Connect with us

ഒരു വശത്ത് വിനായകനെതിരെ മുറവിളി; മറുവശത്ത് കട്ട സപ്പോർട്ടുമായി സംവിധായകൻ!

Malayalam

ഒരു വശത്ത് വിനായകനെതിരെ മുറവിളി; മറുവശത്ത് കട്ട സപ്പോർട്ടുമായി സംവിധായകൻ!

ഒരു വശത്ത് വിനായകനെതിരെ മുറവിളി; മറുവശത്ത് കട്ട സപ്പോർട്ടുമായി സംവിധായകൻ!

ഒരുത്തീ എന്ന ചിത്രത്തിന്റെ പ്രമോഷനിടെ നടന്‍ വിനായകന്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയ ലോകത്ത് വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് തോന്നിയാല്‍ അത് നേരിട്ട് ചോദിക്കുമെന്നും അതിനെയാണ് മീടു എന്ന് വിളിക്കുന്നതെങ്കില്‍ താന്‍ അത് വീണ്ടും ചെയ്യുമെന്നുമാണ് വിനായകന്‍ പറഞ്ഞത്. ഒട്ടേറെ പേരാണ് ഇതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍.

വിനായകന്‍ പറഞ്ഞത് സദാചാരത്തിന്റെ ചങ്ങലകെട്ടി വളര്‍ത്താത്ത സ്വാഭാവിക സംഭാഷണത്തെക്കുറിച്ചാണെന്ന് സനല്‍കുമാര്‍ ശശിധരന്‍ പറയുന്നു. തിങ്കളാഴ്ച നൊയമ്പിന്നു മുടക്കും ഞാന്‍ തിരുവില്വാമലയില്‍ നേദിച്ചു കൊണ്ടുവരും ഇളനീര്‍ക്കുടമിന്നുടയ്ക്കും ഞാന്‍’ എന്ന വാക്കുകള്‍ ആണെങ്കില്‍ കുഴപ്പമില്ല, മുറിയിലോട്ട് വരുന്നോ? എന്ന് ചോദിക്കുന്നത് മഹാ അപരാധമാണ് എന്ന് പറയുന്നത് കാപട്യമാണെന്ന് സനല്‍കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ

.സ്ത്രീയും പുരുഷനും രണ്ട് വര്‍ഗങ്ങളാണ് എന്നപോലെയാണ് നമ്മുടെ സമൂഹം മനുഷ്യജീവിയെ സമീപിക്കുന്നത്. ഒരു ജീവിവര്‍ഗത്തിന്റെ പ്രജനനോപാധി എന്നനിലയിലല്ലെങ്കില്‍ ആണും പെണ്ണും എന്ന വേര്‍തിരിവുപോലും പക്ഷെ നമ്മളില്‍ ഇല്ല എന്നതാണ് സത്യം. ശരീരം കൊണ്ടും മനസ്സുകൊണ്ടും ആണും പെണ്ണും ആണിന്റെയും പെണ്ണിന്റെയും സാധ്യതകള്‍ പേറുന്നുണ്ട്. ഒന്നോ രണ്ടോ രാസസ്രവങ്ങളുടെ ബാലന്‍സ് തെറ്റിയാല്‍ ആണില്‍ പെണ്ണും പെണ്ണില്‍ ആണും തെളിയുന്ന മട്ടിലുള്ള ഞാണിന്മേല്‍ കളിയാണ് ഈ വര്‍ഗവേര്‍തിരിവ് എന്നത് ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ എന്തോ!പ്രജനനോപാധിക്കായി ഒരേ സ്വത്വത്തില്‍ വേര്‍തിരിവുണ്ടാക്കുന്ന ഈ രാസസ്രവങ്ങള്‍ ഉണ്ടാകുന്നത് ആരും ആലോചിച്ചുറപ്പിച്ചിട്ടല്ല.

