Malayalam
സര്‍ജറി കഴിഞ്ഞ് അഞ്ച് ദിവസമായി; ചെറിയാരു സര്‍ജറിയായിരുന്നു, ഇപ്പോള്‍ സുഖം പ്രാപിക്കുന്നുവെന്നും ശില്പ ബാല
സര്‍ജറി കഴിഞ്ഞ് അഞ്ച് ദിവസമായി; ചെറിയാരു സര്‍ജറിയായിരുന്നു, ഇപ്പോള്‍ സുഖം പ്രാപിക്കുന്നുവെന്നും ശില്പ ബാല
ഓര്‍ക്കുക വല്ലപ്പോഴും എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് ശില്പ ബാല. വളരെ കുറച്ച് കാലം കൊണ്ട് തന്നെ ജനപ്രീതി സ്വന്തമാക്കിയ അവതാരക കൂടിയാണ് ശില്പ ബാല. യുവേഴ്സ് ട്രൂലി ശില്പ ബാല എന്ന പേരിലാണ് താരം യുട്യൂബ് ചാനല്‍ ആരംഭിച്ചിരിക്കുന്നത്.
ഇപ്പോള്‍ താനൊരു സര്‍ജറിക്ക് വിധേയമായതിനെ കുറിച്ചാണ് ശില്പ ബാല തന്റെ സോഷ്യല്‍മീഡിയ വഴി അറിയിച്ചിരിക്കുന്നത്. വളരെ ചെറിയ സര്‍ജറിയായിരുന്നുവെന്നും താനിപ്പോള്‍ സുഖം പ്രാപിച്ച് വരികയാണെന്നും ശില്പ ബാല കുറിച്ചു. സര്‍ജറിയെ കുറിച്ച് അറിഞ്ഞും കേട്ടും നിരവധി പേര് തനിക്ക് മെസേജുകള്‍ നിരന്തരമായി അയച്ചിരുന്നുവെന്നും ശില്പ ബാല പറയുന്നു.
ചെറിയാരു സര്‍ജറിയായിരുന്നു. ഇപ്പോള്‍ അതില്‍ നിന്നും മുക്തമായികൊണ്ടിരിക്കുകയാണ്. വീണ്ടും വീഡിയോകള്‍ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഒരുപാട് മെസേജുകള്‍ എനിക്ക് സര്‍ജറിയാണെന്ന് അറിഞ്ഞപ്പോള്‍ ലഭിച്ചിരുന്നു. നിങ്ങളെല്ലാം എന്റെ കുടുംബത്തിന്റെ ഭാ?ഗമായതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഞാന്‍ ഒരുപാട് മെച്ചപ്പെട്ടിരിക്കുന്നു.
ഇപ്പോള്‍ അഞ്ച് ദിവസമായിരിക്കുന്നു. എല്ലാം നന്നായി പോകുന്നു. കൈകള്‍ക്കായിരുന്നു സര്‍ജറി. രണ്ട് ദിവസം കൂടി കഴിഞ്ഞാല്‍ വീണ്ടും നൃത്തം ചെയ്ത് തുടങ്ങാം. നിങ്ങള്‍ എനിക്ക് നല്കിയ സ്നേഹത്തിന് ഒരുപാട് നന്ദി അറിയിക്കുന്നു. സര്‍ജറി കഴിഞ്ഞ ശേഷം ഭര്‍ത്താവാണ് കാര്യങ്ങള്‍ നോക്കിയത്. ജങ്ക് ഫുഡ്സ് വാങ്ങി നല്‍കിയാണ് അദ്ദേഹം എന്നെ ശുശ്രൂഷിച്ചത് എന്നോര്‍ക്കുമ്പോള്‍ ഭയം തോന്നുന്നു. ഒരു തവണ മാത്രമാണ് എന്നത് കൊണ്ട് കുഴപ്പമില്ല’ ശില്പ ബാല കുറിച്ചു.
