Connect with us

ഉഫ് കിടുക്കാച്ചി എപ്പിസോഡുകൾ; സമരത്തിൽ വിറച്ച് ആദികേശവ കോളേജ്; വിദ്യാഭ്യാസ അവകാശ സംരക്ഷണത്തിനായി ഒരു പെണ്ണിന്റെ പോരാട്ടം; കൂടെവിടെ അടിപൊളി എപ്പിസോഡ്!

Malayalam

ഉഫ് കിടുക്കാച്ചി എപ്പിസോഡുകൾ; സമരത്തിൽ വിറച്ച് ആദികേശവ കോളേജ്; വിദ്യാഭ്യാസ അവകാശ സംരക്ഷണത്തിനായി ഒരു പെണ്ണിന്റെ പോരാട്ടം; കൂടെവിടെ അടിപൊളി എപ്പിസോഡ്!

ഉഫ് കിടുക്കാച്ചി എപ്പിസോഡുകൾ; സമരത്തിൽ വിറച്ച് ആദികേശവ കോളേജ്; വിദ്യാഭ്യാസ അവകാശ സംരക്ഷണത്തിനായി ഒരു പെണ്ണിന്റെ പോരാട്ടം; കൂടെവിടെ അടിപൊളി എപ്പിസോഡ്!

സൂര്യ കൈമളിന് നീതി ലഭിക്കണം… വിദ്യാഭ്യാസത്തിനുള്ള അവകാശം നിശേഷിക്കരുത്… സോഷ്യൽ മീഡിയയിൽ ആണേൽ ഇപ്പോൾ വി സപ്പോർട്ട് സൂര്യ കൈമൾ എന്ന് ഹാഷ്ടാഗ് ആയേനെ.. ആദി കേശവ കോളേജ് ഫേസ്ബുക്ക് പേജിലൊക്കെ എല്ലാവരും സൂര്യയ്ക്ക് വേണ്ടി സപ്പോർട്ട് ചെയ്യുക., എന്തായാലും നമ്മുടെ സൂര്യയ്ക്ക് നീതി നിഷേധിക്കാൻ പാടില്ല..

അപ്പോൾ നല്ല അടിപൊളി ഒരു എപ്പിസോഡ് ആണ് എത്തിയിരിക്കുന്നത് . റാണിയമ്മ ജഗൻ കുഞ്ഞി അനന്ദൻ മിത്ര ഇവരുടെ ടീം ഒന്ന് മാറിയൊതുങ്ങി നിൽക്കുകയാണ്. ഇപ്പോൾ ആദി അതിഥി സൂര്യ ഋഷി ടീം ആണ് അടിച്ചു പൊളിക്കുന്നത്..

അതിൽ നമ്മുടെ ആദി സാറിന്റെ കോളേജ് എൻട്രി ഇന്നാണ്.. സൂര്യ സമരം ചെയ്യുന്ന ദിവസം തന്നെ ആദി സാർ കോളേജിലേക്ക്.. ഇത് ജയിക്കാൻ വേണ്ടിയുള്ള കളികളാണ്. പിന്നെ ആദി അതിഥി നല്ലൊരു സീൻ ഉണ്ട്. പക്ഷെ ഉള്ളിൽ ഒളിപ്പിക്കുന്ന സ്നേഹം , അതൊക്കെ എന്നും ഒരു വിങ്ങലാണ്… ഇവിടെ ഇപ്പോൾ തുറന്നു അങ്ങ് സ്നേഹിക്കാൻ മനസ് പറയുന്നുണ്ട് അതിഥിയോട്./. പക്ഷെ ബുദ്ധി സമ്മതിക്കില്ല..

അതാണ് പ്രശ്നം, ആലങ്കാരികമായി പറഞ്ഞതാണ് കേട്ടോ.. പിന്നെ ഋഷിയും സൂര്യയും തമ്മിലുള്ള ഇപ്പോഴുള്ള സംസാരവും ഇപ്പോൾ കാണാൻ അടിപൊളിയാണ്.. പുതിയ റൈറ്റർ വന്നപ്പോൾ കഹ്‌ദപത്രങ്ങളുടെ സംസാരരീതി മാത്രമല്ല, ലൂക്കും ആ പഴയ ഫീലിൽ എത്തിയിട്ടുണ്ട്. കൂടെവിടെ പ്രേക്ഷകരെ ഒരുപോലെ തൃപ്തിപ്പെടുത്താൻ ഏതായാലും ഇപ്പോഴുള്ള കൂടെവിടെ ടീമിനു സാധിച്ചു.

ആദി സാർ ഇന്ന് സ്ലോ മോഷനിൽ വന്നുകയറുന്നത് കാണുമ്പോൾ അന്ന് വിജയശ്രീ ലാളിതയായി റാണിയമ്മ എത്തിയതാണ് ഓർമ്മ വരുന്നത്.. അതൊക്കെ പോകട്ടെ, എവിടെ ജഗ്ഗു എവിടെ? ആലഞ്ചേരി ജഗന്നാഥൻ ഉഴിച്ചിലും പിഴിച്ചിലും ആയി പോയതാണോ? സൂരജ് സാർ പൊക്കി നല്ല ഒരു ഉഴിച്ചിൽ നടത്തും ജഗ്ഗു ഇനി എവിടെ പോയാലും..

