Connect with us

ആ നടന് മെസേജ് അയക്കാൻ അവൾ ഉപയോഗിച്ച വാക്കുകൾ എനിക്ക് അയച്ച അതെ വാക്കുകളാണ് അന്ന് ഞാൻ അവളെ തല്ലി’; കങ്കണയുടെ മുൻ കാമുകൻ ആദിത്യ പഞ്ചോളി!

Malayalam

ആ നടന് മെസേജ് അയക്കാൻ അവൾ ഉപയോഗിച്ച വാക്കുകൾ എനിക്ക് അയച്ച അതെ വാക്കുകളാണ് അന്ന് ഞാൻ അവളെ തല്ലി’; കങ്കണയുടെ മുൻ കാമുകൻ ആദിത്യ പഞ്ചോളി!

ആ നടന് മെസേജ് അയക്കാൻ അവൾ ഉപയോഗിച്ച വാക്കുകൾ എനിക്ക് അയച്ച അതെ വാക്കുകളാണ് അന്ന് ഞാൻ അവളെ തല്ലി’; കങ്കണയുടെ മുൻ കാമുകൻ ആദിത്യ പഞ്ചോളി!

ബോളിവുഡിലെ സൂപ്പർ നായിക കങ്കണയുടെ പ്രണയങ്ങളും അതേ തുടർന്നുണ്ടായ വിവാദങ്ങളും പലതവണ
ബോളിവുഡ് ചർച്ച ചെയ്തതാണ്. സ്വപ്രയത്നത്തിലൂടെയാണ് ഇന്ന് കാണുന്ന നിലയിലേക്ക് കങ്കണ റണൗട്ട് ഉയർന്ന്
വന്നത്.

തലതൊട്ടപ്പന്മാരില്ലാതെ ബോളിവുഡിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പിടിച്ച് നിൽക്കുക വളരെ ബുദ്ധിമുട്ടേറിയ ഒന്നാണ്. തകർക്കാൻ പലരും പലതവണ ശ്രമിച്ചിട്ടും ഉയർന്ന് വന്നതല്ലാതെ കങ്കണയെ ഇല്ലാതാക്കാൻ‌ ആർക്കും സാധിച്ചിട്ടില്ല. ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നായികയാണ് ഇന്ന് കങ്കണ. നായികാ പ്രധാന്യമുള്ള സിനിമകൾ നിരവധി ചെയ്തിട്ടുള്ള അഭിനേത്രി കൂടിയാണ് കങ്കണ റണൗട്ട്. പലരും പറയാൻ മടിക്കുന്ന കാര്യങ്ങൾ കങ്കണ സധൈര്യം മാധ്യമങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കുകയും വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്.മുപ്പത്തിയഞ്ചുകാരിയായ കങ്ക‌ണയുടെ ജീവിതത്തിൽ നിരവധി പ്രണയങ്ങൾ സംഭവിച്ചിട്ടുണ്ട്.

എല്ലാം പക്ഷെ വിവാഹത്തിലെത്തും മുമ്പ് തകർന്നു. ആദിത്യ പഞ്ചോളി, ഹൃത്വിക്ക് റോഷൻ തുടങ്ങിയവരെല്ലാം കങ്കണയുടെ മുൻ കാമുകന്മാരുടെ ലിസ്റ്റിൽ പെടുന്നവരാണ്. തന്റെ ജീവിതത്തിൽ വന്നുപോയിട്ടുള്ള പുരുഷന്മാരെ കുറിച്ചും കങ്കണ തുറന്ന് പറഞ്ഞിട്ടുണ്ട്. അവയിൽ നടൻ ആദിത്യ പഞ്ചോളിയുമായുള്ള ബന്ധം കങ്കണയ്ക്ക് ശാരീരികമായും മാനസികമായും ഒരുപാട് ആഘാതങ്ങൾ സൃഷ്ടിച്ചിരുന്നു. ‘ഉപദേശകൻ പീഡകനായ അവസ്ഥ’ എന്നാണ് ആദിത്യ പഞ്ചോളിയുമായുള്ള പ്രണയം തകർന്ന ശേഷം കങ്കണ റണൗട്ട് പറഞ്ഞത്.

