Malayalam
അങ്ങേരുടെയൊക്കെ അച്ഛനാകുക എന്ന് പറഞ്ഞാല്‍ … രാജമാണിക്യത്തില്‍ മമ്മൂട്ടിയുടെ അച്ഛനാവാന്‍ വിളിച്ചപ്പോള്‍ സായി കുമാര്‍ പറഞ്ഞത്!
അങ്ങേരുടെയൊക്കെ അച്ഛനാകുക എന്ന് പറഞ്ഞാല്‍ … രാജമാണിക്യത്തില്‍ മമ്മൂട്ടിയുടെ അച്ഛനാവാന്‍ വിളിച്ചപ്പോള്‍ സായി കുമാര്‍ പറഞ്ഞത്!
നായകനായി സിനിമയില്‍ എത്തി പിന്നെ വളരെ പെട്ടന്ന് തന്നെ വില്ലന്‍ റോളുകളില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ
നടനാണ് സായി കുമാർ . അവിടെ നിന്ന് കുറച്ച് കഴിഞ്ഞപ്പോള്‍ അച്ഛന്‍ വേഷങ്ങളിലേക്ക് മാറി. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ് തുടങ്ങി മലയാള സിനിമയിലെ ഒട്ടുമിക്ക എല്ലാ താരങ്ങളുടെയും അച്ഛനായി അഭിനയിച്ചു കഴിഞ്ഞു. രാജമാണിക്യം എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ അച്ഛനായി അഭിനയിച്ചത് മുതല്‍ ഇഷ്ടപ്പെട്ട അച്ഛന്‍ റോളുകളെ കുറിച്ചും സായി കുമാര്‍ പറയുന്നു.
രാജമാണിക്യം എന്ന ചിത്രത്തില്‍ ആദ്യം ഞാന്‍ ഉണ്ടായിരുന്നില്ല. തെലുങ്കിലെ തമിഴിലോ ഉള്ള നടന്മാരെ വച്ച് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത് എന്ന് തോന്നുന്നു. അത് ശരിയാവാതെ വന്നപ്പോഴാണ് എന്നെ വിളിച്ചത്. ആന്റോ ജോസഫ് വിലിക്കുമ്പോള്‍ ഞാന്‍ ഗുരുവായൂരില്‍ മറ്റൊരു സിനിമയുടെ തിരക്കിലായിരുന്നു. മമ്മൂട്ടിയുടെ അച്ഛനായി അഭിനയിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ ഞാന്‍ ദേഷ്യപ്പെടും എന്നാണ് അയാള്‍ കരുതിയത്.
പക്ഷെ എനിക്ക് ഭയങ്കര ഇഷ്ടമുള്ള കാര്യമാണ് അത്. അങ്ങേരുടെയൊക്കെ അച്ഛനായി അഭിനയിക്കാന്‍ പറ്റുക എന്നാല്‍ ഒരു രസമാണ്. അപ്പോള്‍ നമുക്ക്, എടാ, ഇവിടെ വാടാ, കേറി പോടാ എന്നൊക്കെ പറയാമല്ലോ. അങ്ങനെ പറഞ്ഞാല്‍ അനുസരിക്കുകയും ചെയ്യും. അല്ലാത്തപ്പോള്‍ പറ്റില്ലല്ലോ. അങ്ങനെ അല്ല എങ്കിലും മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും എല്ലാം അച്ഛനായി അഭിനയിക്കുക എന്നാല്‍ ശരിക്കും ഒരു ചാലഞ്ച് തന്നെയാണ്.
ഇപ്പോള്‍ മലയാളത്തിലെ ഒട്ടുമിക്ക എല്ലാ നടന്മാരുടെയും അച്ഛനായി ഞാന്‍ അഭിനയിച്ചു കഴിഞ്ഞു. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ജയറാം, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ അങ്ങനെ എല്ലാവരുടെയും. സുരേഷ് ഗോപിയുടെ അമ്മായി അച്ഛനായിട്ടാണ് അഭിനയിച്ചത്. ഇന്ദ്രജിത്തിന്റെ അച്ഛനായി മാത്രം ഇതുവരെ അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടില്ല.
ചെയ്തതില്‍ ഇഷ്ടപ്പെട്ട അച്ഛന്‍ റോളുകളെ കുറിച്ചും സായി കുമാര്‍ സംസാരിച്ചു. അച്ഛനായി അഭിനയിച്ചപ്പോള്‍ മക്കളായി അഭിനയിച്ച എല്ലാ നടന്മാരെയും എനിക്ക് ഇഷ്ടമാണ്. എല്ലാം വികൃതികളാണ്. രാജമാണിക്യ, ആനന്ദഭൈരവി, ക്രിസ്റ്റിയന്‍ ബ്രദേഴ്‌സ്, സൂര്യന്‍, മൈ ബോസ് തുടങ്ങിയ സിനിമകളിലെ അച്ഛന്‍ വേഷം എനിക്ക് ഭയങ്കര ഇഷ്ടമാണ് എന്ന് സായികുമാര്‍ പറയുന്നു.
about sai kumar
