നിരവധി ചിത്രങ്ങളിലൂടെ നടനായും നിര്‍മ്മാതാവായും മലയാളികള്‍ക്ക് പ്രിയങ്കരനായ താരമാണ് ആന്റണി പെരുമ്പാവൂര്‍. ഇപ്പോഴിതാ താരം പങ്കുവെച്ച പോസ്റ്റാണ് വൈറലായി മാറുന്നത്.
37ാമത് ലൊസാഞ്ചലസ് മാരത്തോണില്‍ താരമായിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യ ശാന്തി ആന്റണി. ആറ് മണിക്കൂര്‍ 27 മിനിറ്റില്‍ 42 കിലോമീറ്ററാണ് ശാന്തി പൂര്‍ത്തിയാക്കിയത്. പ്രത്യേക പരിശീലനങ്ങള്‍ ഒന്നും തന്നെ ഇല്ലാതെയാണ് ഈ നേട്ടം.
ആന്റണി പെരുമ്പാവൂരും സന്തോഷം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ’37-ാമത് ലൊസാഞ്ചലസ് മാരത്തണ്‍ ആറ് മണിക്കൂര്‍ 27 മിനിറ്റ് കൊണ്ട് പൂര്‍ത്തിയാക്കിയ എന്റെ പ്രിയപ്പെട്ട ശാന്തിയ്ക്ക് അഭിനന്ദനങ്ങള്‍’, എന്നാണ് ആന്റണി പെരുമ്പാവൂര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.
മകള്‍ അനിഷ ആന്റണിയുടെ ഭര്‍ത്താവ് എമില്‍ വിന്‍സന്റിന്റെ സഹോദരന് നീല്‍ വിന്‍സന്റും കുടുംബവും സുഹൃത്തായ ജിജോ കോശിയും ശാന്തിക്കൊപ്പം ഫിനിഷ് ചെയ്തു. സുഹൃത്തുക്കളായ ലിയ സെബാസ്റ്റ്യനും ബിനോയിയും ഇവരെ വാഹനത്തില്‍ പിന്തുടരുന്നുണ്ടായിരുന്നു.
11,525 പേരാണ് മാരത്തണില്‍ പങ്കെടുത്തത്. എഫ് 45- 49 ഡിവിഷനില്‍ 318-ാമതായാണ് ശാന്തിയുടെ നേട്ടം. ദേശീയ പതാകയുമായാണ് ശാന്തി മെഡല്‍ ഏറ്റുവാങ്ങിയത്.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...