കങ്കണ ബോളിവുഡിൽ സിനിമകൾ ചെയ്ത് തുടങ്ങിയപ്പോഴാണ് ആദിത്യ പഞ്ചോളിയുമായുള്ള കങ്കണയുടെ പ്രണയം കാട്ടുതീ പോലെ പടർന്നത്.കങ്കണയുമായി പ്രണയത്തിലായിരിക്കുമ്പോൾ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായിരുന്നു ആദിത്യ പഞ്ചോളി. എന്നിട്ടും കങ്കണയുമായുള്ള പ്രണയം ഉപേക്ഷിക്കാൻ ആദിത്യ തയ്യാറായിരുന്നില്ല. 2008ൽ മുംബൈ മിററിന് നൽകിയ അഭിമുഖത്തിൽ കങ്കണയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് ആദിത്യ വെളിപ്പെടുത്തിയിരുന്നു. തങ്ങൾ ഭാര്യാഭർത്താക്കന്മാരെപ്പോലെ കഴിഞ്ഞവരാണെന്നാണ് ആദിത്യ പറഞ്ഞത്. ‘ഞങ്ങൾ ഭാര്യാഭർത്താക്കന്മാരെപ്പോലെയായിരുന്നു.

യാരി റോഡിൽ ഞങ്ങൾക്ക് താമസിക്കാൻ ഞാൻ ഒരു വീട് പണിയുന്നുണ്ടായിരുന്നു. കൂടാതെ ഞങ്ങൾ സുഹൃത്തുക്കളുടെ സ്ഥലത്ത് മൂന്ന് വർഷം ഒരുമിച്ച് താമസിച്ചിരുന്നു. ഒരു ദിവസം ഷൂട്ടിങ് കഴിഞ്ഞ് കങ്കണ തിരിച്ചെത്തി ഉറങ്ങാൻ കിടന്നു. അപ്പോൾ ‍ഞാൻ അവളുടെ ഫോണിൽ മറ്റൊരു നടന് അയച്ച സന്ദേശങ്ങൾ കണ്ടു.’

ആ നടന് മെസേജ് അയക്കാൻ അവൾ ഉപയോഗിച്ച വാക്കുകൾ മുമ്പ് ദക്ഷിണാഫ്രിക്കയിൽ നിന്ന് എന്നെ വിളിച്ചപ്പോൾ അവൾ എന്നോട് അതേപടി ആവർത്തിച്ച വാക്കുകളായിരുന്നു. അന്നാണ് ഞാൻ അവളെ ആദ്യമായി തല്ലിയത്. ഞങ്ങൾ വഴക്കിട്ടു. ഷകലക ബൂം ബൂമിന്റെ ചിത്രീകരണത്തിനിടെയാണ് കങ്കണ മറ്റൊരു നടനുമായി അടുപ്പത്തിലായത്’ ആദിത്യ പഞ്ചോളി കൂട്ടിച്ചേർത്തു. പല അഭിമുഖങ്ങളിലും കങ്കണ തന്റെ മുൻ കാമുകൻ തന്നെ മർദിക്കുകയും ഉപദ്രവിക്കുകയും ചെയ്തതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ‘

വളരെ ബുദ്ധിമുട്ടുള്ളതും കഠിനവുമായ സമയമായിരുന്നു. ഞാൻ ശാരീരികമായി പീഡിപ്പിക്കപ്പെട്ടു. ഞാൻ എന്തിലോ എനിക്ക് കുടുങ്ങിപ്പോയപോലെ തോന്നി. എന്റെ അച്ഛന്റെ പ്രായമുള്ള ഈ മനുഷ്യൻ എനിക്ക് 17 വയസുള്ളപ്പോൾ എന്റെ തലയിൽ ശക്തമായി അടിച്ചു. തലയിൽ നിന്നും രക്തം ഒഴുകാൻ തുടങ്ങി. ശേഷം ഞാൻ എന്റെ ചെരുപ്പ് വെച്ച് അയാളെ അടിച്ചു. പിന്നീട് അയാൾക്കെതിരെ ഞാൻ എഫ്ഐആർ ഫയൽ ചെയ്തു’ കങ്കണ പറഞ്ഞു. നടി കേസ് ഫയൽ ചെയ്ത ശേഷമാണ് ആദിത്യയുമായുള്ള പ്രണയ തകർന്നത്.

about Kangana Ranaut

Continue Reading
You may also like...

More in Malayalam

Trending

Recent

To Top