Connect with us

വര്‍ഷങ്ങള്‍ക്ക് ശേഷം കോടികളുടെ അധിപതിയായി രാജകുമാരിയെപ്പോലെ ഭാര്യ ജീവിച്ചുകൊണ്ടിരുന്ന കാലത്ത് ആ ദിവസം ഭാര്യ പറഞ്ഞ വാക്കുകള്‍ ഞാന്‍ മരിച്ചാലും ഈ പ്രപഞ്ചത്തില്‍ നിന്നും പോകില്ല; നടി ആക്രമിക്കപ്പെട്ട കേസില്‍ സുനില്‍ പരമേശ്വരന്റെ ആത്മക്കഥയിലെ വരികള്‍ ചര്‍ച്ചയാകുന്നു

Malayalam

വര്‍ഷങ്ങള്‍ക്ക് ശേഷം കോടികളുടെ അധിപതിയായി രാജകുമാരിയെപ്പോലെ ഭാര്യ ജീവിച്ചുകൊണ്ടിരുന്ന കാലത്ത് ആ ദിവസം ഭാര്യ പറഞ്ഞ വാക്കുകള്‍ ഞാന്‍ മരിച്ചാലും ഈ പ്രപഞ്ചത്തില്‍ നിന്നും പോകില്ല; നടി ആക്രമിക്കപ്പെട്ട കേസില്‍ സുനില്‍ പരമേശ്വരന്റെ ആത്മക്കഥയിലെ വരികള്‍ ചര്‍ച്ചയാകുന്നു

വര്‍ഷങ്ങള്‍ക്ക് ശേഷം കോടികളുടെ അധിപതിയായി രാജകുമാരിയെപ്പോലെ ഭാര്യ ജീവിച്ചുകൊണ്ടിരുന്ന കാലത്ത് ആ ദിവസം ഭാര്യ പറഞ്ഞ വാക്കുകള്‍ ഞാന്‍ മരിച്ചാലും ഈ പ്രപഞ്ചത്തില്‍ നിന്നും പോകില്ല; നടി ആക്രമിക്കപ്പെട്ട കേസില്‍ സുനില്‍ പരമേശ്വരന്റെ ആത്മക്കഥയിലെ വരികള്‍ ചര്‍ച്ചയാകുന്നു

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ഓരോ ദിവസവും പുതിയ കുരുക്കിലേയ്ക്ക് ചെന്ന് പെട്ടിരിക്കുകയാണ്. നടനെ വീണ്ടും ചോദ്യം ചെയ്യുന്നതിന് പിന്നാലെ കാവ്യയെയും ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടി ാക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ചു നല്‍കിയ വിഐപി ആലുവ സ്വദേശിയായ ശരത്ത് തന്നെയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ കേസിനെ കുറിച്ച് തുടക്കത്തില്‍ തന്നെ പല കാര്യങ്ങളും വെളിപ്പെടുത്തിയിരുന്ന സംവിധായകനായിരുന്നു ബൈജു കൊട്ടാരക്കര.
തിരുവനന്തപുരത്ത് 1985-90 കാലഘട്ടത്തില്‍ വളരെ സാധാരണക്കാരിയായ ഒരു യുവതിയുണ്ടായിരുന്നു. ഇവരും ഭര്‍ത്താവും കുട്ടിയും ഒരിടത്ത് വന്ന് താമസിക്കുന്നു. ഇവരുടെ ഭര്‍ത്താവ് തിരക്കഥയെഴുതാന്‍ കഴിവുള്ളയാളായിരുന്നു. ഇയാള്‍ നോവലും മാന്ത്രിക നോവലുകള്‍ അടക്കം എഴുതാറുണ്ടായിരുന്നു.

ഇയാള്‍ക്ക് ടിവി ചാനലുകളിലെ സീരിയലുകള്‍ നിര്‍മാതാക്കളില്‍ നിന്ന് കരാറെടുത്ത്, പരസ്യം പിടിച്ച് കൊടുത്ത് കമ്മീഷന്‍ വാങ്ങുന്ന ഒരു സംവിധാനം തുടങ്ങി. ഗ്രീന്‍ ടിവി എന്ന് ഈ സംരംഭത്തിന് പേരുമിട്ടു. ഇതിലേക്ക് ഒരുപാട് പണമൊക്കെ പിന്നീട് വന്നിരുന്നു. എന്നാല്‍ പണമൊക്കെ വന്നതോടെ ഈ യുവതി അവരുടെ ഭര്‍ത്താവിനെ അങ്ങ് ഉപേക്ഷിച്ചെന്ന് ബൈജു കൊട്ടാരക്കര പറയുന്നു. ആ സ്ത്രീ പിന്നീട് ഒറ്റയ്ക്കാണ് ഗ്രീന്‍ ടിവി നടത്തിയിരുന്നത്. ഇവര്‍ക്ക് പിന്നീട്് വെച്ചടി കയറ്റമായിരുന്നു. ആലപ്പുഴയിലെ ഒരു ജ്വല്ലറിയുടെ ഉടമ, അവര്‍ക്ക് കോടികള്‍ നല്‍കാനുണ്ടെന്ന റിപ്പോര്‍ട്ടുകളൊക്കെ വന്നിരുന്നു.

