Uncategorized
ദിലീപ് ബിനാമി പേരില്‍ സീരിയല്‍ നിര്‍മ്മിക്കാറുണ്ടായിരുന്നു; നിര്‍മ്മിച്ചിരുന്നത് ആ നടിയുടെ പേരില്‍, ക്രൈംബ്രാഞ്ച് കണ്ടെത്തല്‍ ഇങ്ങനെ!
ദിലീപ് ബിനാമി പേരില്‍ സീരിയല്‍ നിര്‍മ്മിക്കാറുണ്ടായിരുന്നു; നിര്‍മ്മിച്ചിരുന്നത് ആ നടിയുടെ പേരില്‍, ക്രൈംബ്രാഞ്ച് കണ്ടെത്തല്‍ ഇങ്ങനെ!
ആരും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ എത്തിയതോടെയാണ് കേസ് മറ്റൊരു തലത്തിലേയ്ക്ക് സഞ്ചരിച്ചു തുടങ്ങിയത്. അതിനു പിന്നാലെ ഇതുവരെ കാണാത്ത പല മുഖങ്ങളും മുന്നോട്ട് വന്നു.
അന്വേഷണം പുരോഗമിക്കുമ്പോള്‍ ഇനിയും തിരശ്ശീലയ്ക്ക് അപ്പുറത്തുള്ളവര്‍ ഏറെയാണ്. വരും ദിവസങ്ങളില്‍ തന്നെ ഇവരുടെ മുഖം വെളിച്ചതാകുമെന്നാണ് ഏവരുടെയും പ്രതീക്ഷ. ദിലീപിന്റെ ഫോണുകളിലെ തെളിവുകള്‍ നശിപ്പിച്ചത് സായ് ശങ്കര്‍ തന്നെയാണെന്ന് അന്വേഷണസംഘം കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. 2022 ജനുവരി 29 മുതല്‍ 31 വരെയുള്ള തീയതികളില്‍ കൊച്ചിയിലെ രണ്ട് ഹോട്ടലുകളില്‍ താമസിച്ചാണ് സായ് ശങ്കര്‍ തെളിവുകള്‍ നശിപ്പിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
ഇതിനു പിന്നാലെ ചില നടിമാരെ കുറിച്ചുള്ള വിവരവും പുറത്തെത്തിയിരുന്നു. അക്രമിക്കപ്പെട്ട നടിയെ സോഷ്യല്‍ മീഡിയയില്‍ അപമാനിക്കാന്‍ സീരിയല്‍ നിര്‍മ്മാതാവായ യുവതിയുടെ നേതൃത്വത്തില്‍ ആസൂത്രണം നടന്നതായും വിവരം വന്നിരുന്നു. മുന്‍പ് പരസ്യ ഏജന്‍സി നടത്തിയിരുന്ന യുവതിക്ക് കേസിലെ പ്രതിയായ ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. സീരീയല്‍ നിര്‍മ്മാതാവായ യുവതിയിലേക്ക് പൊലീസ് എത്തി കഴിഞ്ഞിട്ടുണ്ടെന്നാണ് വിവരം. ചോദ്യം ചെയ്തവരില്‍ സീരിയല്‍ നിര്‍മ്മാതാവായ യുവതിയുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
അതുമാത്രമല്ല, ദിലീപ് ബിനാമി പേരില്‍ സീരിയല്‍ നിര്‍മ്മിക്കാറുണ്ടായിരുന്നുവെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്. ഒരു സീരിയല്‍ നടിയുടെ പേരിലാണ് ദിലീപ് സീരിയല്‍ നിര്‍മ്മിച്ചിരുന്നതെന്നും ഈ നടിയെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വെച്ച് ചോദ്യം ചെയ്തിരുന്നുവെന്നും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
അതേസമയം, മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സിനിമാരംഗത്തെ ദിലീപിന്റെ കൂടുതല്‍ സുഹൃത്തുക്കളിലേക്ക് അന്വേഷണം നീട്ടാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ മുന്‍ നായികയായിരുന്ന നടിയെയും അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്യും. ദിലീപിന്റെ മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രമുഖ നടിയിലേക്കാണ് നീളുന്നത്. ദിലീപിന്റെ മുന്‍ നായികയായ നടി ഇടവേളക്ക് ശേഷം ഈ അടുത്താണ് സിനിമയിലേക്ക് തിരിച്ചെത്തിയത്. ദുബായില്‍ സ്ഥിരതാമസമാക്കിയ ഈ നടിയും ദിലീപും തമ്മില്‍ അടുത്ത ബന്ധമുണ്ട്.