ആണ്‍ പെണ്‍ വേര്‍തിരിവുകള്‍ ഉണ്ടാക്കിയ ശേഷം അത് മിണ്ടാതിരിക്കുന്നുമില്ല. ആണിനേയും പെണ്ണിനേയും പരസ്പരം സദാ വലിച്ചടുപ്പിച്ചുകൊണ്ടിരിക്കുന്ന അദൃശ്യകാന്തവും അതുതന്നെയാണ്. സദാചാരത്തിന്റെ ചങ്ങലകെട്ടി സമൂഹം വളര്‍ത്തുന്ന ബോണ്‍സായ് മരങ്ങളായതുകൊണ്ടാണ് സ്വാഭാവികമായ ആണ്‍പെണ്‍ ബന്ധങ്ങള്‍ മനുഷ്യരില്‍ ഉണ്ടാകാത്തത്.പെണ്ണിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഒരു സംരക്ഷിത ജീവിവര്‍ഗത്തെയെന്നപോലെ സമീപിക്കണം എന്ന ആണ്‍ബോധവും ഈ കാപട്യത്തിന്റെ സന്തതിയാണ്.

അപരന്റെ ഇടങ്ങളില്‍ അതിക്രമിച്ചുകടക്കരുത് എന്ന സാമാന്യനീതി മാത്രമാണ് ആണ്‍പെണ്‍ ഇടപാടുകളിലും ഗുണകരമായ നീതി. അപ്പോള്‍ മാത്രമെ ജൈവികമായ വിനിമയങ്ങള്‍ സ്വാഭാവികമായി സംഭവിക്കുകയുള്ളൂ.വിനായകന്‍ പറഞ്ഞത് സദാചാരത്തിന്റെ ചങ്ങലകെട്ടി വളര്‍ത്താത്ത സ്വാഭാവിക സംഭാഷണത്തെക്കുറിച്ചാണ്.

ലൈംഗീകതയും തുറന്ന സംഭാഷണം ആവശ്യപ്പെടുന്ന ഒരു വിനിമയമാണെന്നാണ്. അയാള്‍ ചോദിച്ചത് ഒരു സ്ത്രീയോട് ലൈംഗീക ആകര്‍ഷണം തോന്നിയാല്‍ അത് എങ്ങനെ പ്രകടിപ്പിക്കും? എന്നതാണ്. അത് പ്രകടിപ്പിക്കുന്നത് ചേഷ്ടകള്‍ കൊണ്ടും പ്രവൃത്തികള്‍ കൊണ്ടും ആകുന്നതെക്കാള്‍ അഭികാമ്യവും വാക്കുകള്‍ കൊണ്ട് ആകുന്നത് തന്നെയല്ലേ? എന്നാണ്.

എന്ത് വാക്കുകള്‍ ഉപയോഗിക്കുന്നു എങ്ങനെ പറയുന്നു എന്നത് ഓരോരോ മനുഷ്യരിലും ഓരോരോ തരത്തിലായിരിക്കും. ‘തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടീ നിന്റെ തിങ്കളാഴ്ച നൊയമ്പിന്നു മുടക്കും ഞാന്‍ തിരുവില്വാമലയില്‍ നേദിച്ചു കൊണ്ടുവരും ഇളനീര്‍ക്കുടമിന്നുടയ്ക്കും ഞാന്‍’
എന്ന വാക്കുകള്‍ ആണെങ്കില്‍ കുഴപ്പമില്ല, മുറിയിലോട്ട് വരുന്നോ? എന്ന് ചോദിക്കുന്നത് മഹാ അപരാധമാണ് എന്ന് പറയുന്നത് കാപട്യമാണ്.