ഇനി യുവതിയുടെ ഭര്‍ത്താവിന്റെ കാര്യം പറയാം. ഇയാള്‍ എഴുതിയ സൂപ്പര്‍ ഹിറ്റായ സിനിമയാണ് അനന്തഭദ്രം. സുനില്‍ പരമേശ്വരനാണ് ഈ വ്യക്തി. കാന്തല്ലൂര്‍ സ്വാമി എന്നാണ് ഇയാള്‍ അറിയപ്പെട്ടത്. എന്നാല്‍ സുനിലിന്റെ ഭാര്യ കോടികളുടെ അധിപതിയായി മാറി. ഇവര്‍ പിന്നീട് സീരിയലുകളുടെ സിനിമകളുടെയും നിര്‍മാണം ഏറ്റെടുക്കുന്നു. അവിടെ നിന്ന് നിന്നാണ് ദിലീപുമായി സൗഹൃദം സ്ഥാപിക്കുന്നത്. ദിലീപിന്റെ മിക്കവാറും എല്ലാ കാര്യങ്ങളിലും ഇവര്‍ ഇടപെട്ടിരുന്നുവെന്ന് ബൈജു കൊട്ടാരക്കര പറഞ്ഞിരുന്നു.

അതേസമയം, സുനില്‍ പരമേശ്വരന്റെ ആത്മക്കഥയായ ഒരു കപട സന്യാസിയുടെ ആത്മക്കഥ എന്ന പുസ്തകത്തിലും തന്റെ ഭാര്യയുടെ മാറ്റത്തെ കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചിട്ടുണ്ട്. തന്റെ സ്വത്തുക്കളെല്ലാം ഭാര്യ അടിച്ചു മാറ്റിയതാണെന്നും തന്റെ മക്കളെ കാണാനുള്ള അവകാശം പോലും തനിക്ക് തരുന്നില്ലെന്നുമൊക്കെയാണ് ഇദ്ദേഹം പുസ്തകത്തിലൂടെ ആരോപിക്കുന്നത്. അതുമാത്രമല്ല, ഒരു മോശം പദപ്രയോഗം നടത്തിയാണ് ഭാര്യ തന്നോട് ഇറങ്ങിപ്പോടാ എന്ന് പറഞ്ഞതെന്നും വര്‍ഷങ്ങള്‍ക്ക് ശേഷം കോടികളുടെ അധിപതിയായി രാജകുമാരിയെപ്പോലെ ഭാര്യ ജീവിച്ചുകൊണ്ടിരുന്ന കാലത്ത് ആ ദിവസം ഭാര്യ പറഞ്ഞ വാക്കുകള്‍ ഞാന്‍ മരിച്ചാലും ഈ പ്രപഞ്ചത്തില്‍ നിന്നും പോകില്ല. ഇടിമുഴക്കം പോലെ അത് ചില രാത്രികളില്‍ എന്നെ ഞെട്ടി ഉണര്‍ത്തുമെന്നും അദ്ദേഹം പറയുന്നുണ്ട്.

യാതൊരു വിധ ജോലിയുമില്ലാത്ത ഈ സ്ത്രീ, രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്ക് കൊണ്ട് കോടികളാണ് തന്റെ സമ്പാദ്യത്തിലേക്ക് കൊണ്ടുവന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മൂന്നാറില്‍ ഒന്ന് രണ്ട് റിസോര്‍ട്ടുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍, സീരിയല്‍ നിര്‍മാണം, എന്നിവ ഇവരുടേതായിട്ടുണ്ട്. കൈയ്യെത്തും ദൂരത്ത് എന്ന സീരിയല്‍ ഇപ്പോഴും ചാനലുകളിലുണ്ട്.

അത് ഇവര്‍ നിര്‍മിച്ചതാണ്. സ്വാതി നക്ഷത്രം ചോതിയില്‍, ജാനി എന്നെല്ലാം പറഞ്ഞ ഹിറ്റായ സീരിയല്‍ ഇവര്‍ നിര്‍മിച്ചതാണ്. പതിനാലോളം സീരിയലുകള്‍ ഇവര്‍ നിര്‍മിച്ചിട്ടുണ്ട്. കേസ് വരുമ്പോള്‍ ദിലീപിന് വേണ്ടി പിആര്‍ വര്‍ക്ക് ചെയ്യുക, പെണ്‍കുട്ടിക്ക് നീതി കിട്ടണമെന്ന് പറയുന്നവരെ സമൂഹത്തിന് മുന്നില്‍ വഷളന്മാരാക്കല്‍, എന്നിവയൊക്കെ ഇവരുടെ പരിപാടിയാണ്. അതിജീവിതയെ ഒന്നുമല്ലാതാക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തിയത്. പക്ഷേ അതൊന്നും വിലപ്പോയില്ല. ആ നടിക്ക് കേരളത്തില്‍ ഒരു സ്ഥാനമുണ്ടെന്നും ബൈജു കൊട്ടാരക്കരയും പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top