പിന്നെ ഇന്നലത്തെ ആദി ഋഷി കോംബോ എങ്ങനെ ഉണ്ടായിരുന്നു. ഋഷിയുടെ ഡയലോഗുകളാണ് സൂപർ അല്ലെ… ഡയലോഗുകൾ എല്ലാം സൂപർ ആണ്.. സൂര്യയുടെ പ്രശ്നം സംസാരിക്കാൻ വിളിക്കുമ്പോൾ വാഴ നനയ്ക്കുന്നതിന്റെ കൂടെ ചീരയും നനയ്ക്കാൻ നോക്കുന്ന അച്ഛനെ കളിയാക്കുന്ന മകൻ..

കഴിഞ്ഞ ദിവസം ഈ എപ്പിസോഡ് കണ്ടിട്ട് കമെന്റ് കണ്ടപ്പോൾ പലരും പറഞ്ഞു കണ്ടു.. ഒരു അനുകുംടുംബം എങ്ങനെ എന്നുള്ളത്. ശരിയാണ്.. ഒരു അണുകുടുംബം ഇപ്പോൾ ഇങ്ങനെ ആണ് എന്ന് പൂർണ്ണമായും അവകാശപ്പെടുന്നില്ല.. പക്ഷെ ഇങ്ങനെ ആയാൽ കൊള്ളാമായിരുന്നു.. എപ്പോഴും എല്ലാവര്ക്കും ഇടയിൽ വേണ്ടത് സൗഹൃദമാണ്.. അമ്മയ്ക്കും അച്ഛനും സഹോദരനും എല്ലാവര്ക്കും നമ്മുടെ നല്ലൊരു സുഹൃത്താകാൻ സാധിക്കണം.. നമ്മൾ അവർക്കും..

കാലം മാറിക്കൊണ്ടിരിക്കും.. ആർക്കും അതിനെ തടയാൻ സാധിക്കുകയുമില്ല.. ആരുടേയും സംസാരത്തെയോ ചിന്തകളെയോ ഒന്നിനെയും നമുക്ക് മാറ്റിമറിക്കാൻ സാധിക്കില്ല. പക്ഷെ നമുക്ക് സാധിക്കുന്ന ഒരു കാര്യം നമ്മൾ മാറണം..നമ്മൾ നമ്മളെ മാറ്റണം… ആർക്കും വേണ്ടിയിട്ടല്ല.. നമുക്ക് സന്തോഷം കിട്ടാൻ വേണ്ടി…

ഒക്കെ അപ്പോൾ ഇന്നലത്തെ പിക്കാസോയുടെ കഥയുമായി ബന്ധപ്പെടുത്തിയുള്ള ആ കഥ അതിഥി ടീച്ചർ പറഞ്ഞത് എല്ലാവക്കാർക്കും നല്ലൊരു മോട്ടിവേഷൻ ആയി എന്ന് ഇന്നലത്തെ കമെന്റ് കണ്ടപ്പോൾ മനസിലായി.. സൂര്യയെ പോലെ നിങ്ങളും പഠിക്കണം.. അതുപോലെ സൂര്യയ്ക്കും ആദി സാറിനും അതിഥി റ്റീച്ചറിനും ഋഷി സാറിന് ഉണ്ടോ എന്നുറപ്പില്ല, ഇവർക്കൊക്കെ വായനാ ശീലമുണ്ട്. അതും കൂടി കഥയിൽ ഇനി കാണിക്കണം ടൈറ്റർ സാറെ.. വായിക്കണം… നിങ്ങളും..

പിന്നെ റെസ്റ്റോറന്റ് സീൻ അതും പൊളിച്ചു. ഫാമിലി റെസ്റ്റോറന്റ് എന്ന് പറയുമ്പോൾ ഫാമിലി ആയിട്ട് വരാൻ വേണ്ടി മാത്രമല്ല… ഫാമിലി ആയി പോകാൻ കൂടി ആണ്.. അതുകേട്ടപ്പോൾ ഋഷി നല്ലൊരു കൗണ്ടെർ അടിച്ചു. വായാടും പ്രായവും ആയിക്കഴിഞ്ഞാൽ റൊമാൻസിനു പോകാതെ അടങ്ങി ഒതുങ്ങിപ്പോകണം..

യു ടൂ ബ്രൂട്ടസ്… ബീറ്റ് റൂട്ട് സോസ്… അച്ഛന് ഒരു ഐസ് ക്രീം കൂടി പറയട്ടെ… എന്ന് ഋഷി .. വേണ്ട മോനെ .. അല്ലാതെ തന്നെ ഡാഡിയ്ക്ക് വയർ നിറഞ്ഞു… നമ്മുടെ മനസും.. അല്ലെ… അപ്പോൾ ശരി,, വീണ്ടും വീണ്ടും കാണാൻ തോന്നുന്ന സീനുകൾ വീണ്ടും നമ്മുടെ കൂടെവിടെയിൽ..

about koodevide

More in Malayalam

Trending

Recent

To Top