അങ്ങനെ ഒരു പൊതുബോധം ഉണ്ടാക്കിവെച്ചിരിക്കുന്നതുകൊണ്ടാണ് തിങ്കളാഴ്ച നൊയമ്പും ഇളനീര്‍ക്കുടവും വഴങ്ങാത്ത ആണ്‍മനുഷ്യരുടെ ഉള്ളില്‍ വെളിപ്പെടുത്താത്ത ആകര്‍ഷണം കെട്ടിക്കിടന്ന് ചീയുന്നത്. തക്കം കിട്ടുമ്പോള്‍ ആണ്‍പൂച്ചകളെപ്പോലെ അവര്‍ പെണ്ണിനുമേല്‍ ചാടിവീഴുന്നത്. വിനായകന്റെ കരണത്തടിക്കാന്‍ ഇറങ്ങിത്തിരിക്കുന്ന ആണ്‍പൂച്ചകള്‍ ഉള്ളില്‍ കെട്ടിക്കിടക്കുന്ന ചീഞ്ഞ ആകര്‍ഷണങ്ങളെ കണ്‍തുറന്നു കാണണം.ആണ്‍കുയില്‍ പാടുന്നതും ആണ്മയില്‍ ആടുന്നതും ആകര്‍ഷണത്തിന്റെ പ്രകടനമാണ്. ആണ്‍മനുഷ്യനും ആകര്‍ഷണം വെളിവാക്കാന്‍ ചിലപ്പോള്‍ ആടുകയും പാടുകയും കവിതയെഴുതുകയും കഥപറയുകയും ചിത്രം വരയ്ക്കുകയും അഭിനയിക്കുകയും ചെയ്യും. മനോഹരമായ ഇത്തരം വളഞ്ഞവഴികളില്‍ പ്രാവീണ്യമില്ലാത്തവര്‍ അവരുടെ ഭാഷയില്‍ ഇംഗിതം വ്യക്തമാക്കുന്നതില്‍ തെറ്റൊന്നുമില്ല.

വിനായകന്‍ മറ്റൊരു കാര്യംകൂടി പറഞ്ഞു. ‘ഇന്നും നടക്കുന്നത് സ്വയംവരമാണ്.പെണ്ണ് വിചാരിക്കാതെ ഒന്നും നടക്കില്ല’ എന്നാണത്. അതാണ് പ്രകൃതിയിലെ ഭംഗി. അതിനെയാണ് ഉയര്‍ത്തിപ്പിടിക്കേണ്ടത്. ആണ്‍മനുഷ്യരെ ആണ്‍പൂച്ചകളാക്കുന്ന സദാചാരകാപട്യം തിരിച്ചറിയണം. ആണ്‍പൂച്ചകള്‍ സംസാരിക്കാറില്ല ഒളിഞ്ഞിരുന്ന് ചാടിവീഴുകയെ ഉള്ളു. അതാണ് ആണിനെയും പെണ്ണിനേയും എക്കാലത്തും ശത്രുക്കളായി നിര്‍ത്തുന്ന തന്ത്രം.

പ്രണയത്തില്‍ ഉള്ള ആകര്‍ഷണം മാത്രമേ സ്ത്രീ പുരുഷബന്ധങ്ങളില്‍ ഉണ്ടാകാവൂ എന്ന് നിര്‍ബന്ധം പിടിക്കുന്നതും കാപട്യമാണ്. ഒട്ടുമിക്ക ദാമ്പത്യ ബന്ധങ്ങളിലും പ്രണയം ഒരുകാലത്തിനപ്പുറം നീണ്ടുനില്‍ക്കാറില്ല. അതുകൊണ്ടുതന്നെ ദാമ്പത്യബാഹ്യമായ ആകര്‍ഷണങ്ങള്‍ ഉണ്ടാകുകയും ചെയ്യും. അത് അസ്വാഭാവികമാണെന്നും അപരാധമാണെന്നുമുള്ള ബോധം അവയെക്കുറിച്ചുള്ള തുറന്ന സംവാദങ്ങള്‍ ഇല്ലാതാക്കുകയും കുഴിച്ചിട്ട ശവങ്ങള്‍ പോലെ ഉള്ളില്‍ പുഴുത്തുനാറുകയും ചെയ്യും. കാപട്യത്തിന്റെ നിറകുടമാണ് നമ്മള്‍. നിറകുടം തുളുമ്പാത്തതുകൊണ്ട് തട്ടിമുട്ടി കടന്നുപോകുന്നു എന്നേയുള്ളു. ഒരു കാറ്റുവന്നാല്‍ പക്ഷെ കഥമാറി.

about vinayakan

Continue Reading
You may also like...

More in Malayalam

Trending

Recent

To Top