നിരവധി ചിത്രങ്ങളിലൂടെ തെന്നിന്ത്യയിലാകെ തിളങ്ങി നില്ക്കുന്ന താരമാണ് നിക്കി ഗല്‍റാണി. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് താരത്തിന്റെ വിവാഹം ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ നിക്കിയുടെയും ആദിയുടെയും വിവാഹനിശ്ചയം കഴിഞ്ഞുവെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.
അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത രഹസ്യമായ ചടങ്ങായിരുന്നു വിവാഹനിശ്ചയമെന്നും ഉടന്‍ തന്നെ ഇരുവരും വിവാഹിതരാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവന് മര്യാദരാമന്, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, രാജമ്മ @യാഹു തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിരുന്നു.
അന്യഭാഷാ താരമാണെങ്കിലും മലയാളം ഇരുകൈയ്യും നീട്ടിയാണ് ഈ താരത്തെ സ്വീകരിച്ചത്. ബംഗ്ലൂരില്‍ ജനിച്ച നിക്കി ഫാഷന്‍ ഡിസൈന്‍ പഠനം പൂര്‍ത്തിയാകിയ ശേഷം മോഡലിംഗ് രംഗത്ത് എത്തിയ നിക്കി, തമിഴ് ചിത്രമായ പയ്യയുടെ കന്നഡ റീമേക്കിലൂടെ ആണ് സിനിമ ലോകത്തേക്ക് കടന്നു വരുന്നത്.
മൂത്ത സഹോദരിയായ സഞ്ജന അറിയപ്പെടുന്ന മോഡലും അഭിനേത്രിയുമാണ്. ബുള്ളറ്റ് മോട്ടോര്‍സൈക്കിള്‍ അതിവേഗത്തില്‍ ഓടിക്കുന്നതില്‍ വിദഗ്ദ്ധയായ നിക്കി സൂപ്പര്‍ ബൈക്കുകളും ഓടിക്കും
മലയാളത്തിലൂടെയാണ് നിക്കി ഗല്‍റാണി സിനിമയിലെത്തിയത്. 2014-ല്‍ പുറത്തിറങ്ങിയ 1983 എന്ന സിനിമയില്‍ മഞ്ജുള എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് നിക്കി മലയാള സിനിമാ ലോകത്തേക്ക് കടന്നുവന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ നായികയായി.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...