Connect with us

സത്യത്തില്‍, അതില്‍ എനിക്ക് കുറ്റബോധം ഉണ്ട് ; എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന് ഞാന്‍ സ്വയം ചോദിക്കാറുണ്ട്, ബിഗ് ബോസിന് ശേഷം ഞാന്‍ കൂടുതല്‍ ബോൾഡായി ; സൂര്യ മേനോന്‍ പറയുന്നു

Malayalam

സത്യത്തില്‍, അതില്‍ എനിക്ക് കുറ്റബോധം ഉണ്ട് ; എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന് ഞാന്‍ സ്വയം ചോദിക്കാറുണ്ട്, ബിഗ് ബോസിന് ശേഷം ഞാന്‍ കൂടുതല്‍ ബോൾഡായി ; സൂര്യ മേനോന്‍ പറയുന്നു

സത്യത്തില്‍, അതില്‍ എനിക്ക് കുറ്റബോധം ഉണ്ട് ; എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന് ഞാന്‍ സ്വയം ചോദിക്കാറുണ്ട്, ബിഗ് ബോസിന് ശേഷം ഞാന്‍ കൂടുതല്‍ ബോൾഡായി ; സൂര്യ മേനോന്‍ പറയുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ നാലിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പുതിയ സീസണിന്റെ പ്രഖ്യാപനം വന്നത് മുതല്‍ എങ്ങും ചര്‍ച്ചാ വിഷയം ബിഗ് ബോസാണ്. ആരെക്കെയായിരിക്കും ഇത്തവണ അങ്കത്തട്ടിലേക്ക് എത്തുക എന്നറിയാനായി കാത്തിരിക്കുകയാണ് ബിഗ് ബോസ് ആരാധകര്‍. പോയ സീസണിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് സൂര്യ മേനോന്‍. പെട്ടെന്ന് കരയുന്ന ശീലത്തിന്റെ പേരില്‍ ബിഗ് ബോസ് വീടിന് അകത്തും പുറത്തും തുടക്കത്തില്‍ തന്നെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നുവെങ്കിലും ഷോയിലെ ശക്തയായ മത്സരാര്‍ത്ഥികളില്‍ ഒരാളായി മാറുകയായിരുന്നു സൂര്യ. ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ നിന്നും ഏറ്റവും ഒടുവിലായി എവിക്ഷന്‍് നേരിട്ട മത്സരാര്‍ത്ഥിയാണ് സൂര്യ.ഇപ്പോഴിതാ ഷോയെക്കുറിച്ചും ബിഗ് ബോസിലൂടെ തനിക്കുണ്ടായ മാറ്റത്തെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് സൂര്യ മേനോന്‍. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സൂര്യ മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ .’ഞാന്‍ ബിഗ് ബോസിലേക്ക് വന്നത് സുഹൃത്തുക്കളെ നേടാനായിരുന്നു. ഒരു ഗ്രൂപ്പിനൊപ്പം കഴിയുന്നതിന്റെ രസം അറിയാനായിരുന്നു. അതുകൊണ്ടാണ് ബിഗ് ബോസ് വീടിനുള്ളില്‍ നടന്ന പലതിനോടും ഞാന്‍ പ്രതികരിക്കാതിരുന്നത്. ആരേയും വേദനിപ്പിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. സത്യത്തില്‍, അതില്‍ എനിക്ക്് കുറ്റബോധമുണ്്ട്. എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന് ഞാന്‍ സ്വയം ചോദിക്കാറുണ്ട്.

ഷോയ്ക്ക് ശേഷം ഞാന്‍ കൂടുതല്‍ ബോള്‍ഡാകാന്‍ പഠിച്ചു. ഇപ്പോള്‍ എല്ലാത്തിനും ഉടന്‍ മറുപടി നല്‍കാന്‍ തുടങ്ങി. ഷോയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. സഹനടിയായി അവസാനിക്കുമായിരുന്നു ഞാന്‍. പക്ഷെ ഇപ്പോള്‍ സൂര്യ ചേച്ചിയെന്നും സൂര്യ മോളെന്നും വിളിക്കുന്ന ആളുകള്‍് എനിക്കൊപ്പമുണ്ട്്” എന്നാണ് സൂര്യ പറയുന്നത്.നാലാം സീസണ്‍ ഏറെ പുതുമകളോടെയാണ് എത്തുന്നത്. ടിവിയിലെ സംപ്രേക്ഷണത്തിന്് പുറമെ ഒടിടി പ്ലാറ്റ്‌ഫോമില്‍ 24 മണിക്കൂറും ഷോ കാണാന്‍ സാധിക്കും. ഇതേക്കുറിച്ചും സൂര്യ തന്റെ അഭിപ്രായം രേഖപ്പെടുത്തി.

