Connect with us

സാക്ഷിമൊഴികളില്‍ പറയുന്ന മാഡം കാവ്യാ മാധവന്‍ തന്നെയാണോ എന്ന് സംശയം; മാഡത്തെ പോലീസ് വളഞ്ഞെന്നും സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍

Malayalam

സാക്ഷിമൊഴികളില്‍ പറയുന്ന മാഡം കാവ്യാ മാധവന്‍ തന്നെയാണോ എന്ന് സംശയം; മാഡത്തെ പോലീസ് വളഞ്ഞെന്നും സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍

സാക്ഷിമൊഴികളില്‍ പറയുന്ന മാഡം കാവ്യാ മാധവന്‍ തന്നെയാണോ എന്ന് സംശയം; മാഡത്തെ പോലീസ് വളഞ്ഞെന്നും സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം. ദിലീപിന് തിങ്കളാഴ്ച ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് അയച്ചിട്ടുണ്ട്. 28ന് ചോദ്യം ചെയ്യലിനായി ദിലീപ് ക്രെംബ്രാഞ്ചിന്റെ മുന്നില്‍ ഹാജരാവും എന്നാണ് വിവരം. വ്യാഴാഴ്ച ഹാജരാകാനായിരുന്നു അന്വേഷണസംഘത്തിന്റെ ആവശ്യം.

എന്നാല്‍ നേരത്തെ നിശ്ചയിച്ച പ്രകാരം സംസ്ഥാനത്തിന് പുറത്തേക്ക് ഒരു യാത്രയുണ്ടെന്നും മറ്റൊരു ദിവസം നല്‍കണമെന്നും ദിലീപ് അന്വേഷണ സംഘത്തോട് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് 28 ന് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടത്. തുടരന്വേഷണത്തിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം ദിലീപിനെ ചോദ്യം ചെയ്യുന്നത്. അതേസമയം, മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സിനിമാരംഗത്തെ ദിലീപിന്റെ കൂടുതല്‍ സുഹൃത്തുക്കളിലേക്ക് അന്വേഷണം നീട്ടാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

ഇതിനു പിന്നാലെ കാവ്യാ മാധവനെ ഉടന്‍ അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നും വിവരമുണ്ട്. സാക്ഷിമൊഴികളില്‍ പറയുന്ന മാഡം കാവ്യാ മാധവന്‍ തന്നെയാണോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാനുള്ള നിര്‍ണായക നീക്കത്തിലേക്ക് അന്വേഷണ സംഘം കടക്കുന്നത്. ഉടന്‍ തന്നെ അന്വേഷണ സംഘം കാവ്യ മാധവന് നോട്ടീസ് നല്‍കും. വിഐപിയെന്ന് പറഞ്ഞിരുന്ന ശരത്തിനെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ മാഡത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചെന്നാണ് സൂചന.

ആലുവ പത്മസരോവരത്തില്‍ നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യം ഒരു ടാബിലാക്കി എത്തിച്ചത് വിഐപി ആണെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. വിഐപി എത്തിയപ്പോള്‍ കാവ്യ പോയകാര്യം എന്തായി ഇക്ക എന്ന് ചോദിച്ചിച്ചതും, പിന്നാലെ ബൈജു പൗലോസ് എന്ന് ദിലീപ് പറയുന്നതും ഓഡിയോയിലുണ്ട്. ഇത് സംബന്ധിച്ച സംഭാഷണവും ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ദൃശ്യങ്ങള്‍ കണ്ട ശേഷം ടാബ് ദിലീപ് കൊടുത്ത് വിട്ടത് കാവ്യയുടെ കൈയ്യിലാണ്. എന്നാല്‍ ഈ ആരോപണങ്ങള്‍ ശരത് ചോദ്യം ചെയ്യലില്‍ നിഷേധിച്ചതായാണ് സൂചന.

വീട്ടുവരാന്തയിലെ സോഫയില്‍ കാല് വെച്ചിരുന്ന് ദിലീപ് നിനക്ക് വേണ്ടിയാണ് ഞാന്‍ ഈ ശിക്ഷയെല്ലാം അനുഭവിക്കുന്നതെന്ന് കൈ പിറകിലേക്ക് ചൂണ്ടി പറഞ്ഞിരുന്നു. ഈ ഘട്ടത്തിലും അകത്ത് മാഡം ഉണ്ടായിരുന്നതയാണ് സാക്ഷി മൊഴി. വീടിനക്ക് ഉണ്ടായിരുന്ന രണ്ട് പേരുകളാണ് ബാലചന്ദ്രകുമാര്‍ മൊഴിയായി നല്‍കിയത്. ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാക്കാനാണ് ചോദ്യം ചെയ്യല്‍. ദിലീപിന്റെ ചോദ്യം ചെയ്യലിന് പിറകെയാകും കാവ്യമാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്യുക. അതേസമയം, കാവ്യയാണ് മാഡം എന്നു തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പരചരിക്കുന്ന വാര്‍ത്തകള്‍. പത്മസരോവരം പോലീസ് വളഞ്ഞിരിക്കുകയാണെന്നും കാവ്യയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നുമൊക്കെയാണ് പ്രചരിക്കുന്നത്.

ദിലീപിനെതിരായ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ നടി ആക്രമണ കേസ് വീണ്ടും പൊതുസമൂഹത്തില്‍ ചര്‍ച്ചയായിരുന്നു. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്നായിരുന്നു ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തിയത്. കേസില്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചെങ്കിലും പ്രതിക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന നിലപാടിലാണ് പൊലീസ്. മൊബൈല്‍ ഫോണിലെ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചത് ഉള്‍പ്പെടെ അന്വേഷണം പുരോഗമിക്കുകയാണ്.

ഐടി വിദഗ്ദനായ സായ് ശങ്കറെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ദിലീപിന്റെ ഫോണില്‍ നിന്നുള്ള നിര്‍ണ്ണായക രേഖകള്‍ നശിപ്പിച്ചത് സായ് ശങ്കറാണെന്ന കണ്ടെത്തലിന് പിന്നാലെയാണ് ഈ നീക്കം. ഇയാള്‍ക്കെതിരായി ഉയര്‍ന്ന് വരുന്ന മറ്റ് പരാതികളിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു എം.പൗലോസിനെ സായ്ശങ്കര്‍ 2 തവണ തോക്കുമായി പിന്തുടര്‍ന്നുവെന്ന സൂചനയും പുറത്ത് വരുന്നത്.

ഇത് സംബന്ധിച്ച വിവരം ക്രൈംബ്രാഞ്ചിന് ലഭിച്ചെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഒരിക്കല്‍ കോഴിക്കോട് സന്ദര്‍ശിച്ചപ്പോഴും മറ്റൊരിക്കല്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴുമായിരുന്നു ബൈജു പൌലോസിനെ സായ് ശങ്കര്‍ പിന്തുടര്‍ന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതേ ദിവസം തന്നെ നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ അഭിഭാഷകന്‍ സായ് ശങ്കറെ ഫോണില്‍ തുടര്‍ച്ചയായി ബന്ധപ്പെട്ടതിന്റേയും തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top