ഇരുവരും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകള്‍ നശിപ്പിച്ചതായാണ് തെളിവുകള്‍ നശിപ്പിച്ച സൈബര്‍ വിദഗ്ദന്‍ സായ് ശങ്കര്‍ പൊലീസിന് നല്‍കിയ മൊഴി. ദിലീപിന്റെ നിര്‍ദേശപ്രകാരമാണ് കൃത്യം നിര്‍വഹിച്ചതെന്നും പ്രാഥമിക ചോദ്യം ചെയ്യലില്‍ സായ് സമ്മതിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ ചാറ്റുകളിലൂടെ പരസ്പരം കൈമാറിയതായാണ് സൂചന.
12 നമ്പരിലേക്കുള്ള വാട്ട്‌സാപ്പ് ചാറ്റുകള്‍ പൂര്‍ണമായും നശിപ്പിച്ചു. നശിപ്പിച്ച വിവരങ്ങള്‍ വീണ്ടെടുക്കാന്‍ ഫോറന്‍സിക് സയന്‍സ് ലാബിന്റെ സഹായം ക്രൈംബ്രാഞ്ച് തേടി. ഫോറന്‍സിക് റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ലഭിക്കുമെന്നാണ് കരുതുന്നത്. ജനുവരി 30ന് ഉച്ചയ്ക്ക് 1.36നും 2.32നും ഇടയ്ക്കാണ് ചാറ്റുകള്‍ നശിപ്പിച്ചിരിക്കുന്നത് കോടതയിലി്ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പ്രതികള്‍ ഉപയോഗിച്ചിരുന്ന ഫോണുകള്‍ മാറ്റിയെന്നും. ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ മൊബൈല്‍ ഫോണിലെ രേഖകള്‍ നശിപ്പിച്ചുവെന്നും നേരത്തെ ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. ജനുവരി 30 നാണ് ഫോണുകള്‍ മുംബൈയില്‍ എത്തിച്ച് രേഖകള്‍ നശിപ്പിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ഫോണുകള്‍ കൈമാറണമെന്ന് കോടതി ജനുവരി 29ന് ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു നടപടി. ഹൈക്കോടതി രജിസ്ട്രാര്‍ക്ക് ഫോണുകള്‍ സമര്‍പ്പിച്ചത് രേഖകള്‍ നശിപ്പിച്ച ശേഷമായിരുന്നു എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഗൂഢാലോചനയ്ക്ക് ഉപയോഗിച്ചത് നാല് ഫോണുകളാണ്. ഇവയെല്ലാം മുംബൈയില്‍ എത്തിച്ച് ഡേറ്റകള്‍ നശിപ്പിക്കുകയായിരുന്നു. 29, 30 തീയ്യതികളിലായിരുന്നു ഇത്തരത്തില്‍ നശിപ്പിക്കപ്പെട്ടതെന്ന് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനകളില്‍ വ്യക്തമായിട്ടുണ്ട്. ഇതില്‍ ചിലത് വീണ്ടെടുക്കാനായിട്ടുണ്ട് എന്നും ക്രൈം ബ്രാഞ്ച് പറയുന്നു.ഈ സാഹചര്യത്തില്‍ നടിയെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