”ഇത്തവണ 24 മണിക്കൂറുമുണ്ടാകുമെന്നത് നല്ല കാര്യമാണ്. ഒരു മണിക്കൂറത്തെ എഡിറ്റ് ചെയ്ത വീഡിയോ കണ്ടാണ് ആരാധകര്‍ അടിയുണ്ടാക്കുന്നതും മത്സരാര്‍ത്ഥികളെ ജഡ്ജ് ചെയ്യുന്നതും. സത്യം തിരിച്ചറിയുന്നില്ല. ഇത്തവണ അവര്‍ക്ക് കൂറേക്കൂടി നന്നായി തീരുമാനങ്ങളെടുക്കാനാകും. ഇതോടെ ആരാധകരുടെ അടി കുറയുമെന്നും പുറത്ത് വന്ന ശേഷം താരങ്ങള്‍ നേരിടുന്ന ബുള്ളിയിംഗ് കുറയുമെന്നും പ്രതീക്ഷിക്കുന്നു” എന്നാണ് സൂര്യ പറഞ്ഞത്.അതേസമയം ആരൊക്കെയായിരിക്കും ഇത്തവണ ബിഗ് ബോസ് വീട്ടിലുണ്ടാവുക എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇത്തവണ മത്സരാര്‍ത്ഥിയായി ആര്‍ജെ ജോസഫ് അന്നംകുട്ടി ജോസിന്റെ പേരാണ് സൂര്യ നിര്‍ദ്ദേശിക്കുന്നത്. ”വീട്ടിനുള്ള വലിയ കോളിളക്കമുണ്ടാക്കുന്നവരെ കാണാനാകും ജനങ്ങള്‍ ഇഷ്ടപ്പെടുക. പക്ഷെ ശാന്തസ്വഭാവക്കാരിയെന്ന നിലയില്‍ ജോസഫ് അന്നംകുട്ടിയെ പോലെയുള്ളവരെ കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. തന്റെ മോട്ടിവേഷണല്‍ കഥകളിലൂടെ രുപാട് പേര്‍ക്ക് പ്രചോദനം നല്‍കാന്‍ അദ്ദേഹത്തിനാകും. അദ്ദേഹത്തെ പോലൊരാളെയാണ് ഷോയ്ക്കും ആവശ്യം” എന്നാണ് സൂര്യ പറഞ്ഞത്.മാര്‍ച്ച് 27 മുതലാണ് ബിഗ് ബോസ് സംപ്രേക്ഷണം ആരംഭിക്കുക. സോഷ്യല്‍ മീഡിയ താരം പാല സജി, സാമുഹിക പ്രവര്‍ത്തക ശ്രീലക്ഷ്മി അറക്കല്‍, നടിയും സ്റ്റാര്‍ മാജിക്ക് താരവുമായ ലക്ഷ്മി പ്രിയ, തുടങ്ങിയ താരങ്ങളുടെ പേരുകളാണ് ഇത്തവണത്തെ മത്സരാര്‍ത്ഥികളായി ഉയര്‍ന്നു വരുന്നത്. നടി ഗായത്രി സുരേഷിന്റെ പേരും കേള്‍ക്കുന്നുണ്ട്. എന്നാല്‍ ആരൊക്കെയുണ്ടാകുമെന്ന് അറിയാനായി ഷോയുടെ ലോഞ്ചിംഗ് എപ്പിസോഡ് വരെ കാത്തിരിക്കേണ്ടി വരും. പോയ സീസണില്‍ കൊവിഡ് വെല്ലുവിളിയായി മാറിയിരുന്നു. എങ്കിലും നീണ്ട കാത്തിരിപ്പിനൊടുവില്‍ വിജയിയെ കണ്ടെത്തുകയായിരുന്നു. മണിക്കുട്ടന്‍ ആയിരുന്നു ബിഗ് ബോസ് സീസണ്‍ ത്രീയിലെ വിജയി. സായ് വിഷ്ണുവും ഡിംപല്‍ ഭാലുമായിരുന്നു രണ്ടും മൂന്നും സ്ഥാനത്ത്.

ABOUT SOORYA MENON

More in Malayalam

Trending

Recent

To Top