Connect with us

രാമൻപിള്ളയുടെ ശ്രമങ്ങൾ പാളി, തയ്യാറാക്കിയത് വമ്പൻ ചോദ്യാവലി,ആ ചോദ്യങ്ങൾക്ക് മുന്നിൽ വിയർക്കും! സംഭവിക്കാൻ പോകുന്നത്

News

രാമൻപിള്ളയുടെ ശ്രമങ്ങൾ പാളി, തയ്യാറാക്കിയത് വമ്പൻ ചോദ്യാവലി,ആ ചോദ്യങ്ങൾക്ക് മുന്നിൽ വിയർക്കും! സംഭവിക്കാൻ പോകുന്നത്

രാമൻപിള്ളയുടെ ശ്രമങ്ങൾ പാളി, തയ്യാറാക്കിയത് വമ്പൻ ചോദ്യാവലി,ആ ചോദ്യങ്ങൾക്ക് മുന്നിൽ വിയർക്കും! സംഭവിക്കാൻ പോകുന്നത്

തിങ്കളാഴ്ച ഏറെ നിർണ്ണായകം… ചോദ്യം ചെയ്യലിനായി ക്രൈം ബ്രാഞ്ചിന് മുന്നിലേക്ക് ദിലീപ് വീണ്ടും. കഴിഞ്ഞ പ്രാവശ്യത്തെ ചോദ്യംചെയ്യൽ അതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവവികാസങ്ങൾ എല്ലാം നാം കണ്ടതാണ്. അത്തരത്തിൽ വീണ്ടും ക്രൈംബ്രാഞ്ചിനു മുന്നിലേക്ക് എത്തുകയാണ് ദിലീപ്. തുടരന്വേഷണവുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ നിര്‍ണ്ണായകമായ പലവിവരങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ചോദ്യംചെയ്യൽ നടക്കുക.

ദിലീപിനെ ചോദ്യം ചെയ്യാന്‍ വിപുലമായ ചോദ്യാവലിയാണ് അന്വേഷണ സംഘം ഒരുക്കിയിരിക്കുന്നത്. ഡിജിറ്റല്‍ തെളിവുകളുമായി ബന്ധപ്പെട്ടായിരിക്കും ചോദ്യം ചെയ്യല്‍. കേസ് അന്വേഷണത്തിന്‍റെ രണ്ടാംഘട്ട ചോദ്യം ചെയ്യലാണ് തിങ്കളാഴ്ച നടക്കാനിരിക്കുന്നത്.എസ്.പി സോജന്‍റെയും ഡി.വൈ.എസ്.പി ബൈജു പൗലോസിന്‍റെയും നേതൃത്വത്തിലുള്ള സംഘമാകും ദിലീപിനെ ചോദ്യം ചെയ്യുക.

വധ ഗൂഢാലോചനാ കേസ് അന്വേഷണം ഒരു ഭാഗത്ത് പുരോഗമിക്കവെയാണ് നടിയെ ആക്രമിച്ചെന്ന ആദ്യ കേസില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്. തിങ്കളാഴ്ച ആലുവ പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യുക. രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് വിശദമായ ചോദ്യാവലി ക്രൈംബ്രാഞ്ച് തയ്യാറാക്കി വരികയാണ്. സംവിധായകന്‍ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളും കൈമാറിയ വീഡിയോ തെളിവുകളും ബന്ധപ്പെട്ടായിരിക്കും ചോദ്യം ചെയ്യല്‍. പൊലീസ് ശേഖരിച്ച ഡിജിറ്റല്‍ തെളിവുകള്‍ കൂടി ചോദ്യം ചെയ്യലിനായി ഉപയോഗിക്കും.

ദിലീപിന്‍റെ ഫോണില്‍ നിന്ന് ചില വിവരങ്ങള്‍ മായ്ച്ചതായും അത് ഫോറൻസിക് സംഘം കണ്ടെത്തിയതായും ക്രൈംബ്രാഞ്ച് അവകാശപ്പെടുന്നുണ്ട്. ദിലീപിന് പുറമേ കൂടുതല്‍‌ ആളുകളെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്തേക്കും. നടിയെ ആക്രമിച്ചെന്ന കേസില്‍ നാല് വർഷത്തിന് ശേഷമാണ് ദിലീപിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. കേസില്‍ തുടരന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍. ഏപ്രില്‍ 15 വരെയാണ് കോടതി തുടരന്വേഷണത്തിന് സമയം അനുവദിച്ചിരിക്കുന്നത്.

ചോദ്യം ചെയ്യലിന് ദിലീപിനോട് ഈ മാസം ഇരുപത്തിനാലാം തീയതി ഹാജരാകാനായിരുന്നു നിർദേശം നൽകിയത്. എന്നാല്‍ നേരത്തെ നിശ്ചയിച്ച പ്രകാരം 24 ന് സംസ്ഥാനത്തിന് പുറത്തേക്ക് ഒരു യാത്രയുണ്ടെന്നും അതിനാല്‍ മറ്റൊരു ദിവസം നല്‍കണമെന്നും ദിലീപ് അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് 28 ന് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടത്.





അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ കൂടുതൽ വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പകര്‍പ്പെടുക്കാന്‍ പോലും അനുവാദമില്ലാത്ത സുപ്രധാന കോടതി രേഖകൾ ദിലീപിന്റെ കൈയ്യിലുണ്ടായിരുന്നെന്ന വിവരം റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അതീവ രഹസ്യരേഖകള്‍ കേസില്‍ പ്രതിയായ ദിലീപിന്റെ മൊബൈലിലെത്തിയത് ഫോറന്‍സിക് വിദഗ്ധര്‍ ശാസ്ത്രീയ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. വാട്‌സാപ്പ് വഴിയാണ് ദിലീപിന് രേഖകള്‍ ലഭിച്ചത്. ദിലീപിന്റെ ഫോണില്‍ നിന്നും മാറ്റപ്പെട്ട കോടതി രേഖകള്‍ ഫോറന്‍സിക് സംഘം വീണ്ടെടുത്തു. കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെ ഫോണിലേക്ക് കോടതിയില്‍ നിന്നും രഹസ്യ രേഖകള്‍ എത്തിയെന്ന വിവരം പൊലീസ് തന്നെ സ്ഥിരീകരിച്ചത് വന്‍ വഴിത്തിരിവുകള്‍ക്ക് ഇടയാക്കിയേക്കും.

More in News

Trending

Recent

To Top