Malayalam
ദിലീപിനോട് യാതൊരു അകല്‍ച്ചയുമില്ല; ഇതൊക്കെ കാലം കരുതിവെച്ചതാണ്! ആ വാക്കുകൾ വിരൽ ചൂണ്ടുന്നത്…
ദിലീപിനോട് യാതൊരു അകല്‍ച്ചയുമില്ല; ഇതൊക്കെ കാലം കരുതിവെച്ചതാണ്! ആ വാക്കുകൾ വിരൽ ചൂണ്ടുന്നത്…
തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് പിളര്‍പ്പിലേക്കെന്ന് സൂചന. ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് യോഗം നല്കുന്ന സന്ദേശം അതാണ്. ഫിയോക്കിലെ പല അംഗങ്ങളും ഈ യോഗത്തില്‍ പങ്കെടുത്തു. കാലം കരുതിവെച്ച കാവ്യ നീതി എന്നാണ് ഫിയോക്കിന്റെ പിളര്‍പ്പിനെ കുറിച്ച് ലിബര്‍ട്ടി ബഷീര്‍ പ്രതികരിച്ചത്. സംഘടനയില്‍ നിന്നും ഒരുപാട് അംഗങ്ങള്‍ ഫിലിം ഫെഡറേഷനിലേക്ക് തിരിച്ചെത്തുമെന്ന് ലിബര്‍ട്ടി ബഷീര്‍ പറയുന്നു. അതേസമയം നടന് ദുല്‍ഖര്‍ സല്‍മാനെയും അദ്ദേഹത്തിന്റെ നിര്‍മാണ കമ്പനിയായ വേഫെറര്‍ ഫിലിംസിനെയും വിലക്കില്ലെന്നും ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് വ്യക്തമാക്കി.
സംഘടനയ്ക്ക് കീഴിലുള്ള തിയേറ്ററുകളില്‍ ദുല്‍ഖര്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്നും ഫെഡറേഷന് പ്രസിഡന്റ് രാംദാസ് അറിയിച്ചു. ഇന്ന് നടന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. ദിലീപ്, ആന്റണി പെരുമ്പാവൂര്‍ എന്നിവരുമായി തങ്ങള്‍ക്ക് യാതൊരു അകല്‍ച്ചയുമില്ല. ഇരുവരെയും സംഘടനയിലേക്ക് സ്വാഗതം ചെയ്യുന്നതായും ഫെഡറേഷന് ഭാരവാഹികള്‍ പറഞ്ഞു. ഫിയോക്കില്‍ നിന്നും പലരും തിരിച്ചുവരുന്ന സാഹചര്യമാണ് ഉള്ളതെന്നും സംഘടന വ്യക്തമാക്കി. അതേസമയം ഫിയോക്കില്‍ നിന്നും പുറത്താക്കപ്ിപെട്ട നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിലെ ഫെഡറേഷന് സ്വാഗതം ചെയ്യുന്നതായി ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.ആന്റണി പെരുമ്പാവൂര്‍ ഞങ്ങളുടെ സംഘടനയിലെ അംഗമാണ്.
അദ്ദേഹത്തിനും മറ്റ് ഫിയോക് അംഗങ്ങള്‍ക്കും അര്‍ഹമായ സ്ഥാനം നല്‍കുമെന്നും ഫെഡറേഷന് ഭാരവാഹികള്‍ വ്യക്തമാക്കി. ഫിയോക്കില്‍ നിന്ന് ദിലീപിനെയും ആന്റണി പെരുമ്പാവൂരിനെയും പുറത്താക്കാന്‍ തീരുമാനിച്ചിരുന്നു. ഇരുവരും ഒടിടി റിലീസുകളെ പിന്തുണച്ചതാണ് ഫിയോക് ഭാരവാഹികളെ ചൊടിപ്പിച്ചത്. അതേസമയം ഫാന്‍സ് ഷോ നിരോധിക്കണം എന്ന ഫിയോക്കിന്റെ നിലപാടിനെയും സംഘടന രൂക്ഷമായി വിമര്‍ശിച്ചു. സിനിമ വ്യവസായത്തിന്റെ ഭാഗമാണ് ഫാന്‍സ് അസോസിയേഷന്. അതിനാല്‍ ഫാന്‍സ് ഷോ നടത്തുന്നതില്‍ എതിര്‍പ്പില്ലെന്നും ഫെഡറേഷന് വ്യക്തമാക്കി.
