില്‍ ലൈഫ് തുടര്‍ന്ന് കൊണ്ടിരിയ്ക്കുകയാണ്. പ്രണയം ഒക്കെ ഉണ്ടായിരുന്നു പക്ഷെ ഒന്നും വര്‍ക്ക് ആയില്ല എന്നാണ് കരുണ്‍ പറയുന്നത്. വിവാഹം ചെയ്യാനുള്ള താത്പര്യം ഒക്കെയുണ്ട്. പക്ഷെ മനപൂര്‍വ്വം കുഴിയില്‍ ചെന്ന് ചാടേണ്ടല്ലോ. കല്യാണം കഴിക്കുന്നത് ഒക്കെ കൊള്ളാം, പക്ഷെ ഇപ്പോള്‍ അനുഭവിയ്ക്കുന്ന മനസമാധാനം ഉണ്ടാവില്ല, ബുദ്ധിപരമായി നീങ്ങിയാല്‍ അഡ്ജസ്റ്റ് ചെയ്ത് പോകാം എന്നാണ് അപ്പന് കരുണിന് കൊടുത്ത ഉപദേശമത്രെ
കല്യാണം കഴിക്കുന്നതിന് ഞാന്‍ ഒരിക്കലും എതിരല്ല. കുറച്ച് സഹന ശക്തിയുള്ള പെണ്‍കുട്ടി ആയിരിക്കണം എന്ന് മാത്രം. കാര്യങ്ങള്‍ മനസ്സിലാക്കുന്ന ആളായിരിക്കണം. പാര്‍ട്ണറുടെ കാര്യത്തില്‍ അമിതമായി ഇടപെടാന്‍ പാടില്ല. ഞാന്‍ അവരെ ഒരിക്കലും വില കുറച്ച് പറയുന്നതല്ല. ഒരു സ്ത്രീ എന്ന് പറഞ്ഞാല്‍ കുടുംബത്തിലെ അവിഭാജ്യ ഘടകമാണ്. അവരില്ലാതെ നമുക്ക് അതിജീവിയ്ക്കാന്‍ കഴിയില്ല- കരുണ്‍ പറഞ്ഞു.
പെട്ടന്ന് ആണ് അപ്പന് ഒരു ഹാര്‍ട്ട് പേഷ്യന്റെ ആയത്. പിന്നെ ഞാന്‍ കരുതി ഇനി കുറച്ച് കാലം അപ്പനെ നോക്കി ജീവിയ്ക്കാം എന്ന്. ഞാന്‍ കുഞ്ഞ് ആയിരുന്ന കാലത്ത് അപ്പന് കൂള്‍ ഡാഡി ആയിരുന്നു. പിന്നെ കുറച്ച് കാലം റഫ് ആന്റ് ടഫ് ആയി. ഹാര്‍ട്ട് പേഷ്യന് ആയ ശേഷം വീണ്ടും സോഫ്റ്റ് ആയി. പൊതുവെ ഹാര്‍ട്ട് പേഷ്യന്റ്സിന് നമ്മള് ഒരുപാട് നിയന്ത്രണങ്ങള്‍ വയ്ക്കും. അത് കഴിക്കരുത് ഇത് കഴിക്കരുത് എന്നൊക്കെ പറയുമ്പോള്‍ അവര്‍ക്ക് ത്നനെ ജീവിതം മടുക്കും. എന്‍ജിനിയറിങ് ലൈഫിലേക്ക് അപ്പനെ കൊണ്ടു പോകുന്നതാണ് നല്ലത് എന്ന് അപ്പന്റെ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. ആ വഴിയിലാണ് ഞാനും അപ്പനെ ട്രീറ്റ് ചെയ്തത്. അതോടെ ഞങ്ങള്‍ നല്ല ഫ്രണ്ട്സ് ആയി.
ബിഗ്ഗ് ബോസ് മലയാളത്തിന്റെ ഏറ്റവും ആദ്യത്തെ സീസണില്‍ എനിക്ക് ക്ഷണം ലഭിച്ചിരുന്നു. എനിക്ക് താത്പര്യ കുറവ് ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ അപ്പന് ഇഷ്ടമുണ്ടായിരുന്നില്ല. തുടര്‍ന്ന് രണ്ടും മൂന്നും സീണിലും എല്ലാം വിളിച്ചിരുന്നു. ക്യാമറയ്ക്ക് പിന്നില്‍ ഞാന്‍ പ്രവൃത്തിയ്ക്കുന്നതിന് അപ്പന് വിരോധമില്ല. മത്സരാര്‍ത്ഥിയായാല്‍ പോയാല്‍ വീട്ടില്‍ കയറ്റില്ല എന്ന ലൈനിലായിരുന്നു അപ്പന്.
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...