അതേസമയം ഒടിടിയില്‍ റിലീസ് ചെയ്ത സിനിമകള്‍ വീണ്ടും തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയില്ലെന്നും സംഘടന അറിയിച്ചു.ഇതിനിടെ ബൈലോ മാറ്റത്തില്‍ പ്രതികരിച്ച് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ രംഗത്ത് വന്നു. ദിലീപിനെയോ ആന്റണിയെയോ പുറത്താക്കാനല്ല ബൈലോ ഭേദഗതി ചെയ്തത്. സംഘടനയില്‍ കാലാന്തരമായി വരേണ്ട ചില മാറ്റങ്ങളുണ്ട്. അതിന് വേണ്ടിയാണ് ഭേദഗതികള്‍ അവതരിപ്പിച്ചത്. ചിലര്‍ ഇതിനെ തെറ്റായി വ്യാഖ്യാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ദിലീപ്, ആന്റണി പെരുമ്പാവൂര്‍, എന്നിവര്‍ ഫിയോക്കിന്റെ തലപ്പത്തുള്ളവരാണ്. അവരെ പുറത്താക്കാന്‍ തങ്ങള്‍ ഒരിക്കലും ശ്രമിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംഘടനയുടെ ആജീവനാന്ത ചെയര്‍മാനായ ദിലീപിനെയും ആജീവനാന്ത വൈസ് ചെയര്‍മാനായ ആന്റണിയെയും പുറത്താക്കാന്‍ ഫിയോക് ഭരണഘടന ഭേദഗതിക്കാണ് പ്രസിഡന്റ് വിജയകുമാറിന്റെ നേതൃത്വത്തില്‍ നീക്കം നടക്കുന്നത് എന്നായിരുന്നു വാർത്തകൾ വന്നത് . ഇക്കാര്യത്തിലെ അന്തിമതീരുമാനം 31ന് നടക്കുന്ന ജനറല്‍ ബോഡി യോഗത്തിലുണ്ടാകും.
2017ലാണ് ഫിലീം എക്സിബിറ്റേഴ്സ് ഫെഡറേഷന് പിളര്‍ന്ന് ദിലീപിന്റെ നേതൃത്വത്തില്‍ ഫിയോക് ആരംഭിച്ചത്. അന്ന് തന്നെ ആജീവനാന്ത ചെയര്‍മാനായി ദിലീപിനെയും ആജീവനാന്ത വൈസ് ചെയര്‍മാനായി ആന്റണിയെയും നിശ്ചയിക്കുകയായിരുന്നു. ഈ രണ്ട് സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പാടില്ലെന്നും ഭരണഘടനയില്‍ പറഞ്ഞിരുന്നു. മോഹന്‍ലാലിന്റെ മരക്കാര്‍ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണ് സംഘടനക്കുള്ളില്‍ അഭിപ്രായഭിന്നത ആരംഭിച്ചത്. അതിന്റെ തുടര്‍ച്ചയായാണ് ദിലീപിനെയും ആന്റണിയെയും പുറത്താക്കാനുള്ള നീക്കവും നടക്കുന്നത്.
നേരത്തെ ദുല്‍ഖര്‍ സല്‍മാനും താരത്തിന്റെ നിര്‍മാണ കമ്പനിക്കും ഫിയോക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. സല്യൂട്ട് സിനിമയുടെ ഒടിടി റിലീസിന്റെ പേരിലായിരുന്നു നടപടി. വ്യവസ്ഥകള്‍ ലംഘിച്ചാണ് സല്യൂട്ട് ഒടിടിക്ക് നല്‍കിയത് എന്നായിരുന്നു ഫിയോക്കിന്റെ ആരോപണം.
